Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിപ്പില്‍ ആരെങ്കിലും വെള്ളിയെ ശ്രദ്ധിച്ചോ: പിടിവിട്ട പോക്കാണ് അവിടേയും, 13 വർഷത്തെ റെക്കോർഡ്

ഡല്‍ഹി: സ്വർണവിലയിലെ കയറ്റിറക്കങ്ങള്‍ മാത്രമാണ് മലയാളികള്‍ പലപ്പോഴും കാര്യമാക്കാറുള്ളത്. എന്നാല്‍ സ്വർണത്തിലേതെന്ന പോലെ വെള്ളിയിലും സമീപകാലത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വെള്ളിയുടെ വില കഴിഞ്ഞ ദിവസം ഔൺസിന് 36 ഡോളറിന് മുകളിലെത്തി. അതായത് കഴിഞ്ഞ 13 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വരും മാസങ്ങളിലും വെള്ളിയുടെ വില സമാനമായ രീതിയില്‍ മുന്നേറുമെന്നാണ് വിശകല വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിന്റെ മൂല്യത്തകർച്ചയും വർധിച്ച ഡിമാൻഡും വർധനവിന്റെ സാധ്യത ശക്തമാക്കുന്നു. 2025-ൽ സ്വർണവിലയില്‍ അന്താരാഷ്ട്ര വിപണിയിൽ 43.7 ശതമാനം വർധനവ് ഉണ്ടായപ്പോള്‍, വെള്ളിയുടെ വിലയില്‍ 22.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് നിഫ്റ്റി 50 സൂചിക 5.7 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 150 3.6 ശതമാനവും വളർച്ച കൈവരിച്ചപ്പോഴാണ് സ്വർണത്തിന്റേയും വെള്ളിയുടേയും ഈ കുതിപ്പ്.

gold-silver-rate

സാംകോ സെക്യൂരിറ്റീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വെള്ളിയില്‍ നിക്ഷേപിച്ചവർക്ക് മൂന്ന് മാസത്തിനുള്ളിൽ 5.2%, ആറ് മാസത്തിനുള്ളിൽ 13.3%, ഒരു വർഷത്തിനുള്ളിൽ 26.1% എന്നിങ്ങനെ ശരാശരി നേട്ടം നല്‍കിയിട്ടുണ്ട്. അതായത് കഴിഞ്ഞ വർഷം വെള്ളിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിയുടെ നിക്ഷേപ മൂല്യം ഈ വർഷം 1.23 ലക്ഷമായി ഉയർന്നിരിക്കും.

ഒരു പക്ഷെ വെള്ളി സ്വർണത്തേക്കാള്‍ വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 'സ്വർണ വില ശക്തമായ ഉയർച്ചയ്ക്ക് ശേഷം സ്ഥിരത കൈവരിക്കാൻ സാധ്യതയുള്ളതിനാൽ, വെള്ളിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും," പൈൻട്രീ മാക്രോയുടെ സ്ഥാപകനായ റിതേഷ് ജെയ്ൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'വെള്ളി 36 ഡോളറിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, ഈ വർഷാവസാനത്തോടെ 1980-കളിലെ ഹണ്ട് ബ്രദേഴ്സ് കാലഘട്ടത്തിലെ 50 ഡോളർ എന്ന സർവ്വകാല റെക്കോഡിലേക്ക് വീണ്ടും എത്താന്‍ സാധ്യതയുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു. ഡോളറിന്റെ മൂല്യത്തകർച്ച, യു എസ് - ചൈന വ്യാപാര ബന്ധങ്ങളിലെ മെച്ചപ്പെടലുകൾ, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ഏഴാമത് പലിശനിരക്ക് കുറവ് എന്നിവ വെള്ളിയുടെ കുതിപ്പിന് അനുകൂല ഘടകങ്ങളാണെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസിലെ രമേഷ് വരഖേദ്കറും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+