Get Updates
Get notified of breaking news, exclusive insights, and must-see stories!

പവന്‍വില രണ്ട് ലക്ഷം കടക്കേണ്ട സമയം, പക്ഷെ പൊന്ന് കിടന്ന് വിയര്‍ക്കുന്നു; ശരിക്കും സംഭവിച്ചതെന്ത്?

കൊവിഡിന് ശേഷം സ്വര്‍ണവിലയില്‍ ഉണ്ടായത് വലിയ കുതിപ്പാണ്. വിവിധ ഘടകങ്ങളാണ് ഇതിന് കാരണമായത്. ഇസ്രായേല്‍-പലസ്തീന്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധങ്ങള്‍ ഇതില്‍ നിര്‍ണായകമായിരുന്നു. സമാനമായി ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചപ്പോഴും വില കൂടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം സ്വര്‍ണത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

അതുവരെ അനുദിനം റെക്കോഡ് തീര്‍ത്ത് കുതിക്കുകയായിരുന്നു സ്വര്‍ണം. 2026 ജനുവരിയില്‍ മാത്രം സ്വര്‍ണവില കൂടിയത് 20% ത്തോളമാണ്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തിന് ശേഷം സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇക്കാലയളവില്‍ മഞ്ഞലോഹത്തിന്റെ വില 27% വും വെള്ളിയുടെ വില 52% വും കുറഞ്ഞു. 2025-ലും 2026-ന്റെ തുടക്കത്തിലും സ്വര്‍ണത്തിനും വെള്ളിയ്ക്കും റെക്കോഡ് വിലയായിരുന്നു.

Gold Rate

എന്നാല്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം ആ നേട്ടങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, അതിലും വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ സ്വര്‍ണത്തിന്റെ വിധി മറിച്ചായിരുന്നു. ഇതിന് കാരണമായത് എണ്ണവില കൂടിയതും ഡോളറിന്റെ തിരച്ചുവരവുമാണ് എന്നാണ് നിക്ഷേപകര്‍ പറയുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഏപ്രിലില്‍ ഏഷ്യയിലുടനീളം എണ്ണയ്ക്കും പ്രകൃതിവാതകത്തിനും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ജൂണില്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമായത് ആശ്വാസം നല്‍കിയെങ്കിലും, ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഭൗതികമായ വിഭവങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ ക്ഷാമം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയുടെ ഗണത്തില്‍പ്പെടുത്താവുന്നതാണ്.

അമിതമായ കടബാധ്യതയോടെയാണ് സാമ്പത്തിക വിപണിയിലെ പ്രതിസന്ധിയുടെ തുടക്കം. കടം വര്‍ധിക്കുമ്പോള്‍, അത് കൈകാര്യം ചെയ്യാവുന്ന നിലയിലാക്കാന്‍ പണനയം കൂടുതല്‍ ഉദാരമാക്കുന്നു. പലിശനിരക്ക് കുറയുന്നത് ഊഹക്കച്ചവടത്തിനായുള്ള വായ്പകള്‍ക്ക് ആക്കം കൂട്ടുന്നു. കമ്പനികളുടെ കടബാധ്യത അമിതമാകുമ്പോള്‍ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിക്കുന്നു.

ഈ ഘട്ടത്തില്‍ സര്‍ക്കാരുകള്‍ ഇടപെടുന്നു. പണം അച്ചടിച്ച് വിപണിയിലിറക്കി പണപ്പെരുപ്പം സൃഷ്ടിച്ചുകൊണ്ട് കടത്തിന്റെ യഥാര്‍ത്ഥ മൂല്യം കുറയ്ക്കുന്നു. ഇതിന്റെ ഫലമായി ഉയര്‍ന്ന പണപ്പെരുപ്പം ഉണ്ടാകും. പണപ്പെരുപ്പം കൂടുന്നത് സ്വാഭാവികമായും സ്വര്‍ണത്തിന് അനുകൂലമാകാറുണ്ട്. കാരണം പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗം സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കുക എന്നതാണ്.

പണപ്പെരുപ്പം ഉണ്ടാകുമെന്ന സാധ്യത പോലും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നു. നിലവിലെ സാഹചര്യത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചത് വിദേശ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങല്‍ ചെലവേറിയതാക്കി. മാത്രമല്ല എണ്ണവില ഉയര്‍ന്നതും ഹോര്‍മുസ് പ്രതിസന്ധിയും ഇന്ധന ഡിമാന്‍ഡിനും വിതരണത്തിനും തടസം സൃഷ്ടിച്ചു. ഇത് സ്വര്‍ണത്തെയും വെള്ളിയെയും ബാധിക്കുന്നു. കാരണം ഊര്‍ജ്ജം ഒരു അവശ്യവസ്തുവാണ്, എന്നാല്‍ സ്വര്‍ണം അങ്ങനെയല്ല.

ഊര്‍ജ്ജ വില കൂടുമ്പോള്‍ അതിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നു. അതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ലഭ്യമായ തുക കുറയുന്നു. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+