സ്വർണ വിലയില്‍ ഞെട്ടിച്ച ഇടിവ്; കാരണം എന്ത്? ഇനിയും കുറയുമോ? വാങ്ങുന്നവർ ഇപ്പോള്‍ ചെയ്യേണ്ടത്
കുറെ മാസങ്ങളുടെ തുടർച്ചയായി ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലും രാജ്യത്തെ സ്വർണ വിലയില്‍ വലിയ വർധനവാണ് ഉണ്ടായത്. ഏപ്രില്‍ മൂന്നിന് ഒറ്റയടിക്ക് 400 രൂപ വർധിച്ചതോടെ പവന്റെ വില 68480 രൂപയിലേക്ക് എത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. അന്താരാഷ്ട്ര വിപണയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.
സ്വർണ വില വീണ്ടും മുകളിലേക്ക് തന്നെ പോകും എന്ന് കരുതിയിരിക്കുമ്പോഴാണ് വെള്ളിയാഴ്ച അപ്രതീക്ഷമായി വിലയില്‍ ഞെട്ടിച്ച ഇടിവുണ്ടാകുന്നത്. പവന് ഇന്ന് 1280 രൂപ കുറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവായി ഇത് മാറി. 10 പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലത്തെ വിലക്കുറവ് എന്നതും ശ്രദ്ധേയമാണ്. ഒരു പവന്‍ സ്വർണ്ണത്തിന് 67200 രൂപ എന്ന നിരക്കിലായിരുന്നു വെള്ളിയാഴ്ചത്തെ വില്‍പ്പന.

ഇന്നലെ വില റെക്കോർഡ് ഉയരത്തില്‍ എത്തിയതോടെ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുക്കാന്‍ തുടങ്ങിയതോടെയാണ് വില കുറയാന്‍ പ്രധാനമായും കാരണമായത്. കഴിഞ്ഞ വർഷത്തേക്കാൾ 35% വർധനവാണ് സ്വർണ്ണത്തിന് ഉണ്ടായത്. ഇതോടെ നിക്ഷേപകരില്‍ വലിയൊരു വിഭാഗം ലാഭമെടുക്കലിലേക്ക് തിരിയുകയായിരുന്നു. ഇതോടൊപ്പം തന്നെ രൂപ 84. 95 ലേക്ക് ശക്തിയാർജ്ജിച്ചതും സ്വർണവിലയിടിവിന് സഹായകരമായി മാറി.
ഏപ്രിൽ 2 ലെ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വർണ്ണ വിലയിൽ പെട്ടെന്ന് ഇടിവ് ഉണ്ടായത്. താരിഫ് പ്രഖ്യാപനം വലിയ വ്യാപാര പ്രതിസന്ധിക്ക് കാരണമാകുകയും അത് സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടുകയും ചെയ്യുമെന്നതിനാല്‍ സ്വർണ്ണവിലയില്‍ ഇപ്പോഴത്തെ ഇടിവ് അധികം ആളുകള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഏപ്രിൽ 2 ന് താരിഫുകൾ പ്രഖ്യാപിച്ചെങ്കിലും, പലതും ഏപ്രിൽ 5 മുതലാണ് നടപ്പിലാക്കുക. പരസ്പര താരിഫുകൾ ഏപ്രിൽ 9 മുതലും പ്രാബല്യത്തിൽ വരും. അതിനാല്‍ തന്നെ ഇപ്പോഴത്തെ ഇടിവ് താല്‍ക്കാലികമാണെന്നും ഭാവിയില്‍ വില മുകളിലേക്ക് തന്നെ പോയേക്കാമെന്നുമാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അസ്ഥിരമായ സാമ്പത്തിക സാഹചര്യവും ഓഹരി വിപണികളിലെ ഇടിവ് സാധ്യതകളുമായിരിക്കും വിലയിലെ ഇടിവിന് ആക്കം കൂട്ടുക.
വിലകുറഞ്ഞ് നില്‍ക്കുന്നതിന്റെ അനുകൂല്യം ഭാവിയില്‍ ലഭ്യമാകണമെങ്കില്‍ പ്രീ ബുക്കിങ് സേവനം ഉപയോഗപ്പെടുത്താം. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്താല്‍ ഏതാണാവോ കുറവ് ആ വിലയില്‍ നിങ്ങള്‍ക്ക് ആഭരണം ലഭിക്കും. നമ്മുടെ നാട്ടിലെ പല ജ്വല്ലറികളും നല്‍കുന്നുണ്ട്.
അതേസമയം തന്നെ ഇപ്പോള്‍ അല്ലെങ്കിലും രാജ്യാന്തര സ്വർണവില ഏതാനും വർഷത്തിനകം 1,820 ഡോളറിലേക്ക് ഇടിഞ്ഞേക്കുമെന്നാണ് യുഎസിലെ സാമ്പത്തിക വിദഗ്ധനായ ജോൺ മിൽസ് അഭിപ്രായപ്പെടുന്നത്. നിലവില്‍ സ്വർണ്ണ വിലയുടെ വർധനവിന് കാരണമാകുന്ന ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥ മാറാമെന്ന് അദ്ദേഹം പറയുന്നു. സ്വർണ ഉൽപാദനം വർധിക്കുമ്പോഴും ഉപഭോഗത്തിൽ വൻ വീഴ്ചയും വിലയിടിവിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുകയാണെങ്കില്‍ രാജ്യാന്തരവില 1820 ഡോളറിലെത്തുമ്പോള്‍ കേരളത്തിലെ പവന്‍ വില 50000 ത്തില്‍ താഴെയായിരിക്കും. എന്നാല്‍ ഇത് വിദൂര സാധ്യതമാത്രമാണെന്നാണ് മറ്റ് വിദഗ്ധർ പറയുന്നത്. രണ്ടുവര്‍ഷത്തിനകം രാജ്യാന്തരവില 3500 ഡോളർ കടക്കുമെന്നാണ് ഗോൾഡ്മാൻ സാക്സ് പോലുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications