ബെംഗളൂരു മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ ക്രമീകരണവുമായി ബിഎംആര്‍സിഎല്‍
ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി അനുദിനം വലിയ ചുവടുവയ്പ്പുകളാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) നടത്തുന്നത്. നമ്മ മെട്രോ യെല്ലോ ലൈനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമേകുന്ന പുതിയൊരു ക്രമീകരണമാണ് ബിഎംആര്‍സിഎല്‍ നടപ്പാക്കിയത്. മെട്രോ ട്രെയിനിറങ്ങുന്ന യാത്രക്കാര്‍ക്ക് ബസ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകള്‍ സജ്ജമാക്കി.
ഇതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈന്‍ പാതയില്‍ യാത്രക്കാര്‍ക്ക് മെട്രോയില്‍ നിന്ന് ബസുകളിലേക്ക് എളുപ്പത്തില്‍ മാറിക്കയറാന്‍ സാധിക്കും. ബിഎംആര്‍സിഎല്ലും ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കിയത്. ബെംഗളൂരു നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചത്.

പുതിയ സ്‌റ്റോപ്പുകള്‍ മെട്രോയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകളെ ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് മെട്രോയില്‍ നിന്ന് ഇറങ്ങിയാലുടന്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ എളുപ്പത്തില്‍ ബസുകള്‍ ലഭ്യമാകും.
മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ബസ് സ്റ്റോപ്പുകളിലേക്കുള്ള ദൂരം കുറയുന്നതോടെ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകളെയോ ടാക്‌സികളെയോ ആശ്രയിക്കേണ്ടി വരില്ല എന്നതും യാത്രാ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് മെട്രോയില്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സമയം ലാഭിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഈ പുതിയ ക്രമീകരണം വലിയ രീതിയില്‍ ഉപകരിക്കും. പൊതുഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം മെട്രോയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
പുതിയ ബസ് സ്റ്റോപ്പുകള്‍ ബയോകോണ്‍ ഹെബ്ബഗോഡി, ബാരതേന അഗ്രഹാര, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ആര്‍വി റോഡ് എന്നീ സ്റ്റേഷനുകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുകൂടാതെ, ബസ് ലഭിക്കാന്‍ കൂടുതല്‍ ദൂരം നടക്കേണ്ടിയിരുന്ന ബസ് സ്റ്റോപ്പുകള്‍ മെട്രോ സ്റ്റേഷനുകളോട് കൂടുതല്‍ അടുത്തേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായി. ഇലക്ട്രോണിക് സിറ്റി, ഹോസ റോഡ്, രാഗിഗുഡ്ഡ എന്നീ സ്റ്റേഷനുകളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്.
മെട്രോ സ്റ്റേഷനും ബസ് സ്റ്റോപ്പും തമ്മിലുള്ള ദൂരം കുറയുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥിരം യാത്രക്കാര്‍ക്കും കൂടുതല്‍ സമയം ലാഭിക്കാനാകും. പ്രത്യേകിച്ച് ഇലക്ട്രോണിക് സിറ്റി പോലുള്ള ഐടി ഹബ്ബുകളിലേക്ക് പോകുന്നവര്‍ക്ക് മെട്രോയില്‍ നിന്നിറങ്ങി തൊട്ടടുത്തുതന്നെ ബസ് ലഭ്യമാകുന്നത് വലിയ ആശ്വാസമായി മാറും.












Click it and Unblock the Notifications