Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഇതെന്ത് ഭാവിച്ചാണ്; ആറ് മാസം, റെക്കോർഡ് തിരുത്തിയത് 26 തവണ; ഇവിടേയും നില്‍ക്കില്ലെന്ന്

2025 ന്റെ ആദ്യ ആറ് മാസങ്ങളില്‍ സ്വർണവിലയില്‍ വലിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ പ്രധാന ആസ്തി വിഭാഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവയിൽ ഒന്നായും സ്വർണം മാറി. ജനുവരി മുതല്‍ ജൂണ്‍ വരെ 26 ശതമാനം വർധനവ് രേഖപ്പെടുത്തിയ സ്വർണം ആഗോളതലത്തിൽ 26 തവണ വിലയിലെ സ്വന്തം റെക്കോർഡുകള്‍ തിരുത്തിയതായും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഡോളറിന്റെ മൂല്യത്തിലെ ഇടിവ്, സ്ഥിരമായ പലിശനിരക്കുകൾ, അനിശ്ചിതമായ ജിയോ-ഇക്കണോമിക് സാഹചര്യങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാല്‍ സ്വർണത്തിന്റെ നിക്ഷേപ ഡിമാൻഡ് വലിയ തോതില്‍ വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടും പറയുന്നു. "സാമ്പത്തിക വിദഗ്ധരുടെയും വിപണി പങ്കാളികളുടെയും പ്രവചനങ്ങൾ ശരിയാണെങ്കിൽ, ഞങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് സ്വർണം വർഷത്തിന്റെ രണ്ടാം പകുതിയിൽ 0-5 ശതമാനം വരെ നേട്ടമുണ്ടാക്കിയേക്കാമെന്നാണ്," വേൾഡ് ഗോൾഡ് കൗൺസില്‍ ഒരു റിപ്പോർട്ടിൽ പറയുന്നു.

gold

സമ്പദ്‌വ്യവസ്ഥ പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നത്. സാമ്പത്തികവും ധനകാര്യപരവുമായ സാഹചര്യങ്ങൾ വഷളായാൽ, അതായത് സ്റ്റാഗ്ഫ്ലേഷനും ജിയോ-ഇക്കണോമിക് പിരിമുറുക്കങ്ങളും രൂക്ഷമാകുകയാണെങ്കിൽ, സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ ഡിമാൻഡ് ഗണ്യമായി വർധിച്ചേക്കാം. ഇത് സ്വർണവില 10-15 ശതമാനം ഉയർത്താം. എന്നാൽ സാഹചര്യങ്ങള്‍ നേരെ തിരിഞ്ഞാല്‍ സ്വർണ വിലയില്‍ 12 മുതല്‍ 17 ശതമാനം വരെ ഇടിവുണ്ടായേക്കാമെന്നും വേൾഡ് ഗോൾഡ് കൗൺസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ലാഭവും നഷ്ടവും മാറി മറിയാമെങ്കിലും നിക്ഷേപ പോർട്ട്ഫോളിയോയുടെ 5-10 ശതമാനം മാത്രം സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാമെന്നാണ് നിക്ഷേപ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങൾ

1. സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGB)

2015 മുതൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സോവറിൻ ഗോൾഡ് ബോണ്ടുകൾ 67 തവണ പുറത്തിറക്കി. ഇതുവരെ 14.7 കോടി യൂണിറ്റുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ ബോണ്ടുകൾ BSE, NSE എന്നി സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ക്യാഷ് സെഗ്‌മെന്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് സാധാരണ നിക്ഷേപകർക്ക് ഇവ വാങ്ങാനും വിൽക്കാനും കഴിയും.

ആകെ എട്ട് വർഷത്തെ കാലാവധിയിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. അതിൽ ആദ്യത്തെ അഞ്ച് വർഷം ലോക്ക്-ഇൻ കാലഘട്ടമാണ്, അതായത് അതിനുള്ളിൽ എളുപ്പത്തിൽ പൂർണമായും നിക്ഷേപം പിന്‍വലിക്കാനാവില്ല. എങ്കിലും, അഞ്ച്, ആറ്, ഏഴ് വർഷങ്ങളിൽ ആർ ബി ഐ ബോണ്ടുകൾ തിരിച്ചെടുക്കാനുള്ള അവസരം (buyback) നൽകുന്നു. ആ സമയത്ത് നിക്ഷേപകർക്ക് ബോണ്ടുകൾ കാശ് ആക്കി മാറ്റാവുന്നതാണ്.

2- ഗോള്‍ഡ് ഇടി‌എഫ്

ഗോള്‍ഡ് ഇടി‌എഫ് എന്നു പറയുന്നത് ഗോള്‍ഡുമായി ബന്ധമുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണു. ഇത് സാധാരണ സ്റ്റോക്ക് പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യാവുന്ന ഒരു നിക്ഷേപ മാർഗമാണു. ലളിതമായി പറഞ്ഞാൽ നിങ്ങൾക്ക് ഭൗതികമായ സ്വർണം (gold bars, coins) വാങ്ങാതെ തന്നെ, ഡീമാറ്റ് അക്കൗണ്ടിലൂടെ സ്വർണ്ണത്തിൽ നിക്ഷേപിക്കാനാവുന്ന മാർഗമാണ് ഗോള്‍ഡ് ഇടി‌എഫ്. ഓരോ യുണിറ്റും ഏകദേശം 1 ഗ്രാം സ്വർണത്തിന് തുല്യമാണ്.

3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ ഓപ്പൺ-എൻഡഡ് ഫണ്ടുകളാണ്, അതായത് ഗോൾഡ് ഇടി‌എഫ് യൂണിറ്റുകളിൽ നിക്ഷേപിക്കുന്നവ. സ്വർണത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് സമ്പത്ത് സൃഷ്ടിക്കുകയാണ് ഇവയുടെ പ്ര ലക്ഷ്യം. ഓരോ ഫണ്ടിനും ഒരു ഫണ്ട് മാനേജർ ഉണ്ട്, അവർ ഫണ്ടിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നു.

ഗോൾഡ് എംഎഫുകൾ, അതായത് ഗോൾഡിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ, ETF-കളെക്കാൾ കുറച്ച് വ്യത്യസ്തം ആണ്. ഈ ഫണ്ടുകൾ നെറ്റ് ആസ്സറ്റ് വാല്യൂ (NAV) അടിസ്ഥാനമിലായാണ് വില നിശ്ചയിക്കുന്നത്. ഫണ്ട് മാനേജർമാർ ഇവയെ സജീവമായി നിയന്ത്രിക്കുന്നതിനാൽ, ചിലപ്പോഴൊക്കെ സ്വർണവിലയെക്കാൾ കൂടുതൽ റിട്ടേൺ ലഭിച്ചേക്കാം. അതേസമയം, ചെലവ് കുറച്ച് കൂടുതലായിരിക്കും - സാധാരണയായി ETF-കളെക്കാൾ 1-2% വരെ കൂടുതൽ എക്സ്പെൻസ് റേഷിയോ ഉണ്ടാകാം. ചിലപ്പോഴൊക്കെ റിട്ടേൺ സ്വർണവിലയെക്കാൾ കുറവായും വരാം.

4. ഫിസിക്കൽ ഗോൾഡ്

ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട നിക്ഷേപ മാർഗ്ഗമാണ് ഫിസിക്കല്‍ ഗോള്‍ഡ്. അതായത് സ്വർണം ആഭരണമായോ കട്ടികളായോ നാണയങ്ങളായോ വാങുന്നത്. എന്നാൽ, ഇതിന് സംഭരണവും ശുദ്ധതയുമായി ബന്ധപ്പെട്ട ചില പരിമിതികൾ ഉണ്ട്. പൊതുവെ സ്വർണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മോശം മാർഗ്ഗങ്ങളില്‍ ഒന്നായിട്ടാണ് സ്വർണം ഭൌതികമായി വാങ്ങുന്നതിനെ വിലയിരുത്താറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+