Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വച്ചുള്ള കളിയില്‍ ഇന്ത്യ മുന്നില്‍; അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്തു, ട്രംപിനെ ചൊടിപ്പിച്ചത് ഇതോ

ലോകത്തെ പ്രധാന നിക്ഷേപങ്ങള്‍ മൂന്ന് കാര്യങ്ങളിലാണ്. സ്വര്‍ണം, ഡോളര്‍, ഓഹരി വിപണി. ഡോളറോ ഒഹരി വിപണിയോ മങ്ങുന്ന വേളയില്‍ സ്വര്‍ണം കുതിച്ചുയരുകയാണ് ചെയ്യുക. ആഗോള വ്യാപാര രംഗത്ത് പതിവായി ഉപയോഗിക്കുന്ന കറന്‍സിയാണ് അമേരിക്കന്‍ ഡോളര്‍. ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന വ്യാപാര ശൃംഖല അമേരിക്കക്ക് ഉള്ളതു തന്നെയാണ് ഇതിന് കാരണം.

ഡോളര്‍ വാങ്ങി സൂക്ഷിക്കുകയായിരുന്നു അടുത്ത കാലം വരെ എല്ലാ രാജ്യങ്ങളും ചെയ്തിരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗിക്കാമെന്നു കരുതിയാണ് ഇങ്ങനെ എടുത്തുവയ്ക്കുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് ഇതിന് തിരിച്ചടിയേറ്റു. റഷ്യയുടെ ഡോളര്‍ നിക്ഷേപം അമേരിക്ക തടഞ്ഞുവച്ചതും തിരിച്ചടിയായി. ഇതോടെയാണ് എല്ലാ രാജ്യങ്ങളും ബദലായി സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയത്...

india gold and dollar investment-

ഡോളറിനെ പരിധി വിട്ട് ആശ്രയിക്കുന്നത് അമേരിക്കയോട് വിധേയപ്പെടുന്നതിന് സമമാണ് എന്ന വികാരവും രൂപപ്പെട്ടു. പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് രാജ്യാന്തര വ്യാപാരം നടത്താം, ഡോളറിന് ബദലായി പുതിയ കറന്‍സി വേണം, സ്വര്‍ണം കരുതല്‍ ധനമായി ശേഖരിക്കണം തുടങ്ങിയ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഇതോടെ ശക്തമായി.

ഡീ ഡോളറൈസേഷന്‍ എന്ന പ്രചാരണം വന്നതോടെ അമേരിക്ക ആശങ്കയിലായിരുന്നു. ചൈനയും ഇന്ത്യയും റഷ്യയും ബ്രിസീലുമെല്ലാം ഉള്‍പ്പെടുന്ന ലോക ജനസംഖ്യയുടെ സിംഹഭാഗവുമുള്ള രാജ്യങ്ങള്‍ കൈകോര്‍ത്ത് ബ്രിക്‌സ് കൂട്ടായ്മ വഴി പുതിയ കറന്‍സി രൂപപ്പെടുമെന്ന ആശങ്കയും അമേരിക്കക്കുണ്ട്. ഡോളര്‍ ഒഴിവാക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവരികയും ചെയ്തു.

കളി നേരത്തെ തുടങ്ങി ഇന്ത്യ

ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് മനസിലാകുന്നത്. കാരണം, ഡോളര്‍ ഒഴിവാക്കി പ്രാദേശിക കറന്‍സികളില്‍ പല രാജ്യങ്ങളുമായും ഇന്ത്യ ഇടപാട് നടത്തുന്നുണ്ട്. മാത്രമല്ല, സ്വര്‍ണം വാങ്ങി കരുതല്‍ ധനമായി സൂക്ഷിക്കുന്നതിന്റെ അളവ് ഇന്ത്യ കൂട്ടുകയും ചെയ്തു. ഇത് അമേരിക്കയെ ചൊടിപ്പിച്ചതിന്റെ ഫലമാണോ ഇന്ത്യയ്‌ക്കെതിരായ ഇരട്ട ചുങ്കം എന്ന സംശയവും ബാക്കിയാണ്.

അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലെ നിക്ഷേപം ഇന്ത്യ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറച്ചുകൊണ്ടുവരികയാണ്. ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ നിക്ഷേപം 242 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ഇത് 235 ബില്യണായി കുറഞ്ഞു. ജൂണില്‍ വീണ്ടും കുറഞ്ഞ് 227 ബില്യണിലെത്തി. അമേരിക്ക ഇന്ത്യയ്‌ക്കെതിരായ ഇറക്കുമതി ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തുന്നതിന് മുമ്പായിരുന്നു ഇതെല്ലാം.

അമേരിക്കന്‍ ട്രഷറി നിക്ഷേപം കുറയ്ക്കുന്ന വേളയില്‍ തന്നെ ഇന്ത്യ മറുഭാഗത്ത് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിപ്പിക്കുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരം 694 ബില്യണ്‍ ഡോളറിന്റെ മൂല്യം വരും. ലോകത്ത് നാലാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഇന്ത്യ. കരുതല്‍ ധനം വൈവിധ്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച കാര്യം അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമക്കുകയും ചെയ്തു. പല കാരണങ്ങളാല്‍ യുഎസ് ഡോളറിന്റെ മൂല്യം മൂക്കുകുത്തിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+