Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില പവന് 5 ലക്ഷത്തിന് മുകളിലേക്ക് എത്തും: അമ്പരിപ്പിക്കുന്ന പ്രവചനവുമായി റോബർട്ട് കിയോസാക്കി

സ്വർണ്ണവുമായി ബന്ധപ്പെട്ട വൃത്യസ്ഥമായ പല പ്രവചനങ്ങളും അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. വില 5000 ഡോളർ വരെയായി ഉയർന്നേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പ്രവചിച്ചപ്പോള്‍ അങ്ങനേയല്ല, 2500 ഡോളറിലേക്ക് താഴാനാണ് സാധ്യതയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായതും ആരേയും ഞെട്ടിക്കുന്നതുമായ ഒരു പ്രവചനമാണ് റോബർട്ട് കിയോസാക്കി എന്നയാള്‍ നടത്തിയിരിക്കുന്നത്.

ധനകാര്യ വിദഗ്ധനും 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന ലോകപ്രശസ്ത പുസ്തകത്തിന്റെ രചയിതാവുമായ വ്യക്തിയാണ് റോബർട്ട് കിയോസാക്കി. 2035-ഓടെ സ്വർണത്തിന്റെ വില ഔൺസിന് 25000 ഡോളറിലേക്ക് എത്തുമെന്നാണ് അദ്ദേഹിന്റെ പ്രവചനം. ഈ സമയത്ത് ബിറ്റ്കോയിന് 10 ലക്ഷം ഡോളറും വെള്ളിക്ക് 3000 ഡോളറുമായിരിക്കും വിലയെന്നും അദ്ദേഹം പ്രവചിക്കുന്നു.

gold-robert-

ഇന്നത്തെ ഡോളർ വിനിമയ നിരക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന്റെ വില 25000 ഡോളറിലേക്ക് എത്തുകയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വർണത്തിന്റെ വില 69000 രൂപയോളമായിരിക്കും. അതായത് ഒരു പവന് നല്‍കേണ്ടി വരുന്ന വില 552000 രൂപ. ഈ ഒരു സാഹചര്യം വരികയാണെങ്കില്‍ സാധാരണക്കാർ സ്വർണത്തെക്കുറിച്ച് പൂർണ്ണമായി മറക്കേണ്ടി വരും.

യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ആസന്നമായ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം സ്വർണം, വെള്ളി, ബിറ്റ്കോയിൻ എന്നിവയിൽ നിക്ഷേപിക്കാനും നിർദേശിക്കുന്നുണ്ട്. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം യുഎസ് സമ്പദ്‌വ്യവസ്ഥ നേരിട്ടേക്കാവുന്ന ദുരവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

'2025-ൽ ക്രെഡിറ്റ് കാർഡ് കടം എക്കാലത്തെയും ഉയർന്ന നിലയിലാണ്. യുഎസ് ദേശീയ കടം 36.4 ട്രില്യൺ ഡോളറിനു മുകളിലായി. തൊഴിലില്ലായ്മ വർദ്ധിക്കുന്നു, പെൻഷൻ പദ്ധതികൾ നഷ്ടം നേരിടുന്നു. ഇക്കാരണങ്ങളാലെല്ലാം തന്നെ യുഎസ് ഒരു വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്' അദ്ദേഹം പ്രവചിച്ചു. യുഎസ് ഫെഡറൽ റിസർവ് 50 ബില്യൺ ഡോളറിന്റെ യുഎസ് ബോണ്ടുകൾ സ്വന്തമായി വാങ്ങിയെന്നും, ഇത് ഹൈപ്പർ ഇൻഫ്ലേഷന്റെ (അതിമൂല്യവർദ്ധനവ്) ലക്ഷണമാണെന്നും കിയോസാക്കി ആരോപിക്കുന്നു.

'ഫെഡ് ഒരു ബോണ്ട് ലേലം നടത്തി, പക്ഷേ ആരും വാങ്ങാൻ എത്തിയില്ല. അതിനാൽ, ഫെഡ് 50 ബില്യൺ ഡോളറിന്റെ ബോണ്ടുകൾ സ്വന്തം പണം ഉപയോഗിച്ച് വാങ്ങി. ഇത് ഹൈപ്പർ ഇൻഫ്ലേഷനിലേക്കുള്ള വഴിയാണ്' അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. നിലവിൽ സ്വർണം ഔൺസിന് 3,322 ഡോളറിനടുത്താണ് വ്യാപാരം ചെയ്യപ്പെടുന്നത്. 2035-ഓടെ ഇത് 25,000 ഡോളറിലെത്തുമെന്നാണ് കിയോസാക്കിയുടെ പ്രവചനം. അതായത് 671.6 ശതമാനം വർധനവ്.

വൻ സാമ്പത്തിക മാന്ദ്യം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സ്വർണം, വെള്ളി, ബിറ്റ്കോയിൻ എന്നിവയിൽ ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. ഇവർ ഇപ്പോള്‍ തന്നെ സ്വർണത്തിലോ വെള്ളിയിലോ ബിറ്റ് കോയിനിലോ നിക്ഷേപിച്ച് തുടങ്ങുന്നതാണ് നല്ലതെന്നും കിയോസാക്കി പറഞ്ഞു.

കിയോസാക്കിയുടെ പ്രവചനം അസംഭവ്യമെന്ന് തോന്നാമെങ്കിലും ഈ പ്രവചനത്തിന് ചരിത്രപരമായ ചില അടിസ്ഥാനങ്ങൾ ഉണ്ടെന്നെന്നാണ് ധനകാര്യ വിദഗ്ധനായ ജെയിംസ് റിക്കാർഡ്സ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ മണ്ടന്‍ പ്രവചനമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അതിന്റെ പ്രധാന കാരണം 2024-ൽ സ്വർണവില 1200 ഡോളറിലേക്ക് എത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. മാത്രവുമല്ല സ്വർണ വില 3500 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്യും.

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 45 രൂപ ഉയർന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില 8,975 രൂപയിലെത്തി. ഒരു പവന് 360 രൂപ വർദ്ധിച്ച് 71800 രൂപയിലാണ് വില്‍പ്പന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+