Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കുമിഞ്ഞ് കൂടിയിരിക്കുന്നത് ഈ സംസ്ഥാനത്ത്: കർണാടക മൂന്നാമത് മാത്രം; കേരളം എവിടേയുമില്ല, പട്ടിക ഇതാ..

പവന് 94920 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ വില ഇന്നും തുടരുന്നത്. സാധാരണക്കാരനെ സംബന്ധിച്ച് വെറും സ്വപ്നം ആകുന്ന രീതിയിലേക്കാണ് സ്വർണം പോകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം 2000 ത്തിലേറെ രൂപയുടെ വർധനവ് ഉണ്ടായി. വിലവർധനവ് ആഭരണത്തിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് വരുത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് തിരിയുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവിനാണ് ഇടയാക്കിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നതിനാല്‍ വിലവർധനവ് ഇന്ത്യയുടെ വ്യാപാര കമ്മി വലിയ തോതില്‍ ഉയർത്തുന്നുമുണ്ട്. ആവശ്യമായ സ്വർണത്തിന്റെ ചെറിയൊരു അംശം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഖനന പ്രവർത്തനങ്ങള്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ഖനന മന്ത്രാലയം ശക്തമാക്കുന്നുണ്ട്.

gold-mine

ഇവിടെ ഇതാ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വർണ ശേഖരം ഉണ്ടെന്ന് കണക്കാക്കുന്ന ഏതാനും സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇതില്‍ ഖനനം ആരംഭിച്ചതും ഭാവിയില്‍ ഖനനത്തിനായി തയ്യാറെടുക്കുന്നതുമായ സ്വർണ്ണ ശേഖരങ്ങളുമുണ്ട്. ഇന്ത്യയില്‍ ആകെ ഏകദേശം 501.83 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിൽ 95% ത്തിലധികവും 7 സംസ്ഥാനങ്ങളിലാണുള്ളത്.

നിലവിൽ ഇന്ത്യ ലോകത്തിലെ സ്വർണ ഉൽപ്പാദകരിൽ 30-ാം സ്ഥാനത്തോ അതിനു താഴെ മാത്രാണ്. അതായത് വാർഷിക ഉൽപ്പാദനം ഏകദേശം 1.6-2 ടൺ മാത്രം. എന്നാൽ നിലവിലുള്ള സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തിയാൽ ഉൽപ്പാദനം 100 ടണ്ണിലെത്തിക്കാനുള്ള ശേഷിയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി സർക്കാർ 2025-30 കാലഘട്ടത്തിൽ ധാതു അന്വേഷണത്തിനും മൈനിങ്ങിനുമായി 10,000 കോടി രൂപയോളം നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പുതിയ ടെക്നോളജികളും പരിസ്ഥിതി സൗഹൃദ രീതികളും ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കും.

ബിഹാർ (222.8 മില്യൺ ടൺ)

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2022-25 ലെ കണക്ക് അനുസരിച്ച് ബിഹാറിലാണ് ഏറ്റവും അധികം സ്വർണ ശേഖരമുള്ളത്. ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിന്റെ 44 ശതമാനവും ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തല്‍. 222.8 മില്യന്‍ ഖനിജങ്ങളില്‍ ഏകദേശം 37-40 ടൺ സ്വർണം അടങ്ങിയിരിക്കാം. മേഖലയില്‍ സർക്കാർ 2025-ൽ 2,000 കോടി രൂപയോളം നിക്ഷേപത്തോടെ മൈനിങ് പ്രോജക്ടുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട് ഇത് ബിഹാറിന്റെ സാമ്പത്തിക വികസന രംഗത്ത് 'ഗെയിം ചേഞ്ചർ' ആകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഖനനം ആരംഭിക്കുന്നതോടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും

2. രാജസ്ഥാൻ (125.9 മില്യൺ ടൺ)

ബൻസ്വാര ജില്ലയിലെ ഭൂകിയ-ജഗ്പുര ഗോൾഡ് ബെൽറ്റിലാണ് രാജസ്ഥാനില്‍ സ്വർണ നിക്ഷേപം ഏറ്റവും കൂടുതലുള്ളത്. രാജ്യത്തെ 25% സ്വർണ നിക്ഷേപം ഇവിടെയാണെന്നാണ് അനുമാനം. സംസ്ഥാനത്തിന്റെ വിശാലമായ ധാതു സാധ്യതകൾ, പ്രത്യേകിച്ച് റിമോട്ട് സെൻസിങ് ടെക്നോളജി ഉപയോഗിച്ചുള്ള പുതിയ സർവേകളിൽ കൂടുതൽ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുന്നു. 2025-ൽ Hutti Gold Mines Ltd പോലുള്ള കമ്പനികൾ പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതോടെ, രാജസ്ഥാൻ സ്വർണ ഖനത്തിന്റെ പ്രധാന കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

3. കർണാടക (103 മില്യൺ ടൺ)

നിലവില്‍ രാജ്യത്തെ 80-90% സ്വർണ ഉൽപ്പാദനവും കർണാടകയില്‍ നിന്നാണ്. അടച്ചുപൂട്ടിയ കോലാർ ഗോൾഡ് ഫീൽഡ്സ് ലോകപ്രശസ്തമാണ്. അതേസമയം ഹട്ടി ഗോൾഡ് മൈനുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു, വാർഷത്തില്‍ 1-2 ടൺ സ്വർണം ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുന്നു. കോലാർ മേഖലയില്‍ വീണ്ടും ഖനനം ആരംഭിക്കാനുള്ള ശക്തമായി തുടരുന്നുണ്ട്.

4. ആന്ധ്രാപ്രദേശ് (15 മില്യൺ ടൺ)

റായലസീമയിലെ രാമഗിരി ഗോൾഡ് ഫീൽഡിലാണ് ആന്ധ്രയിലെ സുവർണ പ്രതീക്ഷകള്‍. പുതിയ സർവേകളിലൂടെ ചിറ്റൂർ, കുർണൂൽ ജില്ലകളിൽ ഉയർന്ന ഗ്രേഡിലുള്ള ശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ഇത് ആന്ധ്രയെ ടോപ് 5-ലെത്തിച്ചു. ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് പോലുള്ള കമ്പനികൾ പുതിയ ഗവേഷണങ്ങലും ശക്തമാക്കിയിട്ടുണ്ട്. ചില ഖനികളില്‍ നിന്നും ഈ വർഷം തന്നെ ഉത്പാദനം തുടങ്ങിയേക്കും.

5. പശ്ചിമ ബംഗാൾ (12 മില്യൺ ടൺ)

ബംഗാളിലെ സോണപാട റീജിയൻ പരമ്പരാഗതമായി സ്വർണ സമ്പന്നമാണ്. സംസ്ഥാനത്തിന്റെ ധാതു മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകുന്ന ഈ പ്രദേശങ്ങൾ, ചെറുകിട മൈനിങ് പ്രോജക്ടുകൾക്ക് അനുയോജ്യമാണ്. പുതിയ സർവേകൾ കൂടുതൽ സാധ്യതകൾ തുറന്ന് വെച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+