ഈ സ്വാമിയുടെ 'വില' മൂന്ന് കോടിയാണ്... നല്ല ഗോള്‍ഡന്‍ സ്വാമി!!!
ഹരിദ്വാര്‍: മനുഷ്യര്‍ക്ക് അങ്ങനെ വിലയിടാന്‍ പറ്റുമോ? ഇന്‍ഷുറന്‍സ് കമ്പനികള്‍ കായിക താരങ്ങളുടെ കൈയ്യും കാലും ഒക്കെ വലിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്ത് കൊടുക്കാറുണ്ട്. എന്നാല്‍ വിലയിടുന്നതായി എവിടേയും കേട്ടിട്ടില്ല.
ഇവിടെ പറഞ്ഞുവരുന്ന ആളുടെ കാര്യത്തിലും അത്തരം ഒരു വിലയിടല്‍ അല്ല നടക്കുന്നത്. അദ്ദേഹം സ്ഥിരമായി ധരിയ്ക്കുന്ന ആഭരണങ്ങളുടെ കാര്യമാണ്. അവ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗം പോലെ തന്നെയാണ്.
'ഗോള്‍ഡന്‍ ബാബ' എന്നറിയപ്പെടുന്ന സുധീര്‍ കുമാര്‍ മക്കാടിന്റെ കഥകേട്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും. ഇദ്ദേഹം ഒരു സന്യാസിയാണ്.

ഗോള്‍ഡന്‍ ബാബ
ഗോള്‍ഡന്‍ ബാബ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരിയ്ക്കും ഉള്ള പേര് സുധീര്‍ കുമാര്‍ മക്കാട് എന്നാണ്.

സ്വര്‍ണത്തില്‍ 'മുങ്ങി'
സ്വര്‍ണത്തില്‍ 'മുങ്ങി'യാണ് നമ്മുടെ ഗോള്‍ഡന്‍ ബാബയുടെ നടപ്പ്. ഏതാണ്ട് മൂന്ന് കോടി രൂപ വിലവരുമത്രെ ഇയാളുടെ ശരീരത്തിലെ ആഭരണങ്ങള്‍ക്ക് മാത്രം. പതിനഞ്ചരക്കിലോ സ്വര്‍ണം ഉണ്ട് ശരീരത്തില്‍

സ്വര്‍ണക്കച്ചവടക്കാരന്‍
ആധ്യാത്മിക ജീവിതത്തിലേയ്ക്ക് കടക്കും മുമ്പ് ഇദ്ദേഹം ഒരു സ്വര്‍ണ വ്യാപാരി ആയിരുന്നു. അതുകൊണ്ടായിരിയ്ക്കുമോ സ്വര്‍ണത്തിനോട് ഇത്രയും ഭ്രമം!!!

വാച്ചിന് മാത്രം വില...
ഇദ്ദേഹം ധരിയ്ക്കുന്ന വാച്ചിന് മാത്രം വില 27 ലക്ഷം രൂപയാണ്. വജ്രം പതിച്ച വാച്ചാണിത്.

ഭീമന് മോതിരങ്ങള്‍
വിരലുകളില്‍ മോതിരം അണിയുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഗോള്‍ഡന്‍ ബാബയുടെ കൈയ്യിലെ മോതിരങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും.

കുളിയ്ക്കുമ്പോഴും
കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും പോലും തന്റെ ആഭരണങ്ങള്‍ ഊരിവയ്ക്കാറില്ലത്രെ ഈ സ്വാമി!!!

തെറ്റ് ചെയ്യാത്തവരായി ആരുണ്ട്....
തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. തന്റെ സ്വര്‍ണക്കച്ചവടം ചെയ്തിരുന്നപ്പോള്‍ അത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം. അതെല്ലാം തിരുത്താനാണ് ഇപ്പോള്‍ ആധ്യാത്മിക ലോകത്തെത്തിയിരിയ്ക്കുന്നത്.

പാവങ്ങള്‍ക്ക് വേണ്ടി
ലൗകിക ജീവിതം വെടിഞ്ഞിരിയ്ക്കുകയാണ് എന്നാണ് ബാബ പറയുന്നത്. എന്നാലും സ്വര്‍ണം ഉപേക്ഷിച്ചുള്ള ഒരു കളിയും ഇല്ല. പാവങ്ങളെ സഹായിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടത്രെ.

ശിഷ്യരുണ്ട്
53 കാരനായ ഗോള്‍ഡന്‍ ബാബയ്ക്ക് അത്യാവശ്യം ശിഷ്യഗണങ്ങളും ഉണ്ട്. ഹരിദ്വാറില്‍ അര്ദ്ധ് കുംഭമേളയ്ക്കെത്തിയപ്പോള് ശിഷ്യരും ഒപ്പമുണ്ടായിരുന്നു.

സ്വര്‍ണം ധരിയ്ക്കട്ടെ
തങ്ങളെ ഗുരു സ്വര്‍ണം ധരിയ്ക്കുന്നതില്‍ ശിഷ്യര്‍ക്ക് ഒരു പരാതിയും ഇല്ല. സ്വര്‍ണം ഏറെ വിലപിടിച്ചതല്ലേ, അത് ധരിയ്ക്കുന്നത് ഗുരുവിന്റെ വ്യക്തിത്വത്തിന് കൂടുതല്‍ ശോഭ പകരുന്നുണ്ടെന്നാണ് ശിഷ്യര്‍ വാദിയ്ക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ












Click it and Unblock the Notifications