പൊന്ന് തിരികെ കേറും? ഗ്രാമിന് 27000 രൂപ, പവന് 2.20 ലക്ഷം രൂപ!! ഞെട്ടിച്ച് ഡച്ച് ബാങ്കിന്റെ പ്രവചനം
സമീപകാലത്തായി സ്വര്‍ണവിലയില്‍ സ്ഥിരമായ വര്‍ധനവാണ് കാണുന്നത്. വിപണിയിലുണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, വര്‍ഷങ്ങളായി വില വര്‍ധിക്കുകയാണ് എന്ന് കാണാനാകും. 2020 മുതല്‍, സ്വര്‍ണവില ഔണ്‍സിന് 1,585 ഡോളറില്‍ നിന്ന് 4,500 ഡോളറിലധികമായി ഉയര്‍ന്നു. സാധാരണഗതിയില്‍ പണപ്പെരുപ്പം മൂലം പണത്തിന്റെ മൂല്യം കുറയാന്‍ പാടില്ലാത്തതാണ്.
പലിശയിലൂടെ പണം സ്വയം വര്‍ധിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ കേന്ദ്ര ബാങ്കുകളുടെ പലിശനിരക്കുകള്‍ താരതമ്യേന കുറവായതിനാല്‍ അത്തരം നിക്ഷേപങ്ങള്‍ക്ക് നിലവില്‍ വലിയ ആകര്‍ഷകത്വമില്ല. അതിനാല്‍ നിക്ഷേപകര്‍ തങ്ങളുടെ സമ്പത്ത് സുരക്ഷിതമാക്കാന്‍ വഴികള്‍ തേടുന്നു. ഇതിനായി അവര്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് വിലയേറിയ ലോഹങ്ങളില്‍ വിക്ഷേപിക്കുക എന്നത്.

സ്വാഭാവികമായും, വര്‍ധിച്ചുവരുന്ന ആവശ്യം സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നു. ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുകയാണെന്ന് ഡച്ച് ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഏപ്രില്‍ 27-ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ചൈന, റഷ്യ, ഇന്ത്യ, തുര്‍ക്കി എന്നിവയ്ക്കൊപ്പം വളര്‍ന്നുവരുന്ന വിപണികളിലെ കേന്ദ്രബാങ്കുകളും തങ്ങളുടെ സ്വര്‍ണശേഖരം വര്‍ദ്ധിപ്പിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ ഫലമായി, 2031-ഓടെ സ്വര്‍ണവില ഔണ്‍സിന് 8,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം എന്നാണ് വിലയിരുത്തല്‍. അതായത് നിലവിലെ വിലയുടെ ഇരട്ടി. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 27000 രൂപയും പവന് 2.20 രൂപയും ആയിരിക്കും വില. പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, ദുര്‍ബലമാകുന്ന യുഎസ് ഡോളര്‍, കേന്ദ്രബാങ്കുകളുടെ ശക്തമായ വാങ്ങല്‍, നാണയങ്ങള്‍ക്കും ബാറുകള്‍ക്കുമുള്ള ഉയര്‍ന്ന ആവശ്യം എന്നിവയാണ് സ്വര്‍ണവില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
അതിനൊപ്പം ക്രിപ്‌റ്റോകറന്‍സികളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ആസ്തി വൈവിധ്യവല്‍ക്കരണത്തില്‍ ഏര്‍പ്പെടുന്നതിനാല്‍, ക്രിപ്‌റ്റോകറന്‍സികള്‍ ആവശ്യകതയുടെ പ്രധാനപ്പെട്ട ഒരു പുതിയ സ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍, അത് സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നേക്കാം.
ആളുകളുടെ സ്വര്‍ണം വാങ്ങല്‍ രീതിയില്‍ വന്ന മാറ്റവും സ്വര്‍ണത്തെ ഉത്തേജിപ്പിക്കുന്നു. ആഭരണാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ നിക്ഷേപമായി കണ്ട് നാണയങ്ങള്‍, കട്ടികള്‍, ബാറുകള്‍ എന്നിവ വാങ്ങുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. ഈ സ്ഥിരമായ ആവശ്യകതയാണ് 2021-നും 2025-നും ഇടയില്‍ സ്വര്‍ണത്തിന്റെ കരുത്തിന് പിന്നിലെ പ്രധാന ഘടകമായി വര്‍ത്തിച്ചത്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചതും സമീപകാലത്ത് സ്വര്‍ണവിലയിലുണ്ടായ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.


Click it and Unblock the Notifications