Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും ഞെട്ടിച്ചു; 10 ഗ്രാമിന് 60000 മറികടന്നു... ഇപ്പോള്‍ വില്‍ക്കേണ്ടെന്ന് വിദഗ്ധര്‍

g

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ് വന്നു എന്നാണ് ഇന്ന് രാവിലെ വന്ന വാര്‍ത്ത. ഉച്ചയ്ക്ക് വരുന്നത് മറിച്ചുള്ള വിവരമാണ്. 10 ഗ്രാം സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 60000 രൂപ പിന്നിട്ട് കുതിക്കുകയാണ് സ്വര്‍ണം. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ബാങ്ക് പ്രതിസന്ധിയാണ് വിപണിയിലെ വെല്ലുവിളി. നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വര്‍ധിച്ചതോടെ സ്വര്‍ണവില ഉയരുകയാണ്. ഇന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചി (എംസിഎക്‌സ്) ല്‍ വില കുതിച്ചുകയറി. ഇനിയും വില ഉയരുമെന്നാണ് പ്രവചനം. അറിയാം ഏറ്റവും പുതിയ വിവരങ്ങള്‍...

തിങ്കളാഴ്ച ട്രേഡിങ് ആരംഭിച്ച ഉടനെ സ്വര്‍ണവിലയില്‍ ഇടവ് വന്നിരുന്നു. എന്നാല്‍ പൊടുന്നനെ കാര്യങ്ങള്‍ മാറി. വില ഉയരാന്‍ തുടങ്ങി. ഉച്ചയ്ക്ക് 12.55 ആകുമ്പോള്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 60280 രൂപയിലാണ് വ്യാപാരം. 897 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. എംസിഎക്‌സിലെ വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. 599 രൂപ വര്‍ധിച്ച് കിലോഗ്രാമിന് 69100 രൂപയാണ് വെള്ളിയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.23നാണ് ഈ വില.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്നതിന്റെ സൂചനയാണ് സ്വര്‍ണവില ഉയരുന്നത്. പലിശ നിരക്കില്‍ കുറവ് വന്നാല്‍ മാത്രമേ നിലവിലെ സാഹചര്യം മാറൂ എന്നാണ് വിലയിരുത്തല്‍. വൈകാതെ സ്വര്‍ണം ഇനിയും കുതിക്കുമെന്ന് കാമ ജ്വല്ലറി എംഡി കോളിന്‍ ഷാ പറയുന്നു. ആഭ്യന്തര വിപണിയില്‍ പത്ത് ഗ്രാമിന് 62000 വരെയും അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2100 ഡോളര്‍ വരെയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കാത്തതാണ് സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടാകാനുള്ള ഒരു കാരണം. ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഡോളറിന് കരുത്താര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണവില കുതിക്കാന്‍ തുടങ്ങിയതും ഒക്ടോബറിന് ശേഷമാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ സാഹചര്യത്തിലാണ് ഈ നിരീക്ഷണം. അങ്ങനെ സംഭവിച്ചാല്‍ ഡോളര്‍ ഇന്‍ഡക്‌സ് വീണ്ടും ദുര്‍ബലപ്പെടും. സ്വര്‍ണവില കുതിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സ്വര്‍ണവില വരും മാസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് ആല്‍ഫാ കാപിറ്റല്‍ സഹ സ്ഥാപകന്‍ ഡോ. മുകേഷ് ജിന്‍ഡാല്‍ പറയുന്നു. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാത്തിരുന്ന് ലാഭം കൊയ്യാം.

സിലിക്കണ്‍ വാലി ബാങ്കിന് പുറമെ, അമേരിക്കയില്‍ ഒട്ടേറെ ചെറു ബാങ്കുകളും പ്രതിസന്ധിയിലായി എന്നാണ് വാര്‍ത്തകള്‍. യൂറോപ്പിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. ക്രെഡിറ്റ് സിയുസ് ബാങ്കിനെ യുബിഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് ഐസിഐസിഐ ഡയറക്ട് റിസര്‍ച്ചിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+