Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മാത്രമല്ല, വിഡ്ഢികളുടെ സ്വർണവും നമുക്ക് ചുറ്റുമുണ്ട്; മഞ്ഞ ലോഹത്തിന്റെ അറിയാക്കഥകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന ജനവിഭാഗമാണ് ഇന്ത്യക്കാർ. വില റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുമ്പോഴും സ്വർണം വാങ്ങിക്കുന്നതില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. ഭാവിയില്‍ ഇനിയും വില കൂടിയേക്കാമെന്ന വിലയിരുത്തലാണ് ഈ ഉയർന്ന വിലയിലും ആളുകളെക്കൊണ്ട് സ്വർണം വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്വർണം വാങ്ങിക്കൂട്ടുമ്പോഴും ആ ലോഹം സംബന്ധിച്ച പല സവിശേഷതകളും ആളുകള്‍ക്ക് അറിയില്ല എന്നുള്ളതാണ് സത്യം. അത്തരത്തില്‍ സ്വർണത്തിനുള്ള ഏതാനും പ്രത്യേകതകളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

മാലിയബിലിറ്റി

ഒരു ഔൺസ് ശുദ്ധമായ സ്വർണ്ണം അടിച്ച് പരത്തിയാല്‍ 50 മൈൽ നീളമുള്ള ഒരു ഒറ്റ നൂലായി മാറ്റാന്‍ സാധിക്കും. അതായത് 28.3495 ഗ്രാം സ്വർണമുണ്ടെങ്കില്‍ 80.4672 കിലോ മീറ്റർ ദൂരത്തിലേക്ക് വരെ അതിനെ അടിച്ച് പരത്താം. എന്നാല്‍ഈ നൂൽ വളരെ നേർത്തതായിരിക്കും, അത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും കഴിഞ്ഞെന്നും വരില്ല. അത്രയും നേർത്ത തരത്തിലേക്ക് വരെ സ്വർണം അടിച്ച് പരത്താന്‍ സാധിക്കും. ഈ ഒരു സവിശേഷതകൊണ്ട് തന്നെയാണ് ഒരു ഗ്രാം പോലും ഇല്ലാത്ത സ്വർണാഭരണങ്ങള്‍ നമുക്ക് വാങ്ങിക്കാന്‍ സാധിക്കുന്നത്. ലോകത്തിലെ എല്ലാ സ്വർണ്ണവും ചേർത്താല്‍ ഭൂമിയെ 11 ദശലക്ഷം തവണ ചുറ്റാൻ തക്ക നേർത്ത ഒരു നൂൽ നമുക്ക് സൃഷ്ടിക്കാൻ സാധിക്കും.

gold

നിറം മാറുന്ന സ്വർണ്ണം

സ്വർണ്ണത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നതിനായി മറ്റ് ലോഹങ്ങളുമായി ചേർക്കുമ്പോൾ ലോഹത്തിന്റെ സ്വാഭാവിക മഞ്ഞ നിറം മാറിയേക്കാം. വെളുത്ത സ്വർണ്ണത്തിൽ നിക്കൽ അല്ലെങ്കിൽ പല്ലേഡിയമാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. അതേസമയം ചെമ്പ് ചേർക്കുമ്പോഴാണ് സ്വർണ്ണത്തിന്റെ നിറം റോസിലേക്കോ പിങ്കിലേക്കോ വരുന്നത്. സ്വർണ്ണം വെള്ളിയുമായി കലർത്തി പച്ച നിറത്തിലുള്ള സ്വർണ്ണവും ഇപ്പോള്‍ നിർമ്മിക്കുന്നുണ്ട്. ഇതിനായി വെള്ളിക്ക് പുറമെ സിങ്ക് അല്ലെങ്കിൽ കാഡ്മിയവും ചേർക്കാവുന്നതാണ്.

വിഡ്ഢികളുടെ സ്വർണ്ണം

അയൺ പൈറൈറ്റ്സ് ആണ് വിഡ്ഢികളുടെ സ്വർണ്ണം എന്ന് അറിയപ്പെടുന്നത്. സ്വർണ ഖനനത്തിനായി പുറപ്പെട്ട അനേകം പേർക്ക് പണ്ട് മുതല്‍തന്നെ അയൺ പൈറൈറ്റ്സ് മൂലം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്വർണത്തിന് സമാനമായ മഞ്ഞ നിറവും തിളക്കവും അയൺ പൈറൈറ്റ്സിനുമുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാവികനും പര്യവേക്ഷകനുമായ ക്രിസ്റ്റഫർ ന്യൂപോർട്ട് സ്വർണ്ണമാണെന്ന് കരുതി ഒരു ലോഡ് അയൺ പൈറൈറ്റ്സ് ലണ്ടനിലേക്ക് കയറ്റി അയച്ചിരുന്നു. പലപ്പോഴും യഥാർത്ഥ സ്വർണ്ണ നിക്ഷേപങ്ങൾക്ക് സമീപമാണ് പൈററ്റും സ്ഥിതി ചെയ്യുന്നത്.

അമേരിക്കയുടെ സ്വർണ ശേഖരം

2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ പുറത്തുവിട്ട വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയില്‍ 8133.46 ടൺ സ്വർണ്ണ ശേഖരമാണുള്ളത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കരുതല്‍ സ്വർണ്ണ ശേഖരമുള്ളത് ജർമ്മനിയിലാണ്. ജർമ്മനിയിലെ കരുതല്‍ സ്വർണ ശേഖരം 3351.53 ടൺ ആണ്. 853.63 ടണ്‍ സ്വർണവുമായി ഇന്ത്യ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

വമ്പന്മാർ ചൈന

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. 2017 മുതലാണ് ചൈനക്ക് ഈ നേട്ടം സ്വന്തമായത്. അതിന് മുമ്പ് ദക്ഷിണാഫ്രിക്കയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദകർ. അതേസമയം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത സ്വർണ്ണ ക്രിസ്റ്റൽ, 7.7 ഔൺസ് ഭാരമുള്ളത്, പതിറ്റാണ്ടുകൾക്ക് മുമ്പ് വെനിസ്വേലയിൽ നിന്നാണ് കണ്ടെത്തിയത്.

മലിനജലത്തിലെ സ്വർണം

ഏറ്റവും ആശ്ചര്യകരമായ സ്വർണ്ണ സ്രോതസ്സുകളിൽ ഒന്ന് സംസ്കരിച്ച മലിനജലമാണ്. ഒരു ദശലക്ഷം ജനസംഖ്യയുള്ള ഒരു നഗരത്തിലെ മലിനജലം പ്രതിവർഷം ശരാശരി 2.6 ദശലക്ഷം ഡോളർ മൂല്യമുള്ള സ്വർണ്ണവും വെള്ളിയും ഉത്പാദിപ്പിക്കുന്നുവെന്നാണ് 2015-ൽ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തിയത്.

80 ശതമാനവും ഖനനം ചെയ്തു

ഭൂമിയിൽ ലഭ്യമായ 244,000 മെട്രിക് ടൺ സ്വർണ്ണത്തിന്റെ 80% ഇതിനകം ഖനനം ചെയ്തു കഴിഞ്ഞു. സമുദ്രങ്ങളിൽ വലിയ തോതില്‍ സ്വർണ നിക്ഷേപം ഉണ്ടെങ്കിലും ഉയർന്ന ചിലവ് കാരണം ഇത് ഖനനം ചെയ്യാന്‍ പല രാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. ബഹിരാകാശത്ത് വലിയ അളവിൽ സ്വർണ്ണമുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സൈക്ക് 16 എന്ന ഒരൊറ്റ ഛിന്നഗ്രഹത്തിൽ നൂറുകണക്കിന് കോടിക്കണക്കിന് സ്വർണ്ണം അടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

വിഷാംശം

ചെറിയ അളവിൽ സ്വർണ്ണം ശരീരത്തിനകത്തെത്തിയാൽ അത് വിഷമല്ല. എന്നാൽ കൂടിയ അളവിൽ സ്വർണ്ണമോ അതിന്റെ സംയുക്തങ്ങളോ ശരീരത്തിലെത്തുന്നത് ശരീരത്തിന്‌ നല്ലതല്ല. ഘനലോഹങ്ങൾ കൊണ്ടുണ്ടാവുന്ന വിഷബാധക്ക് ഇത് കാരണമായേക്കും.

വൈദ്യുതി കടത്തി വിടും

വൈദ്യുതി കടത്തി വിടുന്ന മികച്ച ചാലകമായിട്ടും സ്വർണം പ്രവർത്തിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതിയുടെ നിറം മങ്ങുകയോ, കറ പിടിക്കുകയോ ചെയ്യില്ല. ഇലക്ട്രോണിക്സ്, ഹൈ പ്രിസിഷൻ ഉപകരണങ്ങളിൽ ഗോൾഡ് ഉപയോഗിക്കുന്നു. ഇക്കാരണങ്ങളാൽ ജ്വല്ലറി, ഫിനാൻസ് മേഖലകൾക്ക് ഉപരിയായി പല തരം വ്യവസായങ്ങളിലും സ്വർണ്ണം ഉപയോഗപ്പെടുത്തുന്നുണ്ട്.

ദൗർലഭ്യം

ഒരിക്കൽ ഖനനം ചെയ്ത് കഴിഞ്ഞാൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ പോലെ ലഭിക്കുന്ന ഒന്നല്ല സ്വർണം. ദശലക്ഷക്കണകിന് വർഷങ്ങളെടുത്താണ് ഭൂമിയില്‍ സ്വർണം രൂപപ്പെടുന്നത്. കൃത്രിമമായി ഉണ്ടാക്കാനും സാധിക്കില്ല. ഇതാണ് നാളുകള്‍ കഴിയുന്തോറും സ്വർണ വില മുന്നോട്ട് കുതിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+