സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ സ്വര്‍ണവില 10 ഗ്രാമിന് 88 രൂപ മാത്രം!! ഇപ്പോള്‍ 1.50 ലക്ഷത്തില്‍!

സ്വര്‍ണത്തിന് ഇന്ത്യയില്‍ സുരക്ഷിതമായ ആസ്തി എന്നതിനേക്കാളുപരി സാംസ്‌കാരികമായ പ്രാധാന്യം കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണത്തെ അമൂല്യമായ ശേഖരമായാണ് കണക്കാക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ട ഓരോ വലിയ സാമ്പത്തിക പ്രതിസന്ധിയുടെയും ഘട്ടത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം അതിനൊത്ത് ഉയരുകയോ പലപ്പോഴും അതിലും വേഗത്തില്‍ വര്‍ധക്കുകയോ ചെയ്തിട്ടുണ്ട്.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ്, വീഡിയോ കാണാം
എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ്, വീഡിയോ കാണാം

1947 ല്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്, കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്നതും സ്വര്‍ണവുമായി ബന്ധിപ്പിക്കപ്പെട്ടതുമായ സുസ്ഥിരമായ ഒരു നാണയ വ്യവസ്ഥയിലായിരുന്നു ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഗ്രാമിന് ഏകദേശം 8.86 രൂപ എന്നതായിരുന്നു അന്നത്തെ നിരക്ക്. 10 ഗ്രാമിന് 88.6 രൂപയായിരുന്നു വില. 1968-ഓടെ സ്വര്‍ണവില രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏകദേശം ഇരട്ടിയായി വര്‍ധിച്ചു.

Gold Rate

എന്നാല്‍ ആ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിലയായിരുന്നില്ല, മറിച്ച് സര്‍ക്കാര്‍ നയമായിരുന്നു. 1968-ലെ 'ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട്' (സ്വര്‍ണ നിയന്ത്രണ നിയമം) പ്രകാരം ഇന്ത്യക്കാര്‍ക്ക് സ്വര്‍ണക്കട്ടികള്‍ കൈവശം വെക്കുന്നത് നിരോധിക്കുകയും, സ്വര്‍ണപ്പണിക്കാര്‍ക്ക് ഉപഭോക്താക്കള്‍ക്കായി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

വെനസ്വേലയുടെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം ഇംഗ്ലണ്ടിലെ ബാങ്കില്‍; തിരികെ വാങ്ങിക്കാന്‍ നീക്കം
വെനസ്വേലയുടെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം ഇംഗ്ലണ്ടിലെ ബാങ്കില്‍; തിരികെ വാങ്ങിക്കാന്‍ നീക്കം

ഇതോടെ സ്വര്‍ണം ലഭിക്കാന്‍ പ്രയാസമേറിയതും വിലയേറിയതുമായി മാറി. 1980 എണ്ണ പ്രതിസന്ധിയുടെ ദശകമായിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ഈ കാലം. ഇതില്‍ ഏറ്റവും വലിയ നേട്ടമുണ്ടായത് സ്വര്‍ണത്തിനായിരുന്നു. 1973-ലെ ഒപെക് എണ്ണ ഉപരോധവും 1979-ലെ ഇറാനിയന്‍ വിപ്ലവവും തുടര്‍ച്ചയായ എണ്ണ പ്രതിസന്ധികള്‍ക്ക് കാരണമാവുകയും ലോകമെമ്പാടും പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തുകയും ചെയ്തു.

1971-ന് ശേഷം നിശ്ചിത വില നിശ്ചയിച്ചിരുന്ന ബ്രെട്ടണ്‍ വുഡ്‌സ് വ്യവസ്ഥയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സ്വര്‍ണത്തിന്റെ വില വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ അനുവദിക്കപ്പെട്ടു, ഇതോടെ അതിന്റെ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 1968-ല്‍ 162 രൂപയായിരുന്ന സ്വര്‍ണവില 1980-ഓടെ 1,330 രൂപയായി ഉയര്‍ന്നു. ആ ദശകത്തില്‍ പ്രതിവര്‍ഷം ഏകദേശം 19 ശതമാനം എന്ന നിരക്കില്‍ സ്വര്‍ണം വളര്‍ച്ച കൈവരിച്ചു.

അളവറ്റ ധനം കൈയിലേക്ക്... ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; നിങ്ങളുമുണ്ടോ?
അളവറ്റ ധനം കൈയിലേക്ക്... ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; നിങ്ങളുമുണ്ടോ?

1991 ല്‍ 10 ഗ്രാമിന് 3,466 രൂപയായി വില മാറി. 1991-ല്‍, വിദേശ കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യ വന്നെത്തിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍, അടിയന്തര വായ്പകള്‍ക്കായി റിസര്‍വ് ബാങ്ക് ഏകദേശം 67 ടണ്‍ സ്വര്‍ണം വിമാനമാര്‍ഗ്ഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കും യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡിലേക്കും അയച്ച് പണയം വെച്ചു. ആ വര്‍ഷം രൂപയുടെ മൂല്യം രണ്ട് ഘട്ടങ്ങളിലായി കുറയ്ക്കുകയും, ഡോളറിനെതിരെ ഏകദേശം 17.90 രൂപയില്‍ നിന്ന് 25.83 രൂപയിലേക്ക് മാറുകയും ചെയ്തു.

സ്വര്‍ണം കേവലം ഒരു സാംസ്‌കാരിക ആസ്തി എന്ന നിലയില്‍ നിന്ന് രാജ്യത്തിന്റെ അടിയന്തര കരുതല്‍ ശേഖരമായി മാറിയ നിമിഷമായിരുന്നു അത്. ഒപ്പം, തുടര്‍ന്നുള്ള മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ച ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ക്ക് അത് തുടക്കം കുറിക്കുകയും ചെയ്തു. 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോള്‍ സ്വര്‍ണം 10 ഗ്രാമിന് 12,500 രൂപയില്‍ എത്തിയിരുന്നു.

ഡോട്ട്-കോം തകര്‍ച്ചയ്ക്ക് ശേഷം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുകയും ഡോളര്‍ ദുര്‍ബലമാവുകയും ചെയ്തതോടെ സ്വര്‍ണവിലയില്‍ സ്ഥിരമായ മുന്നേറ്റം കണ്ടുതുടങ്ങിയിരുന്നു. അപകടം ഇല്ലാത്ത ആസ്തി എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഈ ഘട്ടത്തിലാണ്. 2000-ല്‍ ഏകദേശം 4,400 രൂപയായിരുന്ന സ്വര്‍ണവില 2008-ഓടെ മൂന്നിരട്ടിയോളം വര്‍ധിച്ച് 12,500 രൂപയിലെത്തി.

ഇന്ത്യന്‍ ചരിത്രത്തില്‍ സ്വര്‍ണ്ണവിലയിലുണ്ടായ ഏറ്റവും വലിയ ഹ്രസ്വകാല കുതിച്ചുചാട്ടങ്ങളിലൊന്നിന് 2020 ലെ കൊവിഡ് ഹാമാരി വഴിയൊരുക്കി. ലോക്ക്ഡൗണുകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ വിപണിയിലേക്ക് വന്‍തോതില്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഒഴുക്കുകയും ചെയ്തതോടെ, സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായി.

2020-ന്റെ തുടക്കത്തില്‍ 38000 രൂപയോളമായിരുന്ന വില ആ വര്‍ഷം ഓഗസ്റ്റോടെ 56,000 രൂപയ്ക്ക് അടുത്തുള്ള റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഒറ്റ വര്‍ഷത്തിനുള്ളില്‍ ഏകദേശം 28 ശതമാനത്തിന്റെ വര്‍ധനവാണ് ഇതുവഴി ഉണ്ടായത്. പതിറ്റാണ്ടുകള്‍ക്കിടയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്. നിലവില്‍, രാജ്യത്തുടനീളം 24 കാരറ്റ് സ്വര്‍ണ്ണം 10 ഗ്രാമിന് ഏകദേശം 1.5 ലക്ഷം രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, കറന്‍സി മൂല്യത്തിലെ മാറ്റങ്ങള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യം എന്നിവയാണ് ഈ വര്‍ഷത്തെ വിലക്കയറ്റത്തിന് കാരണമായത്. കഴിഞ്ഞ 79 വര്‍ഷത്തിനിടെ രൂപയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം പ്രതിവര്‍ഷം ശരാശരി 10 ശതമാനം എന്ന നിരക്കില്‍ വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+