ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത്
മാര്‍ച്ച് 13 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ സ്വര്‍ണ ശേഖരം 664 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 130.68 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്. എന്നിരുന്നാലും, മാര്‍ച്ച് 13 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 7.05 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 709.76 ബില്യണ്‍ ഡോളറിലെത്തി.
മാര്‍ച്ച് 6 ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണ ശേഖരം 11.68 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 728.49 ബില്യണ്‍ ഡോളറില്‍ നിന്ന് 716.81 ബില്യണ്‍ ഡോളറായി കുറഞ്ഞയുകയും ചെയ്തു. ആഗോള എണ്ണ വിലയിലെ വര്‍ധനവും ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലമുണ്ടായ സമ്മര്‍ദ്ദത്തിനിടയില്‍, രൂപയെ പിന്തുണയ്ക്കുന്നതിനായി റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റതാണ് കറന്‍സി വിപണിയില്‍ ഇടിവിന് പ്രധാന കാരണം.

കരുതല്‍ ശേഖരത്തിന്റെ ഏറ്റവും വലിയ ഭാഗമായ വിദേശ കറന്‍സി ആസ്തികള്‍ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ 7.678 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 555.568 ബില്യണ്‍ ഡോളറിലെത്തി. യു എസ് ഡോളറിനെതിരെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ പ്രധാന ആഗോള കറന്‍സികളിലെ ചലനങ്ങളുടെ ആഘാതവും ഈ ആസ്തികള്‍ പ്രതിഫലിപ്പിക്കുന്നു. അതേസമയം, മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍, ആഴ്ചയിലെ അവസാന വ്യാപാര ദിവസമായ വെള്ളിയാഴ്ച വിലയേറിയ ലോഹങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (ഐബിജെഎ) കണക്കുകള്‍ പ്രകാരം, 999 പരിശുദ്ധിയുള്ള സ്വര്‍ണം 10 ഗ്രാമിന് 1,47,218 രൂപയിലെത്തി, വ്യാഴാഴ്ച ഇത് 1,47,889 രൂപയായിരുന്നു. അതായത് ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 671 രൂപയുടെ ഇടിവ്. വെള്ളി വില കിലോഗ്രാമിന് 2,500 രൂപയോളം ഉയര്‍ന്ന് 2,32,364 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം റെക്കോഡ് പ്രകടനം കാഴ്ച വെച്ച വിലയേറിയ ലോഹങ്ങള്‍ ഈ വര്‍ഷവും അത് ആവര്‍ത്തിക്കും എന്നായിരുന്നു പ്രതീക്ഷ.
ജനുവരി അവസാനത്തോടെ സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയായ 5,602 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 17% ഇചടിഞ്ഞ് ഏകദേശം 4,666 ഡോളറില്‍ വ്യാപാരം നടക്കുന്നു. വെള്ളിയുടെ വില നിലവില്‍ ഏകദേശം 70 ഡോളര്‍ ആണ്. എക്കാലത്തെയും ഉയര്‍ന്ന വിലയായ 121 ഡോളറില്‍ നിന്ന് 42% കുറവാണ് വെള്ളിയുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.












Click it and Unblock the Notifications