സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകള്‍ക്ക് വേണ്ടി മാത്രമായുള്ള പ്രഖ്യാപനങ്ങളുമായി നടന് വിജയ്. തന്റെ ടിവികെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ വനിതകള്‍ക്ക് വേണ്ടി എന്തെല്ലാം നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നവ വധുവിന് സ്വര്‍ണം, സില്‍ക്ക് സാരി എന്നിവയെല്ലാം വിജയ് വാഗ്ദാനം ചെയ്യുന്നു.കുഞ്ഞ് ജനിച്ചാല്‍ സ്വര്‍ണ മോതിരം സൗജന്യമായി നല്‍കും.
സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ടിവികെ അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും എന്നാണ് വിജയ് ഇന്ന് പ്രഖ്യാപിച്ചത്. ഓരോ വനിതകള്‍ക്കും പ്രതിമാസം 2500 രൂപ ധനസഹായം നല്‍കുമെന്നാണ് പ്രധാനപ്പെട്ട പ്രഖ്യാപനം. സംസ്ഥാനത്ത് ഉടനീളം വനിതകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും ടിവികെ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തില്‍ വിജയ് പറഞ്ഞു.

ടിവികെ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ഇതിന് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കും. ഈ വകുപ്പ് തന്റെ കീഴില്‍ ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 60 വയസിന് താഴെയുള്ള വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വനിതകളെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്നും വിജയ് പറഞ്ഞു.
ഡിഎംകെയും അണ്ണാഡിഎംകെയും നേരത്തെ വനിതകള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ക്ക് ഒരുപടി മുകളിലാണ് വിജയുടെ പ്രഖ്യാപനം. രണ്ട് പാര്‍ട്ടികളും വനിതകള്‍ക്ക് പ്രതിമാസം 2000 നല്‍കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ടിവികെ അധികാരത്തില്‍ എത്തിയാല്‍ 2500 രൂപയാണ് കിട്ടുക. ഇതിന് പുറമെ അന്നപൂരണി സൂപ്പര്‍ 6 എന്ന പ്രത്യേക പദ്ധതിയും വിജയ് പ്രഖ്യാപിച്ചു.
ഗ്യാസ് സിലിണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ
ഓരോ വര്‍ഷവും ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് അന്നപൂരണി സൂപ്പര്‍ 6. വിവാഹ സഹായവും വിജയ് പ്രഖ്യാപിച്ചു. വധുവിന് ഒരു പവന് സ്വര്‍ണവും സില്‍ക്ക് സാരിയും നല്‍കും. മറ്റൊരു പ്രധാന പദ്ധതിയായ വെട്രി പയണം പ്രകാരം വനിതകള്‍ക്ക് തമിഴ്നാട്ടില്‍ ഉടനീളം സൗജന്യ യാത്ര അനുവദിക്കും.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി തമിഴ്നാട്ടില്‍ റാണി വേലുനാച്ചിയാര്‍ ടീം രൂപീകരിക്കും. സുരക്ഷാ വെല്ലുവിളി നേരിടുമ്പോള്‍ അമര്‍ത്തുന്നതിന് പ്രത്യേക ബട്ടന് തയ്യാറാക്കും. ഇത് സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഏത് സമയവും ഈ കേന്ദ്രത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും. ഓട്ടോ, ബസ് തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളിലെല്ലാം ഈ ബട്ടന് ഘടിപ്പിക്കും.
റേഷന്‍ കടകള്‍, സ്കൂള്‍, കോളജ് വഴി സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യും. നിലവില്‍ സംസ്ഥാനത്ത് പാഡ് വിതരണം നടക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ് എന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്വര്‍ണ മോതിരം സൗജന്യമായി വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവനും 15000 രൂപ വീതം നല്‍കുമെന്നും വിജയ് പറഞ്ഞു.
-
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications