നിങ്ങളുടെ പണം ഇരട്ടിയാക്കുന്നത് സ്വർണ്ണമാണോ വെള്ളിയാണോ? വിദഗ്ദ്ധർ പറയുന്ന രഹസ്യം ഇതാ!
ഇന്ന് വിപണിയിൽ സ്വർണ്ണത്തിനും വെള്ളിക്കും വലിയ ഡിമാൻഡ് ആണ്. അതുകൊണ്ട് തന്നെ കൈയിൽ കുറച്ച് പണമുള്ളവർ ചിന്തിക്കുന്നത് ഇത് സ്വർണ്ണത്തിൽ നിക്ഷേപിക്കണോ അതോ വെള്ളിയിൽ നിക്ഷേപിക്കണോ എന്നാണ്. നിലവിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില അനുപാതം 55-ന് താഴേക്ക് വന്നിരിക്കുകയാണ്. അതായത്, സ്വർണ്ണ വിലയേക്കാൾ വേഗത്തിലാണ് ഇപ്പോൾ വെള്ളിയുടെ വില വിപണിയിൽ കൂടിക്കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ, നിങ്ങളുടെ കൈയിൽ 1 ലക്ഷം രൂപ ഉണ്ടെങ്കിൽ അത് എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ലളിതമായി പറഞ്ഞുതരുന്നുണ്ട്.
സാധാരണയായി ഈ അനുപാതം 80-ന് മുകളിലേക്ക് പോകുമ്പോഴാണ് വെള്ളി വാങ്ങാൻ ഏറ്റവും നല്ല സമയമായി കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് 55-ന് താഴേക്ക് വന്നത് വിപണിയിലെ വലിയ മാറ്റങ്ങളെയാണ് കാണിക്കുന്നത്. ഇത്തരം സമയങ്ങളിൽ പണം മുഴുവൻ ഏതെങ്കിലും ഒന്നിൽ മാത്രം നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ല.
1 ലക്ഷം രൂപ എങ്ങനെ വിഭജിക്കണം?
വിപണിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കാനും നല്ല ലാഭം കിട്ടാനും നിങ്ങളുടെ 1 ലക്ഷം രൂപ താഴെ പറയുന്ന രീതിയിൽ രണ്ട് ഭാഗമായി തിരിച്ചു നിക്ഷേപിക്കാം.
70% സ്വർണ്ണത്തിൽ നിക്ഷേപിക്കാം: നിങ്ങളുടെ കൈയിലുള്ള ആകെ തുകയുടെ വലിയൊരു പങ്ക്, അതായത് 70,000 രൂപ സ്വർണ്ണത്തിൽ തന്നെ നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. കാരണം വിപണിയിൽ എന്ത് തകർച്ചയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായാലും സ്വർണ്ണം എപ്പോഴും സുരക്ഷിതമായിരിക്കും. അത് നിങ്ങളുടെ പണത്തിന് എപ്പോഴും ഒരു വലിയ ഗ്യാരണ്ടി നൽകും.

30% വെള്ളിയിൽ നിക്ഷേപിക്കാം:ബാക്കി വരുന്ന 30,000 രൂപ വെള്ളിയിൽ നിക്ഷേപിക്കാനായി മാറ്റിവെക്കാം. ഇപ്പോൾ വെള്ളിയുടെ വില വിപണിയിൽ നന്നായി കൂടുന്നതുകൊണ്ട് തന്നെ, ഈ ചെറിയ നിക്ഷേപം വഴി നിങ്ങൾക്ക് ചുരുങ്ങിയ കാലം കൊണ്ട് മികച്ചൊരു ലാഭം സ്വന്തമാക്കാൻ സാധിക്കും..
നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളിയുടെ വിലയ്ക്ക് സാധാരണയായി വിപണിയിൽ പെട്ടെന്ന് വലിയ രീതിയിൽ കൂടുകയും കുറയുകയും ചെയ്യുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ ഈ 30,000 രൂപയും ഒന്നിച്ച് ഒരേ ദിവസം വെള്ളി വാങ്ങാൻ ഉപയോഗിക്കരുത്. പകരം, ഓരോ മാസവും ചെറിയ തുകകളായി വിഭജിച്ച് നിക്ഷേപിക്കുന്ന 'എസ്ഐപി' (SIP) രീതി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ വഴി.
മാത്രമല്ല, സ്വർണ്ണവും വെള്ളിയും സാധാരണ കടകളിൽ പോയി ആഭരണങ്ങളായോ കട്ടകളായോ വാങ്ങി സൂക്ഷിക്കുമ്പോൾ പണിക്കൂലിയും വലിയ തോതിലുള്ള ജിഎസ്ടിയും കാരണം വലിയൊരു തുക നമുക്ക് നഷ്ടമാകും. കൂടാതെ ഇത് വീട്ടിലോ ലോക്കറിലോ സൂക്ഷിക്കാനുള്ള സുരക്ഷാ ചിലവുമുണ്ട്. ഇതിന് പകരമായി മൊബൈൽ ആപ്പുകൾ വഴിയോ ബാങ്കുകൾ വഴിയോ ഡിജിറ്റൽ ഗോൾഡ്, അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളുടെ 'സിൽവർ/ഗോൾഡ് ഇടിഎഫ്' രീതികൾ വഴി നിക്ഷേപിച്ചാൽ പണിക്കൂലി കൊടുക്കേണ്ടി വരില്ല. ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ ഇത് ഓൺലൈനായി വിറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണമാക്കാനും സാധിക്കും.












Click it and Unblock the Notifications