Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാർത്ഥ സ്വർണഖനി ഇന്ത്യന്‍ വീടുകള്‍: അമേരിക്കയും റഷ്യയും ചൈനയും അടക്കം 10 രാജ്യങ്ങള്‍ പിന്നില്‍ നില്‍ക്കണം

പരമ്പരാഗതമായി തന്നെ സ്വർണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് ഇന്ത്യയിലേക്ക്. സാമ്പത്തികപരമായി മാത്രമല്ല വിശ്വാസപരമായും ഇന്ത്യക്കാർക്കിടിയില്‍ സ്വർണ്ണത്തിന് അതിന്റേതായ സ്ഥാനം ഉണ്ട്. രാജ്യത്ത ബഹുഭൂരിപക്ഷം വീടുകളിലും ഒരു തരി പൊന്ന് എങ്കിലും അവർ കാത്തു സൂക്ഷിക്കുന്നു. ഇല്ലാത്തവരാണെങ്കില്‍ എങ്ങനെയെങ്കിലും അത് സ്വന്തമാക്കാനും ആഗ്രഹിക്കുന്നു.

ഇന്ത്യയിലെ ഗാർഹിക മേഖലയിലെ സ്വർണത്തിന്റെ അളവ് ഏകദേശം 25000 ടണ്ണിലെത്തിയെന്നാണ് എച്ച് എസ് ബി സി വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്. ഇത് ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 10 കേന്ദ്രബാങ്കുകളുടെ ആകെ സ്വർണശേഖരത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ വരും ഇത് എന്നുള്ളതാണ് ശ്രദ്ധേയം. അതായത് അമേരിക്ക, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന, സ്വിറ്റ്സർലൻഡ്, ഇന്ത്യ, ജപ്പാൻ, തുർക്കിയെ എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരം ഇന്ത്യന്‍ വീടുകളിലെ സ്വർണത്തേക്കാള്‍ താഴയെ വരികയുള്ളു.

gold-silver

ഇന്ത്യന്‍ വീടുകളിലെ ഈ സ്വർണ്ണ ശേഖരം രാജ്യത്തിന്റെ സമ്പാദ്യ, നിക്ഷേപ തന്ത്രങ്ങളിൽ സ്വർണ്ണത്തിനുള്ള നിർണായക പങ്ക് വ്യക്തമാക്കുകയും ചെയ്യുന്നു. പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയ്‌ക്കെതിരായ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്ന ലോഹം എന്നതിനോടൊപ്പം തന്നെ . വിവാഹങ്ങൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയും സ്വർണ്ണത്തിന്റെ ആവശ്യകത വലിയ തോതില്‍ ഉയർത്തുന്നു.

ഉത്തരേന്ത്യയില്‍ ഗ്രാമീണ കർഷക കുടുംബങ്ങള്‍ തങ്ങളുടെ സമ്പാദ്യം പണമായി ബാങ്കിലേക്ക് മാറ്റാതെ സ്വർണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത പണ്ട് മുതല്‍ തന്നെ നിലവിലുണ്ട്. ആഗോളതലത്തിൽ സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും, ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താവ് കൂടിയാണ് ഇന്ത്യയാണ്. രാജ്യത്തിന്റെ വ്യാപാര കമ്മിക്ക് പ്രധാന കാരണമാകുന്നതും സ്വർണത്തിലെ ഇറക്കുമതിയാണ്.

സ്വകാര്യ സ്വർണ്ണ ഉടമസ്ഥതയിൽ ഇന്ത്യൻ കുടുംബങ്ങൾ മുൻപന്തിയിലാണെങ്കിലും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളും സമീപ വർഷങ്ങളിൽ സ്വർണ്ണ വാങ്ങലുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക അസ്ഥിരതയ്‌ക്കെതിരായ ഒരു സംരക്ഷണമായി സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തെ കാണുന്നു എന്നുള്ളതാണ് ഇതിനുള്ള പ്രധാന കാരണം.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 8133.46 ടൺ സ്വർണ്ണ ശേഖരമാണവുമായി അമേരിക്കയാണ് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വർണ്ണ ശേഖരമുള്ള രാജ്യം. 3351.53 ടൺ സ്വർണ്ണ ശേഖരവുമായ ജർമ്മനി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാലാമതുള്ള ഫ്രാന്‍സിന്റെ സെന്‍ട്രല്‍ ബാങ്കിലുള്ളത് 2437 ടൺ സ്വർണ്ണമാണ്. 2451.84 ടൺ സ്വർണ്ണ ശേഖരവുമായി ഇറ്റലി നാലാമതും 1039.94 ടണ്‍ സ്വർണ ശേഖരവുമായി സ്വിറ്റ്‌സർലൻഡ് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 853.63 ടണ്‍ സ്വർണവുമായി ഇന്ത്യയാണ് ഏഴാമത്. നേരത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 9-ാമത് ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+