സ്വര്‍ണം വീഴാന്‍ കാത്തിരിക്കുകയാണ് എല്ലാവരും? കാരണമെന്തെന്നോ..! വില കൂടാന്‍ കാരണം
കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ആണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റങ്ങളെ എല്ലാവരും വളരെ ഗൗരവമായാണ് നിരീക്ഷിക്കുന്നത്. ലോകത്തെ സെന്‍ട്രല്‍ ബാങ്കുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യന്‍ സ്ത്രീകളുടെ പക്കലുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നൂറ്റാണ്ടുകളായി സ്വര്‍ണം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ്. സാമ്പത്തിക മാന്ദ്യത്തിന്റെയും പണപ്പെരുപ്പത്തിന്റേയും കാലത്ത് സ്വര്‍ണം ഒരു വലിയ മുതല്‍ക്കൂട്ടാണ്. രാജ്യത്ത് സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വിവാഹങ്ങളിലാണ്. വധു സര്‍വാഭരണ വിഭൂഷിതയായി സ്വര്‍ണമെല്ലാം അണിഞ്ഞ് വിവാഹത്തിനെത്തുന്നതില്‍ ഇന്നും വലിയ മാറ്റമൊന്നുമില്ല.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും താരിഫ് യുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ സ്വര്‍ണത്തെ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി നിക്ഷേപകര്‍ക്ക് ഏറ്റവും വലിയ വിശ്വാസം സ്വര്‍ണത്തെയാണ് എന്നതിനാലാണ് ഇത്. ആഗോള വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാ ആഭ്യന്തര വിപണികളേയും ബാധിക്കാറുണ്ട്.
ഇന്ത്യയില്‍ എങ്ങനെയാണ് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയിലെ സ്വര്‍ണ വിലകള്‍ പ്രാദേശിക ആവശ്യകതയെയും വിതരണത്തെയും മാത്രം ആശ്രയിച്ച് നില്‍ക്കുന്ന ഒന്നല്ല. ലണ്ടന്‍ ഓവര്‍-ദി-കൌണ്ടര്‍ സ്‌പോട്ട് മാര്‍ക്കറ്റ്, കൊമെക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളാല്‍ സ്വര്‍ണം വളരെയധികം സ്വാധീനിക്കപ്പെടുന്നു.
ലണ്ടന്‍, ന്യൂയോര്‍ക്ക് പോലുള്ള ആഗോള കേന്ദ്രങ്ങളിലാണ് യഥാര്‍ത്ഥ പ്രവര്‍ത്തനം നടക്കുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എം സി എക്‌സ്), ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് (എസ് ജി ഇ) പോലുള്ള ഇന്ത്യന്‍ വിപണികള്‍ ഇത് പിന്തുടരുന്നു. ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മുതല്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനങ്ങളും കറന്‍സി ഏറ്റക്കുറച്ചിലുകള്‍ വരെയുള്ള എന്തും സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാം.
അതിനാല്‍ തന്നെ വില കൂടുമ്പോള്‍ ഡിമാന്‍ഡ് കുറയും അപ്പോള്‍ വിലയില്‍ മാറ്റമുണ്ടാകും എന്ന അടിസ്ഥാന വിപണി തന്ത്രം സ്വര്‍ണത്തില്‍ പ്രായോഗികമല്ല. രാജ്യങ്ങള്‍ തമ്മിലുള്ള താരിഫ് യുദ്ധം, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റം എന്നിവ പ്രധാനമായും ആഭ്യന്തര വിപണികളിലെ സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം രാജ്യത്തിന് അകത്ത് ചുമത്തുന്ന നികുതികളും വിലയില്‍ പ്രതിഫലിക്കും.












Click it and Unblock the Notifications