നല്ല ദിനങ്ങള്‍ വ്യവസായികള്‍ക്ക് മാത്രം, അണ്ണാ ഹസാരെ
ദില്ലി: കഴിഞ്ഞ എട്ട് മാസമായി വ്യവസായികള്‍ക്ക് മാത്രമാണ് നല്ല ദിനങ്ങള്‍ എന്ന് അണ്ണാ ഹസാരെ .
മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് അന്നാ ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിനു നല്ല ദിനങ്ങള്‍ വരുന്നു എന്ന് മോദി ലോക്‌സഭതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.മോദി നല്‍കിയ ഈ വാഗ്ദാനത്തെയാണ് അന്നാ ഹസാരെ പരിഹസിച്ചത്.

മോദി ഭരണത്തില്‍ രാജ്യത്തിനോ ഇവിടുത്തെ പാവങ്ങള്‍ക്കോ നല്ല ദിവസങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ഹസാരെ പറഞ്ഞു. രാജ്യത്തെ വ്യവസായികള്‍ക്കു മാത്രമാണു നല്ല ദിവസങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതികള്‍ക്കെതിരേ സമരത്തിനൊരുങ്ങുകയാണ് അന്നാ ഹസാരെ. ഈ മാസം 23, 24 തിയതികളില്‍ ജന്തര്‍മന്തറിലാണു സമരം നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications