സ്വര്‍ണവില കുത്തനെ കൂടില്ല.. ഇനിയും സമയമുണ്ട്; ഇപ്പോള്‍ സ്വര്‍ണം വാങ്ങിക്കണോ?
സ്വര്‍ണവില ഏപ്രിലില്‍ റെക്കോഡ് ഉയരത്തില്‍ എത്തിയ ശേഷം മേയ് മാസത്തില്‍ താഴേക്ക് വീണിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ വര്‍ധിച്ച് വരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം സ്വര്‍ണം വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച് വരുന്നതും നേരിട്ടുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചു.
ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ആഴ്ച സ്വര്‍ണ ഫ്യൂച്ചറുകള്‍ ആദ്യമായി 1,00,000 രൂപ കടന്നിരുന്നു. അന്താരാഷ്ട്ര വിപണികളിലും സ്വര്‍ണ വില 1% ല്‍ കൂടുതല്‍ ഉയര്‍ന്നു. മിക്ക വിശകലന വിദഗ്ധരും ഉല്‍പ്പന്നത്തെക്കുറിച്ച് ബുള്ളിഷ് നിലപാട് സ്വീകരിക്കുന്നത് തുടരുമ്പോള്‍ ആഗോള അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ജൂലിയസ് ബെയര്‍ സ്വര്‍ണത്തിന്റെ സമീപകാല വര്‍ധനവ് വളരെ മിതമാണെന്നാണ് വിലയിരുത്തുന്നത്.

'ഇസ്രായേല്‍ ഇറാനെ ആക്രമിക്കുമെന്ന വാര്‍ത്തയോട് സ്വര്‍ണ വിപണി വളരെ മിതമായ പ്രതികരണമാണ് കാണിച്ചത്. സ്ഥിതിഗതികള്‍ വളരെ അസ്ഥിരമായതിനാല്‍ ഈ ആഘാതം ശാശ്വതമായി വില ഉയര്‍ത്തുമോ എന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. സംഘര്‍ഷത്തിന്റെ കാര്യമായ സാമ്പത്തിക ആഘാതം ഉണ്ടായാല്‍ ഉദാഹരണത്തിന് എണ്ണ വിതരണം കാര്യമായി തടസപ്പെട്ടാല്‍ ഇത് സംഭവിക്കാം,' ജൂലിയസ് ബെയറിലെ അടുത്ത തലമുറ ഗവേഷണ മേധാവി കാര്‍സ്റ്റണ്‍ മെന്‍കെ പറഞ്ഞു.
ഭൗമരാഷ്ട്രീയ സാഹചര്യം ഒരു പ്രഹരമേല്‍ക്കുമ്പോള്‍ സുരക്ഷിതമായ ആസ്തികളുടെ ആവശ്യം പലപ്പോഴും വര്‍ധിക്കും. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനിടെ സംഭവിച്ചത് അതാണ്. ആഗോള വിതരണ ശൃംഖലകളിലെ തടസങ്ങളും വ്യാപാര യുദ്ധത്തിന്റെ വര്‍ധിച്ചു വരുന്ന അപകടസാധ്യതകളും നിക്ഷേപകര്‍ ഭയന്നതിനാല്‍ സ്വര്‍ണം കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ഉയരത്തിലെത്തി.
എന്നിരുന്നാലും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍, സ്വര്‍ണത്തിനായുള്ള നിലവിലെ ആവശ്യം കൂടുതല്‍ ഊഹാപോഹങ്ങളാല്‍ നയിക്കപ്പെടുന്നതായി വിശകലന വിദഗ്ധര്‍ പറയുന്നു. സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങളും ഹ്രസ്വകാല ലക്ഷ്യമുള്ള സ്വര്‍ണ വ്യാപാരികളുടെ നീക്കവും കണക്കിലെടുക്കുമ്പോള്‍ ഈ വിപണി പ്രതികരണം വളരെ മിതമായി തോന്നുന്നു.
യഥാര്‍ത്ഥ സുരക്ഷിത നിക്ഷേപ ആവശ്യകതയല്ല, ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റിലെ ചില ഊഹക്കച്ചവടക്കാരും ഓട്ടോമേറ്റഡ് ട്രേഡിംഗ് സിസ്റ്റങ്ങളുമാണ് പ്രതികരണത്തിന് കാരണമെന്ന് തങ്ങള്‍ അനുമാനിക്കുന്നത് എന്നും മെന്‍കെ പറഞ്ഞു. ശക്തമായ ഒരു റാലി സാധ്യതയില്ലെന്ന് തോന്നുമെങ്കിലും എണ്ണ വിതരണത്തിലെ തടസങ്ങള്‍ മൂലമോ മറ്റ് പ്രദേശങ്ങളിലേക്കുള്ള സംഘര്‍ഷം വര്‍ധിക്കുന്നത് മൂലമോ ഉണ്ടാകുന്ന പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നത വിലയില്‍ കൂടുതല്‍ ശാശ്വതമായ പ്രതികരണം ഉണ്ടാക്കും.
അല്ലെങ്കില്‍ മുന്‍കാലങ്ങളിലെ സമാനമായ ഭൗമ - രാഷ്ട്രീയ ആഘാതങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, വിപണിക്ക് സംഘര്‍ഷത്തിലുള്ള താല്‍പ്പര്യം എത്രയും വേഗം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മെന്‍കെ പറഞ്ഞു. എന്നിരുന്നാലും, ആഗോള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനം സ്വര്‍ണത്തെക്കുറിച്ചുള്ള അതിന്റെ സൃഷ്ടിപരമായ വീക്ഷണം നിലനിര്‍ത്തിയിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറഞ്ഞത് ഇപ്പോഴെങ്കിലും വിലകളെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications