സ്വര്‍ണം തിങ്കളാഴ്ച വിറ്റാല്‍ 6000 രൂപ ലാഭം; വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ബിഐ, എസ്ജിബി ഇടപാട്
മുംബൈ: വലിയ സാമ്പത്തിക നേട്ടം മാത്രമല്ല, സുരക്ഷിത നിക്ഷേപ മാര്‍ഗവുമായി മാറിയിരിക്കുകയാണ് സ്വര്‍ണം. ഓരോ വര്‍ഷവും ആയിരത്തിലധികം രൂപയാണ് വിലയില്‍ വര്‍ധനവ് വരുന്നത്. സമീപകാലത്ത് പലരും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന കാര്യം ചിന്തിക്കുന്നുണ്ട്. നേരത്തെ ആഭരണം എന്ന രീതിയില്‍ മാത്രം കണ്ടവര്‍ പോലും ലാഭകരമായ വഴി തേടുകയാണ്.
നിലവില്‍ 9445 രൂപയാണ് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില. 24 കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില വരും. ഈ വേളയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സോവറിങ് ഗോള്‍ഡ് ബോണ്ട് വഴി സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വില്‍ക്കാന്‍ അവസരമുണ്ട്. വലിയ ലാഭമാണ് ഇതുവഴി ലഭിക്കുക. ആഗസ്റ്റ് 11 തിങ്കളാഴ്ചയാണ് വില്‍ക്കാനുള്ള തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്...

ആര്‍ബിഐ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) 2019-20 സീരീസ്-9, 2020-21 സീരീസ്-5 എന്നിവയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള റിഡംപ്ഷന്‍ തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 11-ന് ഒരു യൂണിറ്റിന് 10,070 രൂപ നിരക്കില്‍ പിന്‍വലിക്കാം. എസ്ജിബികളുടെ കാലാവധി എട്ട് വര്‍ഷമാണ്. എന്നാല്‍, പുറത്തിറക്കിയ തീയതി മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നേരത്തെയുള്ള റിഡംപ്ഷന്‍ അനുവദിക്കും.
ഏറ്റവും പുതിയ എസ്ജിബി ഇഷ്യുവായ 2023-24 സീരീസ് 4, 2024 ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്. ഈ വേളയില്‍ നിക്ഷേപിച്ചവര്‍ക്ക് 2029ലാണ് പിന്‍വലിക്കാന്‍ അവസരം ലഭിക്കുക. എസ്ബിജി പദ്ധതി റിസര്‍വ് ബാങ്ക് നിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. 2019 സെപ്റ്റംബറില്‍ ഒരു ഗ്രാമിന് 4070 രൂപ നിരക്കിലാണ് ബോണ്ട് പുറത്തിറക്കിയത്. 2020 ആഗസ്റ്റില്‍ പുറത്തിറക്കിയ ബോണ്ടിന് ഗ്രാമിന് 5,334 രൂപയായിരുന്നു വിസ.
അതായത് ആദ്യം വാങ്ങിയവര്‍ക്ക് 6,000 രൂപ ലാഭം കിട്ടും. രണ്ടാമത് വാങ്ങിയവര്‍ക്ക് 4736 രൂപയും ലാഭം കിട്ടും. റിഡംപ്ഷന്‍ തീയതിക്ക് മുന്‍പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി വില അടിസ്ഥാനമാക്കിയാണ് എസ്ബിജിയുടെ വില നിശ്ചയിക്കുക. ആഗസ്റ്റ് 11ന് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള റിഡംപ്ഷന്‍ വില ഒരു യൂണിറ്റ് എസ്ജിബിക്ക് 10,070 രൂപയാണ്.
എന്താണ് സോവറിങ് ഗോള്‍ഡ് ബോണ്ട്
സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നാല്‍ ഭൗതിക സ്വര്‍ണം വാങ്ങുന്നതിന് പകരം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ്. റിസര്‍വ് ബാങ്ക് ആണ് ബോണ്ട് പുറത്തിറക്കുക. നേരിട്ട് കൈയ്യില്‍ വാങ്ങാത്തതു കൊണ്ടുതന്നെ സുരക്ഷാ ഭീഷണിയില്ല. മാത്രമല്ല, സ്വര്‍ണം സൂക്ഷിക്കുന്നതിന് ലോക്കര്‍ ഫീസുമില്ല. 24 കാരറ്റ് സ്വര്‍ണത്തിലെ ഗ്രാം വില കണക്കാക്കിയാണ് യൂണിറ്റ് വില നശ്ചിയിക്കുക.
പ്രതിവര്‍ഷം 2.5 ശതമാനം പലിശ കിട്ടും. ആറ് മാസം തികയുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക വകയിരുത്തും. വിപണിയിലെ വിലയ്ക്ക് അനുസരിച്ച് ബോണ്ടിന്റെ മൂല്യവും മാറ്റം വരും. നികുതി നല്‍കേണ്ടതില്ല എന്നത് വലിയ നേട്ടമാണ്. കാലാവധി എട്ട് വര്‍ഷമാണെങ്കിലും 5 വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാം.
പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയെല്ലാം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം. ഓണ്‍ലൈനായി ബോണ്ട് വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ കുറയും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിക്ക് പരമാവധി 4 കിലോ സ്വര്‍ണത്തിന് തുല്യമായ ബോണ്ടുകള്‍ വാങ്ങാന്‍ കഴിയും.












Click it and Unblock the Notifications