കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാന്‍ ധൈര്യമുണ്ടോ?തീപിടുത്തമുണ്ടായ ഹോട്ടലില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ

ഡിസംബര്‍ 21 ബുധനാഴ്ച രാവിലെയാണ് മഹാരാഷ്ട്ര ബിന്‍ഡാല്‍ പ്ലാസയിലുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായത്.

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: താമസിച്ചിരുന്ന ഹോട്ടലിനെ തീ വിഴുങ്ങികൊണ്ടിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കാനേ ആരായാലും ശ്രമിക്കുകയുള്ളു. ഡിസംബര്‍ 21 ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ തീപിടുത്തമുണ്ടായ ഹോട്ടലില്‍ നിന്ന് യുവാവ് അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ശ്വാസമടക്കി പിടിച്ചാണ് പ്രേക്ഷകര്‍ കണ്ടത്.

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഗോണ്ടിയയിലെ ഹോട്ടലില്‍ നിന്ന് യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങല്‍ പുറത്ത് വിട്ടിരിക്കുന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ബന്ധിപ്പിച്ച ഗോവണിയിലൂടെ അതിസാഹസികമായാണ് യുവാവ് രക്ഷപ്പെട്ടത്.

സംഭവം ബുധനാഴ്ച രാവിലെ

സംഭവം ബുധനാഴ്ച രാവിലെ

ഡിസംബര്‍ 21 ബുധനാഴ്ച രാവിലെയാണ് മഹാരാഷ്ട്ര ബിന്‍ഡാല്‍ പ്ലാസയിലുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്ക് പിടിച്ച സ്ഥലമാണ് ബിന്‍ഡാല്‍ പ്ലാസ.

നിരവധിപേര്‍ക്ക് പരിക്ക്

നിരവധിപേര്‍ക്ക് പരിക്ക്

ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഏഴു പേര്‍ മരിച്ചതായാണ് ബുധനാഴ്ച ഉച്ചവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരഴദി പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുന്നു

രക്ഷാപ്രവര്‍ത്തനം തുടരുന്നു

തീപിടുത്തമുണ്ടായ ഹോട്ടലില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശ്വാസമടക്കി പിടിച്ച് കാണണം

ശ്വാസമടക്കി പിടിച്ച് കാണണം

ഇതിനിടയിലാണ് ഒരു യുവാവ് തീപിടുത്തമുണ്ടായ ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടത്.

English summary
A video has surfaced showing a guest at a hotel escaping from a building which caught fire in the wee hours Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X