സ്വര്‍ണവില പ്രവചനം മാറ്റി... 2026 ല്‍ 5000 ഡോളറിലും നില്‍ക്കില്ല! കാത്തിരിക്കുന്നത് വന്‍കുതിപ്പ്
189 വ്യാപാര സെഷനുകള്‍ക്ക് ശേഷം അടുത്തിടെ പുതിയ ഉയരങ്ങള്‍ താണ്ടിയ നിഫ്റ്റിക്ക് 2026 - ല്‍ മികച്ച തുടക്കം ലഭിക്കുമെന്നും വര്‍ഷാവസാനത്തോടെ 28,800 നിലകളിലേക്ക് എത്തുമെന്നും സി എല്‍ എസ് എയുടെ ടെക്നിക്കല്‍ അനലിസ്റ്റ് ലോറന്‍സ് ബാലങ്കോ. ഡിസംബറില്‍ ഇന്ത്യന്‍ വിപണിക്ക് അനുകൂല പ്രവണതകള്‍ ലഭിക്കുമെന്ന് ബാലങ്കോ ചൂണ്ടിക്കാട്ടി. ഇത് 2026-ലേക്ക് വിപണിക്ക് ശക്തമായ മുന്നേറ്റം നല്‍കുമെന്ന് വിലയിരുത്തി.
എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2026 - ന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും അല്‍പ്പം ചാഞ്ചാട്ടം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ദുര്‍ബലമാകുന്ന യു എസ് ഡോളര്‍ വളര്‍ന്ന് വരുന്ന വിപണികള്‍ക്ക് പ്രധാന അനുകൂല ഘടകമായി മാറുമെന്നും ബാലങ്കോ ചൂണ്ടിക്കാട്ടി. വളര്‍ന്ന് വരുന്ന വിപണികളും വികസിത വിപണികളും തമ്മിലുള്ള ആപേക്ഷിക അനുപാതം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്.

'ചില ചെറിയ ഇടവേളകളും ഏകീകരണങ്ങളും മാറ്റി നിര്‍ത്തിയാല്‍, 2026 - ല്‍ ഇന്ത്യന്‍ വിപണികള്‍ക്ക് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു,' ബാലങ്കോ കൂട്ടിച്ചേര്‍ത്തു. 2026 - ല്‍ കമ്മോഡിറ്റികള്‍ വീണ്ടും ഒരു പ്രധാന വിഷയമായി മാറാന്‍ സാധ്യതയുണ്ട് എന്നും ബാലങ്കോ വിലയിരുത്തുന്നു. ബ്ലൂംബെര്‍ഗ് കമ്മോഡിറ്റി സൂചിക അടുത്തിടെ ഒരു മുന്നേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് 127 ഡോളര്‍ എന്ന സമീപകാല ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഈ ആഗോള ട്രെന്‍ഡ് പ്രത്യേക ഇന്ത്യന്‍ മേഖലകള്‍ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. 'നിഫ്റ്റി മെറ്റല്‍സ് സൂചിക 2026 ഉടനീളം മെച്ചപ്പെടുന്നത് തുടരുമെന്നും ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ കണ്ട മുന്നേറ്റം വീണ്ടും ഉറപ്പിക്കുമെന്നും ഞങ്ങള്‍ കരുതുന്നു,' അദ്ദേഹം അഭിപ്രായപ്പെട്ടു.
അമൂല്യ ലോഹങ്ങള്‍ക്കും മുന്നേറ്റം തുടരുമെന്ന് ബാലങ്കോ പ്രതീക്ഷിക്കുന്നു, അടുത്തിടെയുണ്ടായ ഏകീകരണങ്ങള്ക്കിടയിലും ഇത് സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 2026 ല്‍ സ്വര്‍ണ വില ഒരു ഔണ്‍സിന് 5,100 ഡോളറിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. ചിലപ്പോള്‍ അത് 5,200 ഡോളര്‍ വരെ എത്താന്‍ വഴിതുറക്കും എന്നും ലോറന്‍സ് ബാലങ്കോ കൂട്ടിച്ചേര്‍ത്തു. തന്റെ റിപ്പോര്‍ട്ടില്‍ ചെമ്പിന്റെ സാധ്യതകളും ബാലങ്കോ എടുത്തുപറഞ്ഞിരുന്നു. 11,000 ഡോളറിന് മുകളിലുള്ള ക്ലോസിംഗ്, 16,200 ഡോളറിലേക്കുള്ള വലിയ മുന്നേറ്റമായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
-
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications