Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയേക്കാള്‍ 7% വിലകുറവ്, ദുബായിയില്‍ നിന്ന് സ്വര്‍ണം വാങ്ങി ഇന്ത്യയില്‍ വില്‍ക്കുന്നത് ലാഭം? സത്യമിത്

ലോകത്തിലെ ഏറ്റവും തിരക്കുള്ളതും ആകര്‍ഷകവുമായ സ്വര്‍ണ വിപണിയാണ് ദുബായ്. ഉയര്‍ന്ന ശുദ്ധതയുള്ള സ്വര്‍ണമാണ് ദുബായിലേത്. സാധാരണയായി ഇന്ത്യയേക്കാള്‍ 5-7% വിലകുറഞ്ഞതാണ് ഇത്. കാരണം ബുള്ളിയന് ഇറക്കുമതി തീരുവയും ജി എസ് ടിയും ഇല്ല. നികുതിയില്ലാതെ സ്വര്‍ണം വാങ്ങിക്കാം എന്നതിനാല്‍ തന്നെ നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം വാങ്ങി വരുന്നവരാണ് പലരും.

എന്നാല്‍ ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. പുതുക്കിയ ബാഗേജ് നിയമങ്ങള്‍ 2026 പ്രകാരം, ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്ന യാത്രക്കാര്‍ക്ക് പരിമിതമായ സ്വര്‍ണാഭരണങ്ങള്‍ മാത്രമെ നികുതി രഹിതമായി കൊണ്ടുവരാനാകൂ. ഇന്ത്യയിലേയും ദുബായിലേയും വിലയിലെ അന്തരം പലപ്പോഴും അവിടെ നിന്ന് സ്വര്‍ണം വാങ്ങി ഇവിടെ വില്‍ക്കുന്നത് വലിയ ലാഭമാണ് എന്ന ധാരണ സൃഷ്ടിക്കുന്നു.

Gold Selling

അതേസമയം യഥാര്‍ത്ഥത്തില്‍ ഇത് അത്ര ലാഭകരമല്ല എന്ന് മാത്രമല്ല കൂടുതല്‍ സങ്കീര്‍ണ്ണവുമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യക്കാരാനായ പുരുഷന് 20 ഗ്രാം വരെയും സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും സ്വര്‍ണാഭരണങ്ങള്‍ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാം. എന്നാല്‍ ഈ ഇളവ് ആഭരണങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ, ബാറുകള്‍ക്കോ നാണയങ്ങള്‍ക്കോ ബാധകമല്ല.

ഡ്യൂട്ടി ഫ്രീ പരിധിയില്‍ കൂടുതല്‍ ആഭരണങ്ങള്‍ കൊണ്ടുവന്നാല്‍ ഏകദേശം 3% മുതല്‍ 6% വരെയും ഉയര്‍ന്ന അളവില്‍ 10% വരെയും ടയേഡ് കസ്റ്റംസ് തീരുവ നല്‍കണം. സ്വര്‍ണ്ണക്കട്ടികള്‍/നാണയങ്ങള്‍ എന്നിവയ്ക്ക് 6% ഇളവ് ലഭിക്കും (6 മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചവരായിരിക്കണം). ഹ്രസ്വകാല യാത്രക്കാര്‍ക്ക് 3638.5% തീരുവ നേരിടേണ്ടി വന്നേക്കാം. മാത്രമല്ല ഇന്ത്യയിലെ വില്‍പ്പനയ്ക്ക് 3% ജിഎസ്ടി ബാധകമാണ്.

ദിര്‍ഹത്തില്‍ നിന്ന് രൂപയിലേക്ക് മാറ്റുന്നതിന്റെ ചെലവുകളും ഉണ്ടായിരിക്കും. സ്വര്‍ണ വിലയിലെ ചാഞ്ചാട്ടവും കറന്‍സിയിലെ ഏറ്റക്കുറച്ചിലുകളും പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ വേഗത്തില്‍ ഇല്ലാതാക്കുമെന്ന് റിഡ്ഡിസിദ്ധി ബുള്ളിയന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പൃഥ്വിരാജ് കോത്താരി പറയുന്നു. പ്രഖ്യാപിക്കാത്തതോ തെറ്റായി പ്രഖ്യാപിച്ചതോ ആയ സ്വര്‍ണം പിടിച്ചെടുക്കാനും കനത്ത പിഴകള്‍ നേരിടാനും സാധ്യതയുള്ളതിനാല്‍ നിയമപരമായ അപകടസാധ്യതകളും പ്രധാനമാണ്.

ദുബായില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി ഇന്ത്യയില്‍ വില്‍ക്കുന്നത് വാണിജ്യപരമായി വിജയിക്കുന്നത് അപൂര്‍വം സന്ദര്‍ഭങ്ങളിലാണ് എന്നും അദ്ദേഹം പറഞ്ഞു. 5-7% വിലയിലെ വ്യത്യാസം യഥാര്‍ത്ഥത്തില്‍ 6% കസ്റ്റംസ് തീരുവ, 3% ജിഎസ്ടി, ഫോറെക്‌സ് ചെലവുകള്‍, പുനര്‍വില്‍പ്പന കിഴിവുകള്‍ എന്നിവയിലൂടെ ഇല്ലാതാക്കാന്‍ കഴിയും. അല്ലെങ്കില്‍ നേരിയ ലാഭം മാത്രമെ നിങ്ങള്‍ക്ക് ലഭിക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+