സ്വര്‍ണ വില കുതിക്കാന്‍ പോകുന്നു; ഒരു കിലോ സ്വര്‍ണക്കട്ടിക്ക് വരെ താരിഫ് ചുമത്തി യുഎസ്
ഒരു കിലോ സ്വര്‍ണ്ണക്കട്ടികളുടെ ഇറക്കുമതിക്ക് തീരുവ ചുമത്തി അമേരിക്ക. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള ഒരു കത്ത് ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കിലോയും 100 ഔണ്‍സും ഉള്ള സ്വര്‍ണ്ണക്കട്ടികള്‍ ഇനി മുതല്‍ താരിഫ് ലെവലുകള്‍ക്ക് വിധേയമായ ഒരു കസ്റ്റംസ് കോഡിന് കീഴില്‍ തരംതിരിക്കേണ്ടതാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രമായ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഈ നീക്കം സാരമായി ബാധിച്ചേക്കാം. സ്വിസ് സ്വര്‍ണ്ണ ശുദ്ധീകരണ കമ്പനികളും കയറ്റുമതിക്കാരും വലിയ തിരിച്ചടിയാണ് ഇത് മൂലം നേരിടാന്‍ പോകുന്നത്. കുറഞ്ഞത് രണ്ട് സ്വര്‍ണ്ണ ശുദ്ധീകരണ റിഫൈനറികളെങ്കിലും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവയ്ക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് കഴിഞ്ഞ ആഴ്ച യുഎസ് സര്‍ക്കാര്‍ 39% തീരുവ ഏര്‍പ്പെടുത്തിയതോടെ നിലവിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. സ്വിസ് റിഫൈനറികള്‍ വീണ്ടും ഉരുക്കി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന വിലയേറിയ ലോഹങ്ങള്‍ താരിഫ് രഹിതമായി കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നായിരുന്നു കരുതിയിരുന്നച് എന്ന് സ്വിസ് അസോസിയേഷന്‍ ഓഫ് മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് ഓഫ് പ്രെഷ്യസ് മെറ്റല്‍സിന്റെ പ്രസിഡന്റ് ക്രിസ്റ്റോഫ് വൈല്‍ഡ് പറഞ്ഞു.
വ്യത്യസ്ത സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കസ്റ്റം കോഡ് വര്‍ഗ്ഗീകരണം കൃത്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കം യുഎസുമായുള്ള സ്വിസ് സ്വര്‍ണ വ്യാപാരത്തിന് മറ്റൊരു പ്രഹരം ഏല്‍പ്പിച്ചതായും സ്വര്‍ണത്തിന്റെ ആവശ്യം നിറവേറ്റുന്നത് ബുദ്ധിമുട്ടാക്കുമെന്നും വൈല്‍ഡ് പറഞ്ഞു. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലാന്റ്.
2025 ജൂണില്‍ അവസാനിച്ച 12 മാസത്തിനുള്ളില്‍ 61.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം ആണ് സ്വിറ്റ്‌സര്‍ലാന്റ് യുഎസിലേക്ക് കയറ്റി അയച്ചതായി കസ്റ്റംസ് ഡാറ്റ കാണിക്കുന്നു. 39 ശതമാനം താരിഫ് നിരക്കില്‍, അതേ തുകയ്ക്ക് ഇപ്പോള്‍ ഏകദേശം 24 ബില്യണ്‍ ഡോളര്‍ അധിക ചാര്‍ജ് നല്‍കേണ്ടിവരും. ട്രംപിന്റെ താരിഫിന് മുമ്പ്, വ്യാപാരികള്‍ സ്വര്‍ണ്ണം സംഭരിക്കാന്‍ ശ്രമിച്ചിരുന്നു.
ഈ ശേഖരങ്ങള്‍ ലണ്ടനില്‍ താല്‍ക്കാലിക ക്ഷാമത്തിനും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ചരക്ക് വിനിമയമായ കോമെക്‌സില്‍ സ്വര്‍ണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിനും കാരണമായി. ആ സമയത്ത്, ഒരു ഇളവ് വ്യവസ്ഥ കാരണം ചില ബുള്ളിയന്‍ ക്ലാസുകള്‍ക്ക് താരിഫ് ബാധകമാകില്ലെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ആ അനുമാനം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications