കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി; സ്വർണക്കടത്ത് നയതന്ത്ര ബാഗേജിൽ തന്നെയെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളിൽ ഒരാൾക്ക് വലിയ സ്വാധീനമുണ്ടെന്നും കേസിൽ പഴുതടച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കി.

ആന്റോ ആന്റണിയും എൻകെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസുമാണ് ലോക്സഭയിൽ ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയത്. ജൂലൈയിലാണ് ദുബൈയിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പ്രകിരോധ മന്ത്രാലയത്തെ അറിയിച്ചതെ്നും തുടർ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

goldsmugling-1600

പരിശോധനയിൽ 30 കിലോ സ്വർണമാണ് കണ്ടെത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതേസമയം ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല, അത് അന്വേഷണത്തെ ബാധിക്കുെനന്ും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ മറുപടിയിൽ വ്യക്തമാക്കി.

എൻഐഎ , കസ്റ്റംസ്, എൻഫോഴ്സ്മെന്റ് എന്നീ കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് അന്വേഷിക്കുന്നുണ്ട്. കേസിലെ ഒരു പ്രതിക്ക് വലിയ സ്വാധീനം ഉണ്ടെന്നും മന്ത്രി പറഞ്ഞു. 2015 മുതൽ കേരളത്തിൽ ഇറക്കുമതി ചെയ്ത സ്വർണത്തിൻറെ കണക്കുകളും കേന്ദ്രസർക്കാർ മറുപടിയിൽ വ്യക്തമാക്കി. ഈ വർഷം ഇതുവരെ 123 കിലോ സ്വൿണമാണ് ഇറക്കുമതി ചെയ്തതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Recommended Video

cmsvideo
Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് കേസിന്റെ തുടക്കം മുതല്‍ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കൂടാതെ ജനം ടിവി മേധാവിയായിരുന്ന അനിൽ നമ്പ്യാർ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനോട് സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് പറയാൻ ആവശ്യപ്പെട്ടിരുന്നതായുള്ള മൊഴികളും പുറത്തുവന്നിരുന്നു.

English summary
gold smuggling took place in diplomatic luggage; Center says in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X