Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനി നില്‍ക്കില്ല, ചൈന കളി മാറ്റി.. വില കുതിക്കുന്നതിന് പുതിയ കാരണം

സ്വര്‍ണ വില അനുദിനം റെക്കോഡ് സൃഷ്ടിക്കുന്നതില്‍ നിന്ന് മാറി ദിവസം രണ്ട് തവണ റെക്കോഡ് സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഇതോടെ ഒറ്റ ദിവസം തന്നെ പവന്‍ വില ആദ്യമായി 83000 ത്തിലേക്കും 84000 ത്തിലേക്കും എത്തി. ഏഷ്യയിലെ ഡിമാന്‍ഡും യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ആണ് ചൊവ്വാഴ്ച സ്വര്‍ണ്ണത്തിന് പുതിയ റെക്കോര്‍ഡ് വില നല്‍കിയത്.

ആഗോള നേട്ടങ്ങളും എച്ച്-1ബി വിസ ഫീസ് വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും ചേര്‍ന്നതോടെ ഇന്ത്യയില്‍ മഞ്ഞ ലോഹ വില കുതിച്ചുയര്‍ന്നു. അതിനിടെ ചൈന ബുള്ളിയന്‍ വിപണിയില്‍ തങ്ങളുടെ പങ്ക് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് സൗഹൃദ കേന്ദ്ര ബാങ്കുകളെ അതിര്‍ത്തിക്കുള്ളില്‍ കരുതല്‍ ശേഖരം വാങ്ങാനും സൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Gold Rate

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന ഏറ്റവും പുതിയ ഘടകങ്ങളില്‍ ഒന്നാണിത്. ഡോളര്‍, എച്ച്-1 ബി വിസ, യുഎസ് താരിഫ്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ എന്നിവയ്‌ക്കൊപ്പം ഈ ഒരു ഘടകം കൂടി സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് വിലയില്‍ വലിയ കുതിപ്പിന് കാരണമാകും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്നലെ രാവിലെ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.7 ശതമാനം ഉയര്‍ന്ന് 3,771.94 ഡോളറിലെത്തി. ഡിസംബര്‍ ഡെലിവറിയുടെ യുഎസ് ഫ്യൂച്ചറുകള്‍ 0.8 ശതമാനം ഉയര്‍ന്ന് 3,804.30 ഡോളറിലെത്തി. മുംബൈയിലെ സാവേരി ബസാറില്‍, സ്റ്റാന്‍ഡേര്‍ഡ് 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഏകദേശം 2 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് വിലയായ 1,13,856 രൂപ ആയി ഉയര്‍ന്നു. ഇത് ഈ മാസത്തെ മാത്രം വില വര്‍ധനവ് 15 ശതമാനത്തിലധികമായി ഉയര്‍ത്തി.

ലോകം ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സണ്‍ ജെറോം പവലിന്റെ പ്രസംഗത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 92 ശതമാനവും 77 ശതമാനവും സാധ്യതകളോടെ രണ്ട് ക്വാര്‍ട്ടര്‍ പോയിന്റ് കുറവുകളിലാണ് വിപണികള്‍ വില നിശ്ചയിക്കുന്നത്.

'2025 ല്‍ കൂടുതല്‍ യുഎസ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും വിദേശ സോവറിന്‍ സ്വര്‍ണ ശേഖരത്തിന്റെ സൂക്ഷിപ്പുകാരനായി ചൈന സ്വയം നിലകൊള്ളുന്നുവെന്ന വാര്‍ത്തകളും ആഗോള വിപണികളില്‍ സ്‌പോട്ട് ഗോള്‍ഡ് പുതിയ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു,' കൊട്ടക് സെക്യൂരിറ്റീസിലെ കമ്മോഡിറ്റി റിസര്‍ച്ച് എവിപി കെയ്നാറ്റ് ചെയിന്‍വാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+