Get Updates
Get notified of breaking news, exclusive insights, and must-see stories!

2030 ല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 27000 രൂപയാകും, പവന്‍വിലയോ? ഞെട്ടിക്കുന്ന പ്രവചനം!

സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായത് അസാധാരണമായ കുതിപ്പാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് പവന് 57200 രൂപയായിരുന്നു സ്വര്‍ണ വില എങ്കില്‍ ഇന്ന് 71600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില. അതായത് വെറും അഞ്ച് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് 14400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോഴാണ് ഇത്ര വില കൂടാറുള്ളത്.

ആഗോള വിപണിയിലെ വിലയിലെ പ്രതിഫലനം തന്നെയാണ് ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് ഔണ്‍സിന് 3347 ഡോളര്‍ ആണ് വില. അതേസമയം വെറും അഞ്ച് വര്‍ഷം കൊണ്ട് അതായത് 2030 ആകുമ്പോഴേക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇരട്ടിയില്‍ അധികമാകും എന്ന തരത്തിലുള്ള പ്രവചനം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

Gold Rate

'വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങള്‍ കാരണം, 2030 ആകുമ്പോഴേക്കും സ്വര്‍ണ്ണ വില 4,00 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാ. അതായത് സ്വര്‍ണം ഒ ൗണ്‍സിന് 8,900 ഡോളറിലെത്താനുള്ള സാധ്യത കൂടുതലാണ്,' ലിച്ചെന്‍സ്‌റ്റൈന്‍ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇന്‍ക്രിമെന്റം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4800 ഡോളര്‍ മുതല്‍ 8900 ഡോളര്‍ വരെയുള്ള പ്രവചന ഇടനാഴി പ്രധാനമായും അടുത്ത അഞ്ച് വര്‍ഷങ്ങളിലെ പണപ്പെരുപ്പം എത്രത്തോളം വര്‍ധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. സെന്‍ട്രല്‍ ബാങ്ക് നയങ്ങള്‍, പണപ്പെരുപ്പ രീതികള്‍, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ സ്വര്‍ണത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍.

ഈ പ്രവചനം ശരിയായി വന്നാല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 27000 രൂപയില്‍ അധികമായിരിക്കും ഇന്ത്യയിലെ വില. പവന്‍ സ്വര്‍ണത്തിന്റെ വില 2.16 ലക്ഷം രൂപയും ആകും! സ്വര്‍ണത്തിലെ നിലവിലെ പോസിറ്റീവ് പ്രവണത താല്‍ക്കാലികമല്ലെന്നും ദീര്‍ഘകാല ചലനത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്നും നിക്ഷേപകരില്‍ നിന്ന് ഗൗരവമായ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, സ്വര്‍ണത്തിന്റെ സ്വഭാവ സവിശേഷതകളായ വില വ്യതിയാനങ്ങള്‍ കണക്കിലെടുത്ത്, വില ക്രമീകരണത്തിന് തയ്യാറെടുക്കാനും റിപ്പോര്‍ട്ട് നിക്ഷേപകരെ ഉപദേശിക്കുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളില്‍ നിന്നാണ് സ്വര്‍ണത്തോടുള്ള സമീപകാല താല്‍പ്പര്യം ഉടലെടുത്തത്. എന്നിരുന്നാലും, 2025 ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ മൂല്യങ്ങള്‍ 25 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് വിലകള്‍ കുറഞ്ഞു.

ലോകമെമ്പാടുമുള്ള വിപണികളും കുടുംബ ഓഫീസുകളും അവരുടെ നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണ് സ്വര്‍ണത്തിനും വിലയേറിയ ലോഹങ്ങള്‍ക്കുമായി നീക്കിവെക്കുന്നത്. ഇക്കൂട്ടര്‍ കല, പുരാവസ്തുക്കള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് നിക്ഷേപങ്ങള്‍ക്കൊപ്പം, സ്വകാര്യ ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ്, ക്യാഷ് ഹോള്‍ഡിംഗ്‌സ് തുടങ്ങിയ പരമ്പരാഗത ഓപ്ഷനുകള്‍ക്ക് പിന്നിലായി അണിനിരക്കുകയാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സുരക്ഷിത നിക്ഷേപങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് കുറയുകയും യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഈ വര്‍ഷം പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചിക്കുകയും ചെയ്തിട്ടും വിവിധ ഘടകങ്ങളുടെ പിന്തുണയോടെ സ്വര്‍ണ മൂല്യം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, 2029 ഓടെ സ്വര്‍ണ വില ഔണ്‍സിന് 6,000 ഡോളറിലെത്തുമെന്ന് ജെപി മോര്‍ഗന്‍ അടുത്തിടെ പ്രവചിച്ചിരുന്നു.

അതായത് നിലവിലെ വില നിലവാരത്തില്‍ നിന്ന് 80 ശതമാനം വര്‍ധനവിനെ ആണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇത് സ്വര്‍ണത്തിനായുള്ള ശുഭാപ്തിവിശ്വാസമുള്ള പ്രവചനങ്ങളെ ശക്തിപ്പെടുത്തുന്നു. അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 71600 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

ഗ്രാം സ്വര്‍ണത്തിന് 8950 രൂപയാണ് വില. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും ആണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ന് മൂന്ന് ഡോളറിന്റെ ഇടിവാണ് ഔണ്‍സ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+