Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില്‍ക്കാന്‍ അവസരം; 6000 രൂപ ലാഭം കിട്ടും, റിഡീം സമയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

സ്വര്‍ണം പിടിവിട്ട് വില കുതിക്കുന്നതിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. സോവറിങ് ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) വഴി സ്വര്‍ണം വാങ്ങിയവര്‍ക്ക് വില്‍ക്കാന്‍ അവസരം. വരുന്ന ഒക്ടോബര്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെ 28 ബോണ്ടുകളാണ് വില്‍ക്കാന്‍ സാധിക്കുക. 2018 മെയ് മാസത്തിനും 2021 മാര്‍ച്ചിനുമിടയില്‍ ഇറക്കിയ ബോണ്ടുകളാണിത്.

എട്ട് വര്‍ഷത്തേക്കാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് ഇറക്കുന്നത് എങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാന്‍ അവസരം നല്‍കും. പണം ആവശ്യമുള്ളവര്‍ക്ക് ഗോള്‍ഡ് ബോണ്ട് വില്‍ക്കാം. സ്വര്‍ണത്തിന് വിപണിയിലുള്ള വില എത്രയാണോ ആ നിരക്ക് ലഭിക്കും. തുക കണക്കാക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ കാലാവധി തികയുംവരെ ബോണ്ടുകള്‍ സൂക്ഷിക്കാനും നിക്ഷേപകന് സാധിക്കും.

gold bond sbg sell

ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്ന വേളയില്‍ ഗ്രാമിന് 4070 രൂപയായിരുന്നു വില. ഒരു ഗ്രാമിന് ഒരു യൂണിറ്റ് ആയിട്ടാണ് കണക്കാക്കുന്നത്. യൂണിറ്റ് വിലയില്‍ ബോണ്ടുകള്‍ വാങ്ങാം. അന്ന് വാങ്ങിയവര്‍ ഇന്ന് വില്‍ക്കുമ്പോള്‍ 6000 രൂപയാണ് ലാഭം. കാരണം ബോണ്ടിന്റെ ഇന്നത്തെ വില 10070 രൂപയാണ്. 147 ശതമാനം ലാഭമാണ് ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുക.

എസ്ജിബിയുടെ മറ്റു ലാഭം ഇതാണ്

സോവറിങ് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് രണ്ട് ലാഭങ്ങളാണുള്ളത്. സ്വര്‍ണവില ഉയര്‍ന്നുവരുമ്പോഴുള്ള ലാഭമാണ് ഒന്ന്. മറ്റൊന്ന് ഓരോ വര്‍ഷവും ലഭിക്കുന്ന പലിശയാണ്. 2.5 ശതമാനമാണ് വാര്‍ഷിക പലിശ. ഇന്ന് ആറ് മാസം കൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. പലിശ ലഭിക്കുന്നതിനാല്‍ പലരും ബോണ്ടുകള്‍ നേരത്തെ വില്‍ക്കാന്‍ തയ്യാറാകില്ല. കാലാവധി തീരുമ്പോള്‍ മൂലധന നികുതിയില്ല എന്നതും മറ്റൊരു ലാഭമാണ്.

4070 രൂപയ്ക്ക് ഗോള്‍ഡ് ബോണ്ട് വാങ്ങിയവര്‍ക്ക് ഇനി വില്‍ക്കുമ്പോള്‍ 10070 രൂപ കിട്ടും. അതിന് പുറമെ പലിശയും. 2018 മെയ് മുതല്‍ 2021 മാര്‍ച്ച് വരെ പുറത്തിറക്കിയ ബോണ്ടുകള്‍ വില്‍ക്കുന്നതിന് ഷെഡ്യൂള്‍ ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സ്വര്‍ണവില ഉയര്‍ന്നു വരുന്നതിനാല്‍ പലരും ബോണ്ട് കാലാവധിക്ക് മുമ്പ് വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലത്രെ.

ഇടിഎഫ് സ്വര്‍ണത്തേക്കാള്‍ മെച്ചം

അടുത്ത മാസം മൂന്ന് ബോണ്ടുകള്‍ ആര്‍ബിഐ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2017 ഒക്ടോബറിനും 2020 സെപ്തംബറിനും ഇടയില്‍ പുറത്തിറക്കിയ 34 ഗോള്‍ഡ് ബോണ്ടുകള്‍ നേരത്തെ റിഡീം ചെയ്യാനുള്ള സൗകര്യവും ആര്‍ബിഐ ഒരുക്കിയിട്ടുണ്ട്. ഫിസിക്കലായി സ്വര്‍ണം വാങ്ങുമ്പോഴുള്ള ആശങ്ക എസ്ജിബിക്ക് ആവശ്യമില്ല. കാരണം സൂക്ഷിച്ചുവയ്ക്കാന്‍ പ്രത്യേക ലോക്കര്‍ ചെലവില്ല. ആഭരണം വാങ്ങുമ്പോഴുള്ള പണിക്കൂലി ചെലവുമില്ല.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്), മ്യൂച്ചല്‍ ഫണ്ട് എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ അതിനേക്കാള്‍ മെച്ചം എസ്ജിബിയാണ് എന്ന് പറയുന്നവരുമുണ്ട്. കാരണം, പ്രതിവര്‍ഷമുള്ള പലിശ വരുമാനമാണ് ഒന്ന്. മറ്റൊന്ന് മൂലധന ലാഭത്തിന് നികുതിയില്ല എന്നതാണ്. ഈ രണ്ട് നേട്ടവും ഇടിഎഫില്‍ ലഭിക്കില്ല. റിസര്‍വ് ബാങ്ക് ഇറക്കുന്നതാണ് എസ്ജിബി എന്നതിനാല്‍ വഞ്ചിക്കപ്പെടുമെന്ന ആശങ്കയുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+