സ്വർണം വാങ്ങി സുക്ഷിക്കണോ? അതോ സ്റ്റോക്കിലോ?: നിലവില്‍ എവിടെ നിക്ഷേപിക്കുന്നതാണ് ലാഭകരം
സ്വർണത്തില്‍ നിക്ഷേപിക്കണോ? അതോ ഓഹരിവിപണിയില്‍ നിക്ഷേപിക്കണോ? നിക്ഷേപകർക്കിടയില്‍ എക്കാലത്തും ഉയർന്ന് വരാറുള്ള രണ്ട് ചോദ്യങ്ങളാണ് ഇവ. അടുത്തകാലത്തുണ്ടായ വലിയ തകർച്ചയില നിന്നും ഓഹരിവിപണി കരകയറി വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യം കൂടുതല്‍ ശക്തമാകുകയും ചെയ്തു. മുൻനിര സൂചികകളായ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് എന്നിവ 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലെത്തിയിരിക്കുകയാണ്.
എന്നാല്‍ 2025 ലെ ആദ്യ പാദത്തിൽ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്വർണത്തില്‍ നിക്ഷേപിച്ചവരാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്. ഈ വർഷത്തെ ആദ്യ പാദത്തിൽ, നിഫ്റ്റി 50 ഉം ബി എസ് ഇ സെൻസെക്സും യഥാക്രമം 1.70% ഉം 2.15% ഉം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഇക്കാലയളവില്‍ സ്വർണ്ണ വില ഏകദേശം 15 ശതമാനവും വെള്ളി വില 12.65 ശതമാനവും ഉയർന്നു.

സ്വർണ്ണവും നിഫ്റ്റിയും (എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് നിക്ഷേപ സാധ്യതകളാണ് എന്നതില്‍ സംശയമില്ല. സ്വർണ്ണത്തെ പലപ്പോഴും സുരക്ഷിതമായ ആസ്തിയായി കണക്കാക്കുമ്പോൾ, നിഫ്റ്റി വിശാലമായ ഇക്വിറ്റി മാർക്കറ്റിനെയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ നിക്ഷേപം എന്നത് തീർച്ചയായും ഒരോ വ്യക്തിയുടേയും തിരഞ്ഞെടുപ്പിന്റേയും റിസ്ക് എടുക്കാനുള്ള കഴിവിനേയും ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് നിക്ഷേപകർ പരിഗണിക്കേണ്ട 5 പ്രധാന ഘടകങ്ങളെക്കുറിച്ച് മണി മന്ത്രയുടെ സ്ഥാപകനായ വിരാൽ ഭട്ടിന്റെ ഉദ്ധരിച്ച ദ മിന്റ് റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ആ അഞ്ച് ഘടകങ്ങള്‍ ഇങ്ങനെ..
ദീർഘകാല വരുമാനം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സ്വർണ്ണം ഇന്ത്യയില്‍ ശരാശരി 8-10 ശതമാനം ലാഭമാണ് നല്‍കിയത്. സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ സ്വർണം എക്കാലത്തും പ്രകടനം കാഴ്ചവയ്ക്കുന്നു. പക്ഷേ സ്ഥിരമായ ദീർഘകാല ഉയർന്ന വരുമാനം സ്വർണം നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
നിഫ്റ്റി 50 സൂചിക ദീർഘകാലാടിസ്ഥാനത്തിൽ 12-15 ശതമാനം ലാഭമാണ് നല്‍കിയത്. ഈ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ലാഭം ഓഹരിവിപണിയിലെ നിക്ഷേപമാണ്. അതുകൊണ്ട് തന്നെ മികച്ച സാമ്പത്തിക വളർച്ചയാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ നിഫ്റ്റിയാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ പോർട്ട് ഫോളിയോയുടെ 10 മുതല്‍ 20 ശതമാനം വരെ സ്വർണത്തില്‍ നിക്ഷേപിക്കുന്നതും സുരക്ഷിതമാണ്.
പണപ്പെരുപ്പം
രൂപയുടെ മൂല്യം കുറയുമ്പോൾ അതിന്റെ മൂല്യം ഉയരാൻ സാധ്യതയുള്ളതിനാൽ, പണപ്പെരുപ്പത്തിനെതിരായ ഒരു നല്ല നിക്ഷേപമാർഗ്ഗമാണ് സ്വർണ്ണം. നിഫ്റ്റിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കമ്പനികൾ ലാഭവും വരുമാനവും വർദ്ധിപ്പിക്കുമ്പോൾ ഇക്വിറ്റികൾ പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ വളരുന്നു. രണ്ടും പണപ്പെരുത്തത്തിനായി മികച്ച പ്രതിരോധം തീർക്കുന്നു. പക്ഷേ യഥാർത്ഥ മികച്ച വരുമാനം (better actual returns) വാഗ്ദാനം ചെയ്യുന്നത് നിഫ്റ്റിയാണ്.
അസ്ഥിരതയും അപകടസാധ്യതയും
സാമ്പത്തിക പ്രതിസന്ധികളിൽ ഓഹരികളെ അപേക്ഷിച്ച് സ്വർണമാണ് മികച്ച സ്ഥിരത പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഓഹരി വിപണികള്‍ വലിയ തോതിലുള്ള അസ്ഥിരതയ്ക്ക് വിധേയമാണ്. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ നിഫ്റ്റി തിരിച്ച് കയറുന്ന പ്രവണത കാണിക്കുന്നു. നിങ്ങൾ മികച്ച സാമ്പത്തിക സ്ഥിരതയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, സ്വർണ്ണമാണ് നല്ലത്. എന്നാൽ റിസ്ക് എടുക്കാന്‍ തയ്യാറാകുന്നതില്‍ നിഫ്റ്റി ലാഭം നല്‍കിയേക്കാം.
ലിക്വിഡിറ്റി & ആക്‌സസിബിലിറ്റി
ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തിന് ലിക്വിഡിറ്റി പ്രശ്‌നങ്ങളുണ്ട് (ശുദ്ധതാ പരിശോധനകൾ, പണിക്കൂലികൾ). എന്നാൽ ഡിജിറ്റൽ സ്വർണ്ണത്തിനും സ്വർണ്ണ ഇ ടി എഫുകള്‍ക്കും ഈ ബാധ്യതകളില്ല. നിഫ്റ്റിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഉയർന്ന ലിക്വിഡിറ്റി ഉപയോഗിച്ച് സ്റ്റോക്കുകളും ഇൻഡെക്സ് ഫണ്ടുകളും എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയും. ലിക്വിഡിറ്റിയുടെ കാര്യത്തില്‍ രണ്ടും ഒരുപോലെയാണെങ്കിലും നിഫ്റ്റി കൂടുതൽ ലളിതവും വേഗതയേറിയതുമായ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു.
പോർട്ട്‌ഫോളിയോ
ഒരു നിക്ഷേപ പോർട്ട്‌ഫോളിയോയിലെ അപകടസാധ്യത കുറയ്ക്കുന്ന മികച്ച നിക്ഷേപ മാർഗ്ഗമാണ് സ്വർണ്ണം. പ്രത്യേകിച്ച് മാന്ദ്യ സമയങ്ങളില്‍. ദീർഘകാല നിക്ഷേപമാണ് നിഫ്റ്റിയുടെ അടിത്തറ. യഥാർത്ഥത്തില്‍ നിക്ഷേപ പോർട്ടിഫോളിയോയില്‍ രണ്ടിന്റേയും ഒരു മിശ്രിതമാണ് വേണ്ടത്.
നിലവിലെ വിപണി സാഹചര്യത്തിൽ, തങ്ങളുടെ പോർട്ട്‌ഫോളിയോകളിൽ സ്ഥിരത ആഗ്രഹിക്കുന്ന ഇന്ത്യൻ നിക്ഷേപകർക്ക് സ്വർണ്ണം ഒരു മികച്ച തിരഞ്ഞെടുപ്പാണെന്നും വിരാൽ ഭട്ട് പറയുന്നു. അതേസമയം മുകളിൽ സൂചിപ്പിച്ച അഞ്ച് ഘടകങ്ങൾ പരിഗണിക്കാതെ തന്നെ തങ്ങളുടെ പോർട്ട്‌ഫോളിയോകളിൽ വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നിഫ്റ്റി 50 ലിസ്റ്റ് ചെയ്ത ഓഹരികൾ ഒരു നല്ല ഓപ്ഷനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications