Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 20 ശതമാനം വരെ കുറയുമെന്ന് ഗോൾഡ് കൗൺസിൽ..ഇങ്ങനെ സംഭവിച്ചാൽ 30 ശതമാനം കുതിപ്പ്

ഈ വർഷം ഇതുവരെ സ്വർണവില ഏകദേശം 53 ശതമാനത്തോളമാണ് കുതിച്ചുയർന്നത്. യുഎസ് താരിഫുകളും ഭൗമരാഷ്ട്രീയ ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലുകളും വില വർധനവിന് കാരണമായി. അതേസമയം 2026 ലും സ്വർണവില കുതിക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പ്രവചിക്കുന്നത്. നിലവിലെ നിലവാരത്തിൽ നിന്ന് 15 മുതൽ 30 ശതമാനം വരെ വില ഉയരുമെന്നാണ് പ്രവചനം.

'കുറയുന്ന വരുമാനം, വർധിച്ച ഭൗമരാഷ്ട്രീയ സമ്മർദ്ദം, സുരക്ഷിത ആസ്തി എന്ന നിലയ്ക്കുള്ള പെരുമ എന്നിവയെല്ലാം അസാധാരണമാംവിധം സ്വർണത്തിന് സാഹചര്യങ്ങൾ അനുകൂലമാക്കും. ഈ സാഹചര്യത്തിൽ 2026ൽ സ്വർണത്തിന് നിലവിലെ നിലവാരത്തിൽ നിന്ന് 15 ശതമാനം മുതൽ 30 ശതമാനം വരെ വില ഉയരാൻ സാധ്യതയുണ്ട്' ഗോൾഡ് കൌണ്‍സിൽ റിപ്പോർട്ടിൽ പറഞ്ഞു.

goldnews3

നിക്ഷേപ ഡിമാൻഡ് പ്രത്യേകിച്ച് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴിയുള്ള നിക്ഷേപങ്ങൾക്ക് ഈ മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിക്കുമെന്നും കൌണ്‍സിൽ ചൂണ്ടിക്കാട്ടി 2025 ൽ ഇതുവരെ ആഗോള ഗോൾഡ് ഇടിഎഫുകളിലേക്ക് 77 ബില്യൺ നിക്ഷേപം ഒഴുകിയെത്തി, ഇത് സ്വർണത്തിന്റെ അളവ് 700 ടണ്ണിലധികം വർദ്ധിക്കാൻ കാരണമായി. 2024 ലെ കണക്കുകൾ പരിശോധിച്ചാലും മനസിലാക്കാൻ സാധിക്കുന്നത് ഗോൾഡ് ഇടിഎഫുകളുടെ ശേഖരം ഏകദേശം 850 ടൺ വർധിച്ചിട്ടുണ്ടെന്നാണ്.

അതേസമയം യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ വിജയിക്കുകയും യുഎസിലെ ധനപരമായ പിന്തുണയിലൂടെ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച നേടുകയും ചെയ്താൽ സ്വർണ വില കുറഞ്ഞേക്കുമെന്നും ഗോൾഡ് കൌണ്‍സിൽ ചൂണ്ടിക്കാട്ടി.സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പ് സാധ്യമായാൽ വളർച്ചയ്ക്ക് കൂടുതൽ ഉറച്ച ഗതി നൽകും. ഇത് സ്വർണ വിലയിലും പ്രതിഫലിക്കും. വില 5 ശതമാനം മുതൽ 20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. കൌണ്‍സിൽ വ്യക്താക്കി.

പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ, യുഎസ് ഫെഡറൽ റിസർവ് 2026-ൽ പലിശ നിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. ഇത് ദീർഘകാല ബോണ്ട് വരുമാനം വർദ്ധിപ്പിക്കുകയും യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്യും. ഉയർന്ന വരുമാനവും ശക്തമായ ഡോളറും സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുകയും, കൂടുതൽ നിക്ഷേപങ്ങൾ യുഎസ് ആസ്തികളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യം നിക്ഷേപകരെ കൂടുതൽ റിസ്കുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കും.

ഉയർന്ന വരുമാനം, ശക്തമായ ഡോളർ, നിക്ഷേപകർ കൂടുതൽ അപകടസാധ്യതയുള്ള ആസ്തികളിലേക്ക് മാറുന്ന എന്നിവ സ്വർണത്തിൻ്റെ പെരുമ കെടുത്തുമെന്നും ആളുകളെ വിപണിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. നിക്ഷേപകർ ഓഹരികളെയും ഉയർന്ന വരുമാനം നൽകുന്ന മറ്റ് ആസ്തികളെയും തിരഞ്ഞെടുക്കാൻ സാധ്യതയുള്ളതിനാൽ ഗോൾഡ് ഇടിഎഫുകളിൽ നിന്നും തുടർച്ചയായി പണമൊഴുക്ക് ഉണ്ടാകാമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+