Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രണ്ടര വര്‍ഷം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായത് 100% വര്‍ധനവ്... ഈ പോക്ക് പോയാല്‍..!

2025 ല്‍ സ്വര്‍ണം വിലയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ട് കുതിച്ച് ഉയരുകയാണ്. 2025 ന്റെ തുടക്കം മുതല്‍ സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും പുതിയ എക്കാലത്തെയും ഉയര്‍ന്ന നിരക്കുകള്‍ സൃഷ്ടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 23 % വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് 50 % വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും രസകരമായ കാര്യം സ്വര്‍ണത്തിന്റെ വില മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 % കുതിച്ചുയര്‍ന്നു എന്നതാണ്. 2022 ഒക്ടോബര്‍ 10 ന്, ഔണ്‍സിന് സ്വര്‍ണ്ണത്തിന്റെ വില 1,704 യു എസ് ഡോളര്‍ ആയിരുന്നു, അതിന് ശേഷം ഏപ്രില്‍ 22 വരെ ഇത് 3,470 യു എസ് ഡോളര്‍ ആയി ഉയര്‍ന്നു. വെറും രണ്ട് വര്‍ഷത്തിനും ആറ് മാസത്തിനും ഉള്ളില്‍ ഇരട്ടിയായിട്ടാണ് സ്വര്‍ണ വില വര്‍ധിച്ചത്. ഇതിനു മുന്‍പ് ഇത്രയും വലിയ സ്വര്‍ണ കുതിച്ചുചാട്ടം വിലയില്‍ ഉണ്ടായത് 2020 ല്‍ ആയിരുന്നു.

Gold Rate

പക്ഷേ അത് അധിക കാലം നീണ്ടുനിന്നിരുന്നില്ല. 2020 ഏപ്രില്‍ 22 ന് സ്വര്‍ണം ഔണ്‍സിന് 1700 യു എസ്ഡോളര്‍ എന്ന നിലയില്‍ വ്യാപാരം നടത്തുകയായിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെ സ്വര്‍ണ വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. അന്ന് വില 1200 ഡോളറില്‍ നിന്ന് 2000 ഡോളര്‍ ആയി ഉയര്‍ന്നു. പക്ഷേ ആ രണ്ട് വര്‍ഷങ്ങളിലും സ്വര്‍ണ വില ഇരട്ടിയായി വര്‍ധിച്ചിരുന്നില്ല.

ഇന്ത്യയില്‍, ഇന്നലെ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് പത്ത് ഗ്രാമിന് 99,000 രൂപയായിരുന്നു വില. 2022 ജൂലൈയില്‍ ഉണ്ടായിരുന്ന 50,000 രൂപയില്‍ നിന്ന് 100% വര്‍ധനവാണ് ഇത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം സി എംക്‌സ്), ആദ്യമായി ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ മറികടന്നു. എക്‌സ്‌ചേഞ്ചില്‍ 1,666 രൂപ അഥവാ 1.69% ഉയര്‍ന്ന് 10 ഗ്രാമിന് 1,00,500 രൂപ എന്ന പുതിയ ഉയര്‍ന്ന വിലയിലെത്തി.

ഏപ്രില്‍ 22 ചൊവ്വാഴ്ച എം സി എക്സിന്റെ സ്പോട്ട് വില 98,874 രൂപയും ഒരു ദിവസത്തെ ഉയര്‍ന്ന വില 99,358 രൂപയുമാണ്. സ്വര്‍ണം അതിന്റെ വളര്‍ച്ചയുടെ പാത നിലനിര്‍ത്താന്‍ മതിയായ കാരണങ്ങള്‍ കണ്ടെത്തുന്നു എന്നതാണ് പുതിയ പ്രവചണത സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ ആശങ്ക ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനമാണ്.

ഇത് റിസ്‌ക് വികാരത്തെ മന്ദീഭവിപ്പിക്കുകയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്ക് നയിക്കുകയും ചെയ്തു. ''ഫെഡ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപും യുഎസ് ഫെഡ് ചെയര്‍ ജെറോം പവലും തമ്മിലുള്ള വര്‍ധിച്ച് വരുന്ന പിരിമുറുക്കങ്ങളുമാണ് സ്വര്‍ണം ആര്‍ജിച്ച പുതിയ എക്കാലത്തെയും ഉയര്‍ന്ന നിരക്കിനെ പ്രധാനമായും സ്വാധീനിച്ചത്.'' കാമ ജ്വല്ലറിയുടെ എംഡി കോളിന്‍ ഷാ പറയുന്നു.

കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി സ്വര്‍ണ വില വര്‍ധിച്ച് കൊണ്ടേയിരിക്കുന്നു. നിക്ഷേപകര്‍ സുരക്ഷിതമായി പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു ആസ്തി വിഭാഗമായി സ്വര്‍ണം മാറുന്നതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. അതില്‍ ഭൗമരാഷ്ട്രീയ ആശങ്കകള്‍, ട്രംപിന്റെ താരിഫുകള്‍ മൂലമുണ്ടായ വ്യാപാര തര്‍ക്കങ്ങള്‍, ഡോളറിന്റെ മൂല്യത്തകര്‍ച്ച, യുഎസ് ട്രഷറികളിലെ വില്‍പ്പന എന്നിവ ഉള്‍പ്പെടുന്നു.

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നു. സമീപകാല ഭൗമരാഷ്ട്രീയ സാഹചര്യം കേന്ദ്ര ബാങ്കുകളെ വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിച്ചു. ചൈന അടുത്തിടെ സ്വര്‍ണത്തിന്റെ ഒരു പ്രധാന ഉപഭോക്താവായി മാറിയിട്ടുണ്ട്. ചൈനയുടെ വര്‍ധിച്ച് വരുന്ന സ്വര്‍ണ ശേഖരം കാരണം സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു.

2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ചൈനയുടെ മൊത്തത്തിലുള്ള സ്വര്‍ണ്ണ കരുതല്‍ ശേഖരം 2.3% ഉയര്‍ന്ന് 3.5 ട്രില്യണ്‍ യു എസ് ഡോളറിലെത്തി. 2025 ന്റെ ആദ്യ പാദത്തില്‍ ചൈന 12.8 ടണ്‍ സ്വര്‍ണം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ വില വളരെയധികം ഉയര്‍ന്നിട്ടുണ്ടെങ്കിലും, വിലയിലെ വര്‍ധനവില്‍ പ്രതിഫലിക്കുന്നത് പോലെ സ്വര്‍ണത്തിനായുള്ള ഉയര്‍ന്ന ആവശ്യം ഹ്രസ്വകാലത്തേക്ക് തുടര്‍ന്നേക്കാം.

Take a Poll

''സ്വര്‍ണ വില മുകളിലേക്ക് നീങ്ങുന്നുണ്ടെങ്കിലും ഡോളറിലെ ഇടിവ് മറ്റ് കറന്‍സികളില്‍ സ്വര്‍ണ്ണത്തെ താങ്ങാനാവുന്നതാക്കി മാറ്റും. ഇത് ഡിമാന്‍ഡ്-വില ചലനാത്മകത സന്തുലിതമായി നിലനിര്‍ത്തും. ആഗോള സാമ്പത്തിക വികസനം വികസിക്കുമ്പോള്‍, 2026 സാമ്പത്തിക വര്‍ഷത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,600 യുഎസ് ഡോളര്‍ എന്ന നിലയിലെത്തുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു,'' കോളിന്‍ ഷാ പറയുന്നു.

ട്രംപ്-പവല്‍ അഭിപ്രായവ്യത്യാസത്തിലും സ്വര്‍ണ്ണത്തിന്റെ ഭാവി ദിശ നിര്‍ണ്ണയിക്കുന്ന യു എസ് - ചൈന വ്യാപാര യുദ്ധത്തിലുമായിരിക്കും എല്ലാവരുടെയും കണ്ണുകള്‍. അതേസമയം ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ വില താഴേക്ക് വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ അത്രത്തോളം തന്നെ ഇന്ന് വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട് എന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9015 രൂപ, ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും ആണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ കൂടിയ അതേ തുകയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10000 രൂപയും പവന്‍ സ്വര്‍ണത്തിന് 75000 രൂപയും എന്ന മാന്ത്രിക സംഖ്യ കടന്നേക്കും എന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടല്‍.

ആഗോളതലത്തില്‍ സ്വര്‍ണ വില 0.2 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്. ആഗോള അനിശ്ചിതത്വത്തിനിടയില്‍ സുരക്ഷിത നിക്ഷേപം ലക്ഷ്യമിട്ടുള്ള വാങ്ങലുകള്‍ കാരണം സ്വര്‍ണം ആദ്യകാല വ്യാപാരത്തില്‍ ഔണ്‍സിന് 3500 ഡോളറായി ഉയര്‍ന്നു. എന്നാല്‍ പിന്നീട് വിലകള്‍ കുറഞ്ഞു, സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1.5 ശതമാനം ഇടിഞ്ഞ് 3,372.68 ഡോളറിലെത്തി.

ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുമെന്നും, ഇക്വിറ്റി മാര്‍ക്കറ്റുകളും യു എസ് ഡോളറും ഉയര്‍ത്തുമെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. ഡോളര്‍ സൂചിക 0.7 ശതമാനം ഉയര്‍ന്നു. ഇത് മറ്റ് കറന്‍സികളുടെ ഉടമകള്‍ക്ക് സ്വര്‍ണം കൂടുതല്‍ ചെലവേറിയതാക്കി. സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉയര്‍ന്ന അസ്ഥിരത പ്രകടമായിരുന്നു എന്നാണ് ഇന്ത്യ നിവേഷ് ഡയറക്ടര്‍ മനോജ് ജെയിന്‍ പറയുന്നത്.

അതേസമയം സ്വര്‍ണത്തിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇടിവ് ശാശ്വതമാണ് എന്ന് അഭിപ്രായപ്പെടാനാകില്ല. സ്വര്‍ണം വര്‍ഷം തോറും 29 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2025 ല്‍ 28 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ 2026 ആകുമ്പോഴേക്കും വില ഔണ്‍സിന് 4,000 ഡോളറിന് മുകളിലായിരിക്കുമെന്ന് ജെ പി മോര്‍ഗന്‍ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+