കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവര്‍ണ ബംഗാളിനെ തിരികെ കൊണ്ടുവരും, തൃണമൂലും സിപിഎമ്മും ബംഗാള്‍ വിരുദ്ധരെന്ന് മോദി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരികൊളുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ സുവര്‍ണ ബംഗാളിനെ തിരികെ കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നിറഞ്ഞ് കവിഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നിലായിരുന്നു മോദിയുടെ പ്രസംഗം. ഇത്രയും വലിയൊരു ആള്‍കൂട്ടത്തെ താന്‍ മുമ്പ് റാലിയില്‍ കണ്ടിട്ടില്ല. ഈ ഗ്രൗണ്ട് ഒരുപാട് ഇതിഹാസ നേതാക്കളെ കണ്ടതാണ്. ബംഗാളിന്റെ വികസനത്തെ തടയുന്നവരെയും ഈ ഗ്രൗണ്ട് കണ്ടിട്ടുണ്ട്. മാറ്റത്തിനുള്ള പ്രതീക്ഷകള്‍ ബംഗാള്‍ ജനത ഒരിക്കലും മറന്നിട്ടില്ലെന്നും മോദി വ്യക്തമാക്കി.

1

മമത ബാനര്‍ജി മുഖ്യമന്ത്രിയെന്ന നിലയില്‍ ബംഗാളിനെ വഞ്ചിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ സുവര്‍ണ ബംഗാളിനെ തിരികെ കൊണ്ടുവരും. ബംഗാളിന്റെ വികസനം ഉറപ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഇവിടെ നിക്ഷേപങ്ങള്‍ ബിജെപി വന്നാല്‍ വര്‍ധിക്കും. ബംഗാളിന്റെ പൈതൃകം സംരക്ഷിക്കുകയും, അതോടൊപ്പം ഇവിടെ മാറ്റവും കൊണ്ടുവരും. തൃണമൂല്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ബംഗാള്‍ വിരുദ്ധ കാഴ്ച്ചപ്പാടാണ് ഉള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ആ മൂന്ന് ബംഗാള്‍ വിരുദ്ധ പാര്‍ട്ടികള്‍ ഒരുവശത്തും ബംഗാളിലെ ജനങ്ങള്‍ മറുവശത്തുമാണെന്ന് മോദി പറഞ്ഞു.

ബംഗാളിന്റെ വികസനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റാനും അതിനെ പുതുക്കിപ്പണിയാനും ഞാനുണ്ടാവുമെന്നും മോദി പറഞ്ഞു. അടുത്ത 25 വര്‍ഷം ബംഗാളിന് വികസന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ബംഗാള്‍ ഈ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അമ്മമാര്‍ തെരുവില്‍ ആക്രമിക്കപ്പെടുകയാണ്. ഒരു എണ്‍പതുകാരിക്ക് നേരെയുണ്ടായ ക്രൂരത രാജ്യം മുഴുവന്‍ കണ്ടതാണെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ആനന്ദത്തിന്റെ നഗരമായി അറിയപ്പെടുന്ന കൊല്‍ക്കത്തയെ ഭാവിയുടെ നഗരമായി തന്റെ സര്‍ക്കാര്‍ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നടന്‍ മിഥുന്‍ ചക്രവര്‍ത്തിയും ഈ റാലിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. മോദി എത്തുന്നതിന് മുമ്പായിരുന്നു പാര്‍ട്ടി പ്രവേശം. അധ്യക്ഷന്‍ ദിലീപ് ഘോഷും ചടങ്ങിനുണ്ടായിരുന്നു. ബംഗാളില്‍ ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി സ്ഥാപിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഉന്നത വിഭാഭ്യാസ പഠന സ്ഥാപനങ്ങള്‍ ബംഗാളില്‍ കൊണ്ടുവരുമെന്നും മോദി വാഗ്ദാനം ചെയ്തു.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
golden bangla will comeback after bjp come to power in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X