ഇന്ത്യയിലെ സ്വര്‍ണ നിധി ഇവിടെയാണ്; കണക്ക് വെളിപ്പെടുത്തി ആര്‍ബിഐ, 880 മെട്രിക് ടണ്‍ സ്വര്‍ണം
കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞു വീഴുകയാണ്. ഇന്ന് മാത്രം 3500 രൂപയോളം കുറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയും കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച വരെ ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വില കുതിച്ച് പവന്‍ സ്വര്‍ണത്തിന് 97000 കടന്നു മുന്നേറി.
സ്വര്‍ണവില വലിയ തോതില്‍ ഉയരാനുണ്ടായ ഒരു കാരണം ഓരോ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഉള്‍പ്പെടും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയത് ഞെട്ടിക്കുന്ന അളവിലുള്ള സ്വര്‍ണമാണ്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തിനിടെ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണത്തിന്റെ അളവ് 880 മെട്രിക് ടോണ്‍ ആയി ഉയര്‍ന്നു. സെപ്തംബറില്‍ മാത്രം 200 കിലോ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങി. കഴിഞ്ഞ ജൂണില്‍ 400 കിലോയും. റിസര്‍വ് ബാങ്ക് പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
ബുള്ളറ്റിനിലെ വിവരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും, ഇന്ത്യയുടെ സ്വര്‍ണനിധി എവിടെയാണുള്ളതെന്ന്. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണം എല്ലാം ഇന്ത്യയില്‍ അല്ല. ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ സുക്ഷിച്ച സ്വര്‍ണത്തിന്റെ നിശ്ചിത അളവിലുള്ള മഞ്ഞലോഹം അടുത്തിടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. അതിന് കാരണം അമേരിക്ക നടത്തിയ ചില നീക്കങ്ങളാണ്.
9500 കോടി ഡോളറിന്റെ സ്വര്‍ണം
റഷ്യയുടെ സ്വര്‍ണം അമേരിക്കയിലും സൂക്ഷിച്ചിരുന്നുവത്രെ. യുക്രൈനുമായി യുദ്ധമുണ്ടായ വേളയില്‍ വിദേശത്തുള്ള തങ്ങളുടെ വരുമാനം നാട്ടിലേക്ക് കൊണ്ടുവരാന്‍ റഷ്യ ശ്രമിച്ചെങ്കിലും അമേരിക്ക സ്വരം കടുപ്പിച്ചു. ഇത് പല രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കി. തുടര്‍ന്നാണ് വന്‍തോതില്‍ സ്വര്‍ണം വാങ്ങാനും സ്വന്തമായി സൂക്ഷിക്കാനും എല്ലാ രാജ്യങ്ങളും മല്‍സരിക്കാനുള്ള ഒരു കാരണം.
9500 കോടി ഡോളറിന്റെ സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുണ്ട് എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ രാജ്യങ്ങളിലെയും ബാങ്കുകള്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. തുര്‍ക്കി, ചൈന, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വര്‍ണം വാങ്ങുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കരുതല്‍ ധനം സ്വര്‍ണത്തിലേക്ക് മാറ്റുകയാണ് എല്ലാ രാജ്യങ്ങളും.
അടുത്ത കാലം വരെ ഡോളറിലായിരുന്നു എല്ലാ രാജ്യങ്ങളുടെയും കരുതല്‍ ധനം. എന്നാല്‍ ഡോളര്‍ ആഗോള കറന്‍സിയായി കൂടുതല്‍ കാലം നിലനില്‍ക്കില്ല എന്നാണ് വിലയിരുത്തല്‍. പ്രാദേശിക കറന്‍സികളില്‍ ഇന്ത്യയും ചൈനയും യുഎഇയും ഉള്‍പ്പെടെ വ്യാപാരം നടത്തുന്നുണ്ട്. ഡീഡോളറൈസേഷന്‍ ആശയം വ്യാപിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഏത് സമയവും പണമാക്കി മാറ്റാന്‍ സാധിക്കുന്ന സ്വര്‍ണം വന്‍തോതില്‍ ശേഖരിക്കാന്‍ രാജ്യങ്ങള്‍ മല്‍സരിക്കുന്നത്.












Click it and Unblock the Notifications