Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഈ ആഴ്ച വാങ്ങുന്നതാണോ നല്ലത്? ഇന്ന് മുതല്‍ വില താഴേക്ക്? സംഭവിക്കാന്‍ പോകുന്നത് ഇത്

ഒരാഴ്ചയിലെ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവുണ്ടായിരിക്കുകയാണ്. യുഎസ് പലിശനിരക്കുകള്‍, ഡോളര്‍ മൂല്യം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ നിക്ഷേപകര്‍ വിലയിരുത്തുന്നതിനിടെയാണ് തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവിലയില്‍ കുറവുണ്ടായത്. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായതെങ്കിലും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്.

ആണവ കരാര്‍ വേണ്ട, ഹോര്‍മുസ് എങ്ങനെയെങ്കിലും തുറന്നാല്‍ മതിയെന്ന് ട്രംപ്? ഇറാന് മുന്നില്‍ പുതിയ ഫോര്‍മുല
ആണവ കരാര്‍ വേണ്ട, ഹോര്‍മുസ് എങ്ങനെയെങ്കിലും തുറന്നാല്‍ മതിയെന്ന് ട്രംപ്? ഇറാന് മുന്നില്‍ പുതിയ ഫോര്‍മുല

കാരണം ഒരാഴ്ചയായി സ്വര്‍ണ വില മുകളിലേക്ക് പോയതോടെ കഴിഞ്ഞ രണ്ട് മാസമായി നീണ്ടുനിന്ന വിലയിലെ ചാഞ്ചാട്ടം അവസാനിച്ചു എന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകര്‍. എന്നാല്‍ ഇന്ന് ആദ്യ വ്യാപാരത്തില്‍ തന്നെ വിലയിടിവ് ഉണ്ടായതോടെ സ്വര്‍ണം വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്കാണോ എന്ന ആശങ്ക രൂപപ്പെട്ടിട്ടുണ്ട്. അതേസമയം വെള്ളി വിലയിലെ നേട്ടം നിലനിന്നു എന്നത് ശ്രദ്ധേയമാണ്.

Gold Rate Prediction

കോമെക്‌സ് സ്വര്‍ണവില ഇന്ന് ഔണ്‍സിന് 16.70 ഡോളര്‍ അഥവാ 0.38 ശതമാനം കുറഞ്ഞ് 4,383 ഡോളറിലെത്തി. മുന്‍ ദിവസത്തെ ക്ലോസിംഗ് നിരക്ക് 4,400 ഡോളറായിരുന്നു. വ്യാപാരത്തിനിടെ വില ഔണ്‍സിന് 4,411.50 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലും 4,373.90 ഡോളര്‍ എന്ന താഴ്ന്ന നിരക്കിലും എത്തിയിരുന്നു. എന്നാല്‍, കോമെക്‌സ് വെള്ളി വില 0.23 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 63.645 ഡോളറിലെത്തി.

സ്വര്‍ണ വായ്പ 15 മിനിറ്റ് കൊണ്ട് കിട്ടും..! എന്‍ബിഎഫ്‌സികള്‍ക്ക് പണികൊടുക്കാന്‍ ബാങ്കുകള്‍
സ്വര്‍ണ വായ്പ 15 മിനിറ്റ് കൊണ്ട് കിട്ടും..! എന്‍ബിഎഫ്‌സികള്‍ക്ക് പണികൊടുക്കാന്‍ ബാങ്കുകള്‍

വ്യാപാര സമയത്ത് വില 63.195 ഡോളറിനും 64.240 ഡോളറിനും ഇടയിലാണ് നീങ്ങിയത്. സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങള്‍ വിപണിക്ക് മികച്ച നേട്ടമുണ്ടാക്കിയ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് വില ഏകദേശം 7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,399.70 ഡോളറിലെത്തിയിരുന്നു.

വെള്ളി ഫ്യൂച്ചേഴ്‌സ് വിലയാകട്ടെ ഏകദേശം 10 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 63.50 ഡോളറിലുമെത്തി. പ്രതീക്ഷിച്ചതിലും ദുര്‍ബലമായ യുഎസ് തൊഴില്‍ റിപ്പോര്‍ട്ട്, വായ്പാ ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കുമെന്ന സാധ്യത കുറയ്ക്കുകയും കഴിഞ്ഞ ആഴ്ച ബുള്ളിയന്‍ വിലയെ പിന്തുണയ്ക്കുകയും ചെയ്തു. പലിശ വരുമാനം നല്‍കാത്ത ആസ്തിയായതിനാല്‍, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് അനുകൂലമായി ഭവിക്കാറുണ്ട്.

ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യത.. പുതിയ വീട്ടിലേക്ക് താമസം മാറും; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യത.. പുതിയ വീട്ടിലേക്ക് താമസം മാറും; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി

ഈ ആഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന യുഎസ് ഉപഭോക്തൃ വില സൂചിക സംബന്ധിച്ച വിവരങ്ങളിലേക്കാണ് വിപണി ഇപ്പോള്‍ ശ്രദ്ധ തിരിക്കുന്നത്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണെങ്കില്‍, അത് പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ വൈകിപ്പിക്കാനും സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്താനും സാധ്യതയുണ്ട്. അതേസമയം, കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തുന്നതെങ്കില്‍ അത് പലിശനിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചേക്കാം.

യുഎസ് ഡോളറിന്റെ മൂല്യവും വില നിര്‍ണയത്തില്‍ പ്രധാന പങ്ക് വഹിക്കും. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍, മറ്റ് കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് ഡോളറില്‍ വില നിശ്ചയിച്ചിട്ടുള്ള സ്വര്‍ണം വാങ്ങുന്നത് ചെലവ് കുറഞ്ഞതായി മാറുകയും അത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും യുഎസ്-ഇറാന്‍ ബന്ധത്തിലെ മാറ്റങ്ങളും ബുള്ളിയന്‍ വിലയെ സ്വാധീനിച്ചേക്കാം.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപ ആസ്തികളോടുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം. അതിനിടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം എണ്ണവില ഉയര്‍ന്നു. ഊര്‍ജ്ജവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനും, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ സ്വാധീനിക്കാനും സാധ്യതയുണ്ട്.

വിപണിയിലെ ചാഞ്ചാട്ടം തുടരുമെങ്കിലും, സമീപഭാവിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ അനുകൂലമായ മുന്നേറ്റം ഉണ്ടാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഹ്രസ്വകാലയളവില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി & കറന്‍സി റിസര്‍ച്ച് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ പ്രണവ് മെര്‍ പറഞ്ഞു.

സ്വര്‍ണവില 10 ഗ്രാമിന് 1.57 ലക്ഷം രൂപയിലേക്കും വെള്ളിവില കിലോഗ്രാമിന് 2.80 ലക്ഷം രൂപയിലേക്കും ഉയര്‍ന്നേക്കാം. അമേരിക്കയിലെ തൊഴില്‍ വിപണിയിലെ ദുര്‍ബലമായ കണക്കുകള്‍, ഡോളറിലുണ്ടായ ഇടിവ്, ഫെഡറല്‍ റിസര്‍വിന്റെ ഉദാരമായ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്നിവയാണ് സ്വര്‍ണ്ണവിലയിലെ സമീപകാല മുന്നേറ്റത്തിന് കരുത്തുപകര്‍ന്നതെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി & കറന്‍സി റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ത്രിവേദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+