Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില മൂക്കും കുത്തി താഴെ വീഴും, സ്വർണപ്രേമികൾ കാത്തിരിക്കുന്ന നാളുകൾ വരും..ഇക്കാര്യങ്ങൾ നടന്നാൽ

2000 ത്തിൽ കേരളത്തിലെ സ്വർണ വില വെറും 4000 രൂപയോളമായിരുന്നു. പത്ത് വർഷങ്ങൾക്കപ്പുറം 2010 ൽ സ്വർണ 18,500ൽ എത്തി. അതായത് ഏകദേശം 12000 രൂപയോളം വർധനവ്. പത്ത് വർഷം കൂടി കഴിഞ്ഞ് 2020 ൽ എത്തിയപ്പോൾ സ്വർണ വില തൊട്ടത് 50,000ത്തിലാണ്. 5 വർഷം വീണ്ടും കഴിഞ്ഞപ്പോൾ ദാ ഇന്ന് കേരളത്തിൽ ഒരു പവൻ കിട്ടണമെങ്കിൽ 90,000ത്തിന് അടുത്ത് കൊടുക്കണം.

സ്വർണ വില എന്ത് പോക്കാണെന്ന് അന്തിച്ച് നിൽക്കുകയാണ് സ്വർണപ്രേമികൾ. എന്തുകൊണ്ടാണ് വില ഇങ്ങനെ ഉയരുന്നത്? അടുത്തെങ്ങാനും സ്വർണ വില കുറയുമോ? വിശദമായി പരിശോധിച്ച് നോക്കാം.

goldratefall

കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്വർണവിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 9 മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 45% വില വർദ്ധിച്ചു. 78,000 രൂപയിൽ നിന്ന് 1,13,700 രൂപയിലേക്കാണ് സ്വർണവില ഉയർന്നത്. 2024 ഓഗസ്റ്റ് മുതൽ സ്വർണ്ണവില ഏകദേശം 62 ശതമാനമാണ് ഉയർന്നത്. അന്ന് 70,000 രൂപയായിരുന്നു സ്വർണവില.2024 ഫെബ്രുവരിയിൽ 64,000 രൂപയായിരുന്ന സ്വർണ്ണത്തിന് 20 മാസത്തിനുള്ളിൽ ഏകദേശം 77% വർദ്ധനവ് ഉണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകൾ സ്വർണ്ണത്തിന്റെ മൂല്യവർദ്ധനവ് വ്യക്തമാക്കുന്നതാണ്.

സ്വർണ വില ഉയർന്നതോടെ നിക്ഷേപകർ ചിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും വലിയ വർധനവാണ് വിലയിൽ പ്രകടമായത്. സ്വർണ വില ഉയർന്നതോടെ നിക്ഷേപകർ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. അതേസമയം ഈ വർധനവ് ഇനിയും തുടരുമോ അതോ അപ്രതീക്ഷിത തകർച്ച ഉണ്ടാകുമോയെന്നാണ് നിക്ഷേപകരുടെ ആശങ്ക. എന്തായാലും ഭാവിയിൽ വില കൂടുമോ അതോ കുറയുമോ എന്ന് അറിയണമെങ്കിൽ എന്തുകൊണ്ടാണ് വില വർധിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്ന് വിട്ട വ്യാപാര യുദ്ധം തന്നെയാണ് വില ഉയരാനുള്ള കാരണങ്ങളിൽ ഒന്ന്. വിപണിയിൽ ആശങ്ക ഉയരുമ്പോൾ സ്വർണത്തിലേക്ക് നിക്ഷേപകർ അടുക്കും. സ്വാഭാവികമായും വില ഉയരും.മറ്റൊന്ന് പണപ്പെടുപ്പമാണ്. ട്രംപിൻ്റെ നയങ്ങൾ അമേരിക്കയിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. പണപ്പെരുപ്പം കാര്യമായി ഉയർന്നിട്ടില്ല. എന്നിരുന്നാലും, താരിഫുകൾ നിലനിൽക്കുന്നിടത്തോളം കാലം ഈ ആശങ്ക നിലനിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.ചരിത്രപരമായി സ്വർണ്ണം എപ്പോഴും പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു മികച്ച നിക്ഷേപ മാർഗ്ഗമാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വില വർധിക്കാൻ കാരണമാകും.യുഎസ് ഭരണകൂടം വ്യാപാരയുദ്ധങ്ങൾ തുടങ്ങിവെച്ചത് ആഗോളവിപണികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദീർഘകാലത്തേക്ക് ഈ നയം തുടരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ദൃഢനിശ്ചയമാണ് ഈ ഭയത്തിന് പിന്നിൽ. ഉയർന്ന താരിഫുകൾ ആഗോളതലത്തിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ അനിഷ്ടഫലങ്ങൾ പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. ഇതിന്റെ രണ്ടാംതരംഗ, മൂന്നാംതരംഗ പ്രത്യാഘാതങ്ങൾ എത്രത്തോളം രൂക്ഷമാകുമെന്ന് വ്യക്തമല്ല. ഇതോടൊപ്പം അമേരിക്കയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സാമ്പത്തിക വിപണികളിൽ മാന്ദ്യഭീതി നിലനിൽക്കുമ്പോൾ സ്വർണ്ണം സാധാരണയായി മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

വില കുറയുമോ?

അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുക, പശ്ചിമേഷ്യയിലും യുക്രൈനിലും സമാധാന ഉടമ്പടികൾ നിലവിൽ വരിക എന്നിവ പോലുള്ള ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും. കൂടാതെ മറ്റ് ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ഭയങ്ങൾ ഇല്ലാതാകുകയുമൊക്കെ ചെയ്താൽ സ്വർണ വില തീർച്ചയായും കുറയും. എന്നാൽ അത് എന്ന് എന്നത് സംബന്ധിച്ച് മാത്രം കൃത്യമായൊരു കാലയളവ് പ്രവചിക്കുക എളുപ്പമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+