ഒരാഴ്ച കൊണ്ട് സ്വര്‍ണത്തിന് സംഭവിച്ച മാറ്റം കണ്ടോ? ഒറ്റയടിക്ക് 10000 കൂടിയിട്ടും കാര്യമില്ല
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഇന്ത്യക്കാര്‍ പിന്‍മാറണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെ ഇന്ത്യ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15% മാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ ആഴ്ചയില്‍ സ്വര്‍ണ വിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഒറ്റദിനം പവന് 10000 രൂപയിലധികവും ഗ്രാമിന് 1000 രൂപയിലധികവും വര്‍ധിക്കുന്ന സ്ഥിതിയുണ്ടായി.
എന്നാല്‍ അതിന് ശേഷം ആ കുതിപ്പ് നിലനിര്‍ത്താന്‍ സ്വര്‍ണത്തിന് സാധിച്ചില്ല. ആഴ്ചയില്‍ ശരാശരി ഒരു ഗ്രാമിന് 766 രൂപയാണ് വര്‍ധിച്ചത്. 24 കാരറ്റ് സ്വര്‍ണം 800 രൂപയോളം ഉയര്‍ന്നശേഷം റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് താഴോട്ടുപോയിരുന്നു. മെയ് 10 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട്, വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് അടുത്ത ഒരു വര്‍ഷത്തേക്ക് അനാവശ്യ സ്വര്‍ണ വാങ്ങലുകള്‍ താല്‍ക്കാലികമായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന, കൂടിയ തീരുവ, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയെ അതീവ ചാഞ്ചാട്ടത്തിലാക്കി. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ബില്‍ നിയന്ത്രിക്കാനാണ് ഈ തീരുവ വര്‍ധനവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ ഉയര്‍ന്ന തീരുവ ആഭ്യന്തര സ്വര്‍ണ വിലകള്‍ ഇനിയും ഉയര്‍ത്തുകയും ആഭരണ സ്റ്റോക്കുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉപഭോക്തൃ ആവശ്യം കുറയാനാണ് സാധ്യതയെന്നും പ്രതീക്ഷിക്കുന്നു. സ്വര്‍ണ വിലകള്‍ നിലവില്‍ ഉയര്‍ന്ന നിലയിലായിരിക്കെ ഈ പ്രവണത ശക്തിപ്പെടും. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പ്രകാരം, മെയ് 15, ന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 15,441 ആയിരുന്നു വില.
തിങ്കളാഴ്ച ഈ വില 14,675 ആയിരുന്നതില്‍ ഒരു ഗ്രാമിന് 766 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വ്യാപാരത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട് എന്നാണ് പല വ്യാപാരികളും പറയുന്നത്. മാത്രമല്ല ഇറക്കുമതിയില്‍ ഇടിവ് വന്നാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ ആഗോള സ്വര്‍ണ വില കുറഞ്ഞാലും ആഭ്യന്തര സ്വര്‍ണ വില വര്‍ധിക്കും എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.















Click it and Unblock the Notifications