സ്വര്‍ണവില ഇനി കുതിച്ചുപൊങ്ങില്ല... ചാഞ്ചാട്ടം മാത്രം; ഇപ്പോള്‍ വാങ്ങുന്നതാണോ ലാഭം?
അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില അടുത്തിടെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് മധ്യനിരയിലേക്ക് നീങ്ങി സ്ഥിരത നേടാന്‍ ശ്രമിക്കുന്നു. ഈ വാരം യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് തീരുമാനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുകയെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ മാനവ് മോദി പറയുന്നു.
വലിയ ചാഞ്ചാട്ടങ്ങള്‍ക്കുശേഷം സ്വര്‍ണം നിലവില്‍ ഏകീകരിക്കപ്പെടുന്നു, ഇത് ദിശാമാറ്റമല്ല, താല്‍ക്കാലിക വിരാമമാണ്. ഉയര്‍ന്ന നിലയിലേക്ക് എത്താനുള്ള ഘടന നിലനില്‍ക്കുമ്പോഴും, സമീപകാല തിരശ്ചീന നീക്കം 1,58,000-നും 1,60,000-നും ഇടയിലുള്ള ഉയര്‍ന്ന സപ്ലൈ സോണിന് സമീപം ആശയക്കുഴപ്പം സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ രൂപീകരണം ഒരു ഹ്രസ്വകാല 'ഫ്‌ലാഗ്/ട്രയാംഗിള്‍' പാറ്റേണിന് സമാനമാണ്.

ഒരു ബ്രേക്ക്ഔട്ട് അടുത്ത നീക്കം നിര്‍വചിക്കും. വ്യാപാര അളവിലെ നേരിയ കുറവ് ഈ ഏകീകരണത്തെ ബലപ്പെടുത്തുന്നു. ബാന്‍ഡുകള്‍ ചുരുങ്ങാന്‍ തുടങ്ങിയത് വരും ദിവസങ്ങളില്‍ വില വ്യതിയാന സാധ്യത നല്‍കുന്നു. 1,50,500-നും 1,51,000-നും ഇടയിലുള്ള മധ്യനിരക്ക് മുകളില്‍ സ്വര്‍ണം നിലനിന്നാല്‍ മുന്നോട്ടുള്ള പ്രവണത അനുകൂലമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിന് താഴേക്ക് വിലയിടിയുന്നത് താഴ്ന്ന ബാന്‍ഡിലേക്ക് ആഴത്തിലുള്ള തിരുത്തലിന് കാരണമാവാം. ഈ ആഴ്ച, 1,50,500 രൂപയിലും 1,48,500 രൂപയിലും യഥാക്രമം ആദ്യവും ശക്തവുമായ പിന്തുണകളുണ്ട്. പ്രതിരോധം 1,55,500 രൂപയാണ്. പ്രധാന സപ്ലൈ സോണ്‍ 1,58,000 രൂപയിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 1,58,000 രൂപയ്ക്ക് മുകളില്‍ ഒരു നിര്‍ണ്ണായക മുന്നേറ്റം സംഭവിച്ചാല്‍ വലിയ മുന്നേറ്റം വീണ്ടും ആരംഭിക്കാം.
എന്നാല്‍ 1,48,500 രൂപയ്ക്ക് താഴെ വില ഇടിഞ്ഞാല്‍ ഹ്രസ്വകാലത്തേക്ക് വിപണിയുടെ പ്രവണത നെഗറ്റീവാകും. ഈ ആഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് (FED), ബാങ്ക് ഓഫ് ജപ്പാന്‍ (BOJ), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB) എന്നിവയുടെ മീറ്റിംഗുകളിലേക്കാണ് വിപണിയുടേയും നിക്ഷേപകരുടേയും ശ്രദ്ധ. യുഎസ് ഉപഭോക്തൃ ആത്മവിശ്വാസം, ജിഡിപി, പണപ്പെരുപ്പം, ഡ്യൂറബിള്‍ ഗുഡ്സ് ഓര്‍ഡറുകള്‍ തുടങ്ങിയ വിവരങ്ങളും നിരീക്ഷിക്കപ്പെടും.
2024 ല്‍ 25 ശതമാനും 2025 ല്‍വ 60 ശതമാനവും ആയിരുന്നു സ്വര്‍ണ വില വര്‍ധിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ 18 ശതമാനത്തിലേറെ വര്‍ധവും സ്വര്‍ണത്തിന് ഉണ്ടായിരുന്നു. ജനുവരി 29 ന് സര്‍വകാല റെക്കോഡായിരുന്നു സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം സ്വര്‍ണ വിപണിയെ അടിമുടി മാറ്റുകയായിരുന്നു.












Click it and Unblock the Notifications