വേറെ വഴിയില്ല; പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു
ബുലന്ദേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പാക് ഭീകര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനാണ് പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചത്.
പ്രധാനമന്ത്രി ആയതിന് ശേഷം മോദി ചെയ്ത ആദ്യത്തെ നല്ലകാര്യമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദശ്വറില്‍ പൊതു പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. എല്ലാവരും ഭീകരവാദത്തിനെതിരെ ഉറച്ച് നില്‍ക്കുന്നവരാണ്. ഭീകരവാദത്തെ പിന്തുണക്കുന്നവരോടും സ്‌പോണ്‍സര്‍ ചെയ്യുന്നവരോടും ഒരേ നിലപാടാണെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ഒരു പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്യേണ്ട ജോലിയാണ് മോദി ചെയ്തിരിക്കുന്നത്. ഞാനതിനെ പിന്തുണക്കുകയും അദ്ദേഹത്തോട് നന്ദിയും അഭിന്ദനവും അറിയിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ നടപടിയെ പിന്തുണച്ച് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
പാകിസ്ഥാനെ തിരിച്ചടിക്കാന്‍ ഇന്ത്യയെ പ്രകോപിപ്പിച്ച വാക്കുകള്‍ എന്താണെന്ന് അറിയോ? ഇതാ ആ വാക്കുകള്‍
ക്ഷമയ്‌ക്കൊരു പരിധിയുണ്ട്, പാകിസ്താന് തിരിച്ചടി അനിവാര്യം; മുന്‍ പ്രതിരോധ മന്ത്രി












Click it and Unblock the Notifications