ഗോൾഡ് സ്കീമിൽ നിക്ഷേപിക്കുന്നില്ല, സ്വർണ വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പുതിയ തന്ത്രം ഇങ്ങനെ
സ്വർണ വില കുതിച്ചുയർന്നതോടെ അഡ്വാൻസ് സ്കീമുകളിൽ പണം നിക്ഷേപിക്കുന്നതിന് പകരം പഴയ ആഭരണങ്ങൾ കൊടുത്ത് പുതിയത് വാങ്ങുന്ന ട്രെൻ്റ് വ്യാപകമായിരിക്കുകയാണ്. ഇത് ജ്വല്ലറികൾക്ക് ലഭിക്കുന്ന അഡ്വാൻസ് നിക്ഷേപത്തിൽ വലിയ ഇടിവാണ് വരുത്തിയത്.പ്രമുഖ ജ്വല്ലറി ബ്രാൻ്റായ തനിഷ്കിന്റെ നിക്ഷേപം 39% കുറഞ്ഞ് 2,116 കോടി രൂപയായപ്പോൾ റിലയൻസിന്റെ നിക്ഷേപം 25% കുറഞ്ഞ് 250 കോടി രൂപയായി.
ദക്ഷിണേന്ത്യയിൽ തന്നെ ഏകദേശം 67 സ്റ്റോറുകൾ ഉള്ള ജോസ് ആലുക്കാസിന് ഉണ്ടായത് 25 ശതമാനം നഷ്ടമാണ്. കഴിഞ്ഞ വർഷം ഇത് 5 ശതമാനം മാത്രമായിരുന്നു.

വില അപ്രതീക്ഷിതമായി ഉയർന്നത് തന്നെയാണ് പഴയ സ്വർണം നൽകി പുതിയത് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. എക്സ്ചേഞ്ച് സ്കീം വഴിയുള്ള സ്വർണ വിൽപ്പനയിൽ കഴിഞ്ഞ വർഷം മാത്രം 35 ശതമാനത്തിൻ്റെ വിൽപ്പന രേഖപ്പെടുത്തി. ആളുകൾ ജ്വല്ലറികളിലേക്ക് എത്തുമ്പോൾ തന്നെ അന്വേഷിക്കുന്നത് പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്നതിനെ കുറിച്ചാണെന്ന് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോസ് ആലുക്കാസ് പറഞ്ഞു. ഗോൾഡ് സ്കീമുകളിൽ ആളുകൾ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ല. പഴയ സ്വർണം മാറ്റി വാങ്ങുന്നതി 65 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 45 ശതമാനമായിരുന്നു. ഇത്തരത്തിലുള്ള വിൽപ്പന രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതി കുറക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം ജ്വല്ലറികളിലേക്ക് ധാരാളമായി എത്തുന്നുണ്ട്.', അദ്ദേഹം വിശദീകരിച്ചു.
സാധാരണക്കാരെ സംബന്ധിച്ച് സ്വർണം വാങ്ങാനുള്ള എളുപ്പ മാർഗം ഗോൾഡ് സ്കീമുകളായിരുന്നു. അതായത് ഒരു നിശ്ചിത തുക നിശ്ചിത സമയത്തേക്ക് നിക്ഷേപിച്ച് ആ പണത്തിന് സ്വർണം വാങ്ങുന്നതാണ് രീതി. 2025 മുതൽ ഗോൾഡ് സ്കീമുകളോടുള്ള താത്പര്യം ആളുകൾക്ക് കുറഞ്ഞ് തുടങ്ങി', അദ്ദേഹം പറഞ്ഞു.
2025 ൽ മാത്രം സ്വർണ വിലയിൽ 20 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. പക്ഷെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 56 ശതമാനത്തിൻ്റെ വർധനവ് ഉണ്ടായി. കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകളും ആഗോള ഭൌമ രാഷ്ട്രീയ സംഘർഷങ്ങളുമെല്ലാം സ്വർണ വില ഉയരാൻ കാരണമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ബിസിനസിനെ മുന്നോട്ട് കൊണ്ടുപോയത് പഴയ സ്വർണം മാറ്റി വാങ്ങുന്ന ട്രൻ്റ് തന്നെ ആയിരുന്നുവെന്ന് പറയുകയാണ് ടൈറ്റാൻ. അതേസമയം ആഭരണ വ്യവസായത്തിലെ ആകെ വരുമാനത്തിന്റെ മൂന്നിലൊന്നും പഴയ സ്വർണം മാറ്റിവാങ്ങുന്നതിലൂടെയാണ് ലഭിക്കുന്നതെന്ന് കല്ല്യാണ്‍ ജ്വല്ലേഴ്സും വ്യക്തമാക്കി.


Click it and Unblock the Notifications
