ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വര്‍ണവില നേരത്തെ കണക്കാക്കാം..! ഇനി വില കൂടുമോ കുറയുമോ?
വിലയേറിയ ലോഹങ്ങളായ സ്വര്‍ണവും വെള്ളിയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചാഞ്ചാട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. തീര്‍ത്തും അപ്രവചനാതീതമാണ് സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വില നിലവാരം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണ്ണയിക്കുന്നത് ഡോളറിലായതിനാല്‍, അവയുടെ വിലയിലെ മാറ്റങ്ങളില്‍ യുഎസ് ഡോളര്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഡോളറിന്റെ മൂല്യം വര്‍ധിക്കുമ്പോള്‍, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവും വെള്ളിയും വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതായി മാറുന്നു. ഇത് ക്രമേണ ആവശ്യകത കുറയ്ക്കുകയും വില താഴാന്‍ കാരണമാവുകയും ചെയ്യുന്നു. മറിച്ചുള്ള സാഹചര്യത്തില്‍, ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയെ സ്വാധീനിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകം പലിശനിരക്കുകളാണ്.

യുഎസ് ട്രഷറി ബോണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, മറ്റ് ബോണ്ടുകള്‍ എന്നിവയിലെ ഉയര്‍ന്ന പലിശനിരക്ക് സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളിലുള്ള നിക്ഷേപത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നു. തല്‍ഫലമായി, ഈ വിലയേറിയ ലോഹങ്ങളോടുള്ള ആവശ്യം കുറഞ്ഞേക്കാം. മറുവശത്ത്, പലിശനിരക്ക് കുറവാണെങ്കില്‍ അവയോടുള്ള താല്‍പ്പര്യം വര്‍ധിക്കാറുണ്ട്.
മൂന്നാമത്തെ പ്രധാന ഘടകം പണപ്പെരുപ്പമാണ്. പണപ്പെരുപ്പം കൂടുമ്പോള്‍ പണത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതിനാല്‍ ആളുകള്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ പേപ്പര്‍ കറന്‍സിയുടെ മൂല്യമോ സാധനങ്ങള്‍ വാങ്ങാനുള്ള ശേഷിയോ പലപ്പോഴും കുറയാറുണ്ട്.
സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, വ്യാപാര തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിതമായ ആസ്തികളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു.
ലഭ്യമായ അളവും ആളുകള്‍ക്ക് അവയോടുള്ള ആവശ്യകതയും തമ്മിലുള്ള അനുപാതത്തെ ആശ്രയിച്ചാണ് ലോഹങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്. ആഭരണങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ സംഭരണം, ഇടിഎഫ് പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയ്ക്കായാണ് ആളുകള്‍ സ്വര്‍ണം പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം, ആഭരണങ്ങള്‍ക്കും നിക്ഷേപത്തിനും പുറമെ ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലും വെള്ളി ഉപയോഗിക്കപ്പെടുന്നു. ഓരോ ലോഹത്തോടുമുള്ള ആവശ്യം വര്‍ധിക്കുമ്പോള്‍, സാധാരണയായി അവയുടെ വിലയും വര്‍ധിക്കുന്നു. അതിനാല്‍ തന്നെ വിലയില്‍ കൃത്യമായ പ്രവചനം നടത്താന്‍ സാധ്യമല്ല. മാത്രമല്ല ഈ അഞ്ച് ഘടകങ്ങള്‍ക്കും പുറമെ എണ്ണവില, കാലാവസ്ഥ, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം സ്വര്‍ണ വിലയെ ബാധിക്കാറുണ്ട്.


Click it and Unblock the Notifications
