ഇന്ന് തന്നെ സ്വര്‍ണം വാങ്ങിക്കോ!! മൂന്ന് മാസത്തിനുള്ളില്‍ സ്വര്‍ണവില കുത്തനെ കൂടും... 20% വരെ വില കൂടും

രാജ്യത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും എന്ന് യൂണിക് ചെയിന്‍സ് ഡയറക്ടര്‍ സയം മെഹ്റ. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകളില്‍ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുന്നതോടെ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണവില 15-20 ശതമാനം വരെ ഉയര്‍ന്നേക്കാം എന്നാണ് സയം മെഹ്‌റ പറയുന്നത്.

ബെംഗളൂരു, ചെന്നൈ, തിരുപ്പതി യാത്ര 5 മണിക്കൂര്‍ കുറയും! സിര-ബടവനഹള്ളി നാലുവരിപ്പാത വരുന്നു
ബെംഗളൂരു, ചെന്നൈ, തിരുപ്പതി യാത്ര 5 മണിക്കൂര്‍ കുറയും! സിര-ബടവനഹള്ളി നാലുവരിപ്പാത വരുന്നു

നിലവിലെ നിരക്കില്‍ നിന്ന് വിലയില്‍ താല്‍ക്കാലികമായി 500-700 രൂപയുടെ കുറവുണ്ടാകാമെങ്കിലും, എംസിഎക്‌സില്‍ 10 ഗ്രാമിന് 1.54 ലക്ഷം രൂപ എന്ന നിരക്ക് വാങ്ങാന്‍ അനുയോജ്യമായ ഒന്നായാണ് മെഹ്റ കാണുന്നത്. നിരക്കില്‍ താല്‍ക്കാലികമായി 10 മുതല്‍ 20 അല്ലെങ്കില്‍ 30 ഡോളര്‍ വരെയോ, അല്ലെങ്കില്‍ നിലവിലെ നിരക്കില്‍ നിന്ന് 500-700 രൂപ വരെയോ കുറവുണ്ടായേക്കാം.

Gold Rate Prediction

എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍, വരും ദിവസങ്ങളില്‍ (15 മുതല്‍ 30 ദിവസം വരെ) സ്വര്‍ണവില ക്രമേണ വര്‍ധിച്ചുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി വിപണിയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ മന്ദതയുണ്ടായിരുന്നെങ്കിലും, അത് മാറുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി
ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി

രക്ഷാബന്ധന്‍, സെപ്റ്റംബറിലെ ഉത്സവ സീസണ്‍, വിവാഹ സീസണ്‍ എന്നിവ വില്‍പ്പനയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സ്വര്‍ണവിലയിലുള്ള വര്‍ധനവ് വില്‍പ്പനയുടെ മൂല്യം ഉയര്‍ത്തുമെങ്കിലും, വില്‍പ്പനയുടെ അളവ് കഴിഞ്ഞ വര്‍ഷത്തിന് സമാനമായി തുടരാനാണ് സാധ്യതയെന്ന് മെഹ്റ പറഞ്ഞു. ആഭരണ ഓര്‍ഡറുകളില്‍ ഇതിനകം തന്നെ തിരിച്ചുവരവ് പ്രകടമാണെന്ന് മെഹ്റ പറഞ്ഞു.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാതാക്കള്‍ക്ക് വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചതായും ആഭരണങ്ങള്‍ ഇപ്പോള്‍ റീട്ടെയിലര്‍മാരിലേക്ക് എത്തിത്തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. രത്‌ന-ആഭരണ മേഖലയ്ക്ക് വരുന്ന മൂന്ന് മാസങ്ങള്‍ അനുകൂലമായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം, സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവിനനുസരിച്ച് ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റ് മൂല്യമുള്ളതുമായ ആഭരണങ്ങള്‍ വാങ്ങിക്കൊണ്ട് ഉപഭോക്താക്കള്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ട്.

സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം
സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം

9, 14, 18 കാരറ്റ് ആഭരണങ്ങള്‍ക്ക് റീട്ടെയിലര്‍മാര്‍ക്കിടയില്‍ മികച്ച ഡിമാന്‍ഡാണുള്ളത്. 40 ഗ്രാമില്‍ താഴെയുള്ള ഭാരം കുറഞ്ഞ സെറ്റുകളും 60 ഗ്രാമില്‍ താഴെയുള്ള നീളമേറിയ സെറ്റുകളും നന്നായി വിറ്റുപോകുന്നു. 18 കാരറ്റ് വിവാഹ ആഭരണങ്ങള്‍ക്കും വലിയ ഡിമാന്‍ഡുണ്ട്.

'കൂടുതല്‍ ഭാരമുള്ള ആഭരണങ്ങള്‍ വാങ്ങുന്ന ഒറ്റപ്പെട്ട ഉപഭോക്താക്കളുടെ എണ്ണത്തിലല്ല വര്‍ദ്ധനവുണ്ടായിരിക്കുന്നത്, മറിച്ച് ആകെ വാങ്ങുന്നവരുടെ എണ്ണത്തിലാണ് വര്‍ധനവ്,' മെഹ്റ പറഞ്ഞു. വജ്രത്തിനും വെള്ളിക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. പഴയ ആഭരണങ്ങള്‍ നല്‍കി പുതിയ ഡിസൈനുകള്‍ സ്വന്തമാക്കുന്ന എക്‌സ്‌ചേഞ്ച് രീതിക്കും പ്രചാരം ഏറുന്നു.

പഴയ ആഭരണങ്ങള്‍ കൊണ്ടുവരുന്ന ഉപഭോക്താക്കള്‍ക്ക് കിഴിവുകള്‍ നല്‍കിക്കൊണ്ട് റീട്ടെയിലര്‍മാര്‍ ഇത്തരം കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മെഹ്റ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയിലും യുകെയിലും ആവശ്യം വര്‍ധിക്കുന്നതിനൊപ്പം യുഎസ് വിപണി തിരിച്ചുകയറുന്നതും കണക്കിലെടുക്കുമ്പോള്‍, കയറ്റുമതി വിപണിയിലും പുരോഗതിയുടെ ലക്ഷണങ്ങള്‍ പ്രകടമാണ്.

ഗള്‍ഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അയയുന്നത് ദുബായ് വഴി മറ്റ് വിപണികളിലേക്ക് ആഭരണങ്ങള്‍ അയക്കുന്നതിന് സഹായകമാകുന്നുണ്ടെന്നും മെഹ്റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+