കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സ്വാമിയുടെ 'വില' മൂന്ന് കോടിയാണ്... നല്ല ഗോള്‍ഡന്‍ സ്വാമി!!!

Google Oneindia Malayalam News

ഹരിദ്വാര്‍: മനുഷ്യര്‍ക്ക് അങ്ങനെ വിലയിടാന്‍ പറ്റുമോ? ഇന്‍ഷുറന്‍സ് കമ്പനികള്‍ കായിക താരങ്ങളുടെ കൈയ്യും കാലും ഒക്കെ വലിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്ത് കൊടുക്കാറുണ്ട്. എന്നാല്‍ വിലയിടുന്നതായി എവിടേയും കേട്ടിട്ടില്ല.

ഇവിടെ പറഞ്ഞുവരുന്ന ആളുടെ കാര്യത്തിലും അത്തരം ഒരു വിലയിടല്‍ അല്ല നടക്കുന്നത്. അദ്ദേഹം സ്ഥിരമായി ധരിയ്ക്കുന്ന ആഭരണങ്ങളുടെ കാര്യമാണ്. അവ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗം പോലെ തന്നെയാണ്.

'ഗോള്‍ഡന്‍ ബാബ' എന്നറിയപ്പെടുന്ന സുധീര്‍ കുമാര്‍ മക്കാടിന്റെ കഥകേട്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും. ഇദ്ദേഹം ഒരു സന്യാസിയാണ്.

ഗോള്‍ഡന്‍ ബാബ

ഗോള്‍ഡന്‍ ബാബ

ഗോള്‍ഡന്‍ ബാബ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരിയ്ക്കും ഉള്ള പേര് സുധീര്‍ കുമാര്‍ മക്കാട് എന്നാണ്.

സ്വര്‍ണത്തില്‍ 'മുങ്ങി'

സ്വര്‍ണത്തില്‍ 'മുങ്ങി'

സ്വര്‍ണത്തില്‍ 'മുങ്ങി'യാണ് നമ്മുടെ ഗോള്‍ഡന്‍ ബാബയുടെ നടപ്പ്. ഏതാണ്ട് മൂന്ന് കോടി രൂപ വിലവരുമത്രെ ഇയാളുടെ ശരീരത്തിലെ ആഭരണങ്ങള്‍ക്ക് മാത്രം. പതിനഞ്ചരക്കിലോ സ്വര്‍ണം ഉണ്ട് ശരീരത്തില്‍

സ്വര്‍ണക്കച്ചവടക്കാരന്‍

സ്വര്‍ണക്കച്ചവടക്കാരന്‍

ആധ്യാത്മിക ജീവിതത്തിലേയ്ക്ക് കടക്കും മുമ്പ് ഇദ്ദേഹം ഒരു സ്വര്‍ണ വ്യാപാരി ആയിരുന്നു. അതുകൊണ്ടായിരിയ്ക്കുമോ സ്വര്‍ണത്തിനോട് ഇത്രയും ഭ്രമം!!!

വാച്ചിന് മാത്രം വില...

വാച്ചിന് മാത്രം വില...

ഇദ്ദേഹം ധരിയ്ക്കുന്ന വാച്ചിന് മാത്രം വില 27 ലക്ഷം രൂപയാണ്. വജ്രം പതിച്ച വാച്ചാണിത്.

 ഭീമന്‍ മോതിരങ്ങള്‍

ഭീമന്‍ മോതിരങ്ങള്‍

വിരലുകളില്‍ മോതിരം അണിയുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഗോള്‍ഡന്‍ ബാബയുടെ കൈയ്യിലെ മോതിരങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും.

കുളിയ്ക്കുമ്പോഴും

കുളിയ്ക്കുമ്പോഴും

കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും പോലും തന്റെ ആഭരണങ്ങള്‍ ഊരിവയ്ക്കാറില്ലത്രെ ഈ സ്വാമി!!!

തെറ്റ് ചെയ്യാത്തവരായി ആരുണ്ട്....

തെറ്റ് ചെയ്യാത്തവരായി ആരുണ്ട്....

തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. തന്റെ സ്വര്‍ണക്കച്ചവടം ചെയ്തിരുന്നപ്പോള്‍ അത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം. അതെല്ലാം തിരുത്താനാണ് ഇപ്പോള്‍ ആധ്യാത്മിക ലോകത്തെത്തിയിരിയ്ക്കുന്നത്.

പാവങ്ങള്‍ക്ക് വേണ്ടി

പാവങ്ങള്‍ക്ക് വേണ്ടി

ലൗകിക ജീവിതം വെടിഞ്ഞിരിയ്ക്കുകയാണ് എന്നാണ് ബാബ പറയുന്നത്. എന്നാലും സ്വര്‍ണം ഉപേക്ഷിച്ചുള്ള ഒരു കളിയും ഇല്ല. പാവങ്ങളെ സഹായിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടത്രെ.

ശിഷ്യരുണ്ട്

ശിഷ്യരുണ്ട്

53 കാരനായ ഗോള്‍ഡന്‍ ബാബയ്ക്ക് അത്യാവശ്യം ശിഷ്യഗണങ്ങളും ഉണ്ട്. ഹരിദ്വാറില്‍ അര്‍ദ്ധ് കുംഭമേളയ്‌ക്കെത്തിയപ്പോള്‍ ശിഷ്യരും ഒപ്പമുണ്ടായിരുന്നു.

 സ്വര്‍ണം ധരിയ്ക്കട്ടെ

സ്വര്‍ണം ധരിയ്ക്കട്ടെ

തങ്ങളെ ഗുരു സ്വര്‍ണം ധരിയ്ക്കുന്നതില്‍ ശിഷ്യര്‍ക്ക് ഒരു പരാതിയും ഇല്ല. സ്വര്‍ണം ഏറെ വിലപിടിച്ചതല്ലേ, അത് ധരിയ്ക്കുന്നത് ഗുരുവിന്റെ വ്യക്തിത്വത്തിന് കൂടുതല്‍ ശോഭ പകരുന്നുണ്ടെന്നാണ് ശിഷ്യര്‍ വാദിയ്ക്കുന്നത്.

English summary
Golden baba’ who wears jewellery worth Rs 3 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X