Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണാഭരണം വാടകയ്ക്ക്.. ബ്രൈഡല്‍ പാക്കേജേ് രണ്ട് ദിവസത്തേക്ക് 2000 രൂപ മാത്രം!

സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷം മാത്രം 60 ശതമാനമാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. വിവാഹ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഈ വില വര്‍ധനവ് ആശങ്കാജനകമാണ്. വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുന്നത്. അലങ്കാരം എന്നതിലുപരി സ്വര്‍ണാഭരണം വാങ്ങിക്കുന്നത് ബുദ്ധിപൂര്‍വമായ നിക്ഷേപ മാര്‍ഗമല്ല.

ആഭരണത്തിന് ചെലവാക്കുന്ന പണിക്കൂലി അത് വില്‍ക്കുമ്പോള്‍ തിരികെ ലഭിക്കില്ല എന്നതിനാല്‍ തന്നെ അത് നഷ്ടമാണ്. ഈ സാഹചര്യത്തില്‍ വിവാഹത്തിന് ആഭരണം വാടകയ്‌ക്കെടുക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ ഇത്തരത്തില്‍ ആഭരണം വാടകയ്‌ക്കെടുക്കുന്നതിന് വലിയ സ്വീകാര്യതയാണ് എന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Gold

'എച്ച്ആര്‍ബിആര്‍ ലേഔട്ടിലെ 26 കാരിയായ സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍ അകാന്‍ക്ഷ ആര്‍ എന്ന യുവതി വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നതിന് വലിയ താല്‍പര്യമില്ലായിരുന്നു. വില കുതിച്ചുയരുന്നതിനാല്‍ അവരുടെ പിതാവിന് വലിയൊരു തുക വായ്പ എടുക്കേണ്ടിവരുമായിരുന്നു. ഒക്ടോബര്‍ അവസാനം നടക്കുന്ന വിവാഹത്തിന്, വിവാഹ മോതിരവും അമ്മയുടെ കാല്‍ക്കൊലുസും ഒഴികെ ബാക്കിയെല്ലാ ആഭരണങ്ങളും അവര്‍ വാടകയ്ക്കെടുത്തു,' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു കുടുംബത്തിന്റെ വിവാഹ വേദി കേരളത്തിലെ ഒരു റിസോര്‍ട്ടായിരുന്നു. അവര്‍ യഥാര്‍ത്ഥ സ്വര്‍ണവുമായി യാത്ര ചെയ്യാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവര്‍ വിവാഹ വേദിക്ക് സമീപത്തുള്ള ജ്വല്ലറിയില്‍ നിന്ന് ആഭരണം വാടകയ്ക്ക് എടുക്കുകയായിരുന്നു. സ്വര്‍ണ വില കൂടിയതോടെ മിക്ക ജ്വല്ലറി വാടക കടകളിലും ബിസിനസില്‍ നാടകീയമായ കുതിച്ചുചാട്ടം ഉണ്ടായതായി കണ്ടെത്തി.

മല്ലേശ്വരം 11-ാം ക്രോസ് സ്റ്റോറില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ ബുക്കിംഗ് ഇരട്ടിയായി എന്ന് ഉടമ സീമ ടി എന്‍ പറയുന്നു. മിക്ക ഉപഭോക്താക്കളും വിവാഹങ്ങള്‍ക്ക് ആന്റിക് സ്വര്‍ണവും വിക്ടോറിയന്‍ സെറ്റുകളും തിരഞ്ഞെടുക്കുന്നു. രണ്ട് ദിവസത്തേക്ക് 2,000 രൂപയില്‍ തുടങ്ങുന്ന ബ്രൈഡല്‍ പാക്കേജില്‍ നീളമുള്ള മാല, കമ്മലുകള്‍, നെറ്റിച്ചുട്ടി എന്നിവ ഉള്‍പ്പെടുന്നു.

കൂടുതല്‍ പ്രീമിയം സെറ്റുകളില്‍ (6,000-7,000 രൂപ) ഒന്നിലധികം മാലകള്‍, വളകള്‍, അരക്കെട്ട്, മുടിക്ക് ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ ആരും ഒന്നോ രണ്ടോ പീസുകള്‍ മാത്രം എടുക്കാറില്ല എന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു. ഏകദേശം 70% വധുക്കളും അവരുടെ മുഴുവന്‍ ആഭരണങ്ങളും വാടകയ്ക്കെടുക്കുന്നു. യഥാര്‍ത്ഥ സ്വര്‍ണം അവരുടെ വിവാഹ മോതിരങ്ങളാണ്. 'വധുമാരെ കൂടാതെ അമ്മമാര്‍, സഹോദരിമാര്‍ പോലും ഏകോപിത സെറ്റുകള്‍ വാടകയ്ക്കെടുക്കുന്നു,' അവര്‍ പറഞ്ഞു.

മിക്ക സെറ്റുകളും ഡിസംബര്‍ 7 വരെ ബുക്ക് ചെയ്യുന്നു. ജനുവരി 25 ന് ശേഷമുള്ള ചടങ്ങുകള്‍ക്കായി അന്വേഷണങ്ങള്‍ വരുന്നു. നാഗരഭാവിക്കടുത്തുള്ള മുദ്ദിനപാളയ റോഡിലെ ഒരു ജ്വല്ലറി സ്റ്റോര്‍ രണ്ടര വര്‍ഷം മുമ്പ് തുറന്നതിനുശേഷം ഏറ്റവും തിരക്കേറിയ വിവാഹ സീസണിനാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60% വാടക വര്‍ധിച്ചു. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ വാക്ക്-ഇന്നുകള്‍ വര്‍ധിച്ചു.

ഡിസംബര്‍ പകുതി വരെ ബുക്കിംഗുകള്‍ തുടരുന്നു. മാമ്പഴ മോട്ടിഫുകള്‍, ഗുട്ടപുസലു (ചെറിയ മുത്തുകളുടെയോ മണികളുടെയോ കൂട്ടങ്ങള്‍), ബോട്ടു മാല (നാണയങ്ങള്‍ പോലുള്ള പെന്‍ഡന്റുകള്‍ ഉള്ള ഒരു മാല) പോലുള്ള ദക്ഷിണേന്ത്യന്‍ ശൈലികളുള്ള ആഭരണങ്ങങ്ങള്‍ ജനപ്രിയ വാടക ഇനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ഉടമ പ്രിയങ്ക സി പറയുന്നു.

ജെ പി നഗര്‍ 6-ാം ഫേസ് സ്റ്റോറിലെ സഹ ഉടമയായ നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.. ''ഞങ്ങളുടെ 30 വാടക സെറ്റുകളില്‍ ഏകദേശം 50% സീസണിലുടനീളം ബുക്ക് ചെയ്യപ്പെട്ടു. ചോക്കര്‍ അല്ലെങ്കില്‍ നീളമുള്ള നെക്ലേസ് പോലുള്ള ഒറ്റ പീസുകള്‍ക്ക് 500 രൂപയില്‍ നിന്ന് വാടക ആരംഭിക്കുന്നു, പൂര്‍ണ വധുവിന്റെ സെറ്റിന് 3,500 രൂപ വരെ എത്തുന്നു. ലക്ഷ്മി മോട്ടിഫുകളുള്ള ക്ഷേത്ര ആഭരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാടകയ്ക്ക് ലഭിക്കുന്ന സ്‌റ്റൈലുകളില്‍ ഒന്നാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെന്‍ഡ്സ് ബനശങ്കരിയിലും ആര്‍ ടി നഗറിലും വാടക ആഭരണ സ്റ്റോറുകളുടെ ഉടമയായ നിഖില്‍ പറയുന്നത്, കഴിഞ്ഞ വര്‍ഷം വരെ ആന്റിക് ക്ഷേത്ര ആഭരണങ്ങളായിരുന്നു ഏറ്റവും മികച്ച ചോയ്സ് എന്നാണ്. ഈ വര്‍ഷം, ഏകദേശം 80 ശതമാനം പേര്‍ ജഡൗ കെമ്പ് ഡിസൈനുകള്‍ ബുക്ക് ചെയ്തു. ചിലര്‍ അമേരിക്കന്‍ വജ്രങ്ങളുള്ള വിക്ടോറിയന്‍ ശൈലികളാണ് ഇഷ്ടപ്പെട്ടത്. സെപ്റ്റം മൂക്കുത്തികള്‍ ട്രെന്‍ഡാണ് എന്ന് പ്രിയങ്ക പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+