കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍രഹിതരേ ഇതിലേ... ഒരു ലക്ഷം ആളുകള്‍ക്ക് തൊഴിലുമായി റെയില്‍വേ മന്ത്രാലയം... ചെയ്യേണ്ടത്..?

  • By Anoopa
Google Oneindia Malayalam News

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ സുരക്ഷാ മേഖലയില്‍ തൊഴിലവസരങ്ങളുമായി റെയില്‍വേ. ഒരു ലക്ഷം ആളുകള്‍ക്കാണ് ഇത്തവണ റെയില്‍വേ തൊഴിലവസരം ഒരുക്കിയിരിക്കുന്നത്.

ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?

സന്‍രക്ഷാ ശ്രേനയി എന്ന ശ്രേണിയില്‍ പെട്ട സുരക്ഷാ വിഭാഗത്തിലേക്കാണ് റിക്രൂട്ട്‌മെന്റ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇവരുടെ പ്രധാന ചുമതല. തീവണ്ടി അപടകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണിത്.

ആരൊക്കെ..?

ആരൊക്കെ..?

ജൂനിയര്‍ എഞ്ചിനീര്‍മാര്‍, സീനിയര്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് സുരക്ഷാ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ഗാര്‍ഡുകള്‍ എന്നിവരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്.

 പത്താം ക്ലാസുകാര്‍ക്ക്...

പത്താം ക്ലാസുകാര്‍ക്ക്...

(RRB RPF) 19952 ഒഴിവുകളാണ് റെയില്‍വേയില്‍ പത്താം ക്ലാസുകാരെ കാത്തിരിക്കുന്നത്. റെയില്‍വെയുടെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഏത് ഭാഷയും തിരഞ്ഞെടുക്കാം.

എങ്ങനെ അപേക്ഷിക്കാം..?

എങ്ങനെ അപേക്ഷിക്കാം..?

ഓഫ്ലൈനായോ ഓണ്‍ലൈന്‍ ആയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.വെറും 40 രൂപ മാത്രമാണ് അപേക്ഷ ഫീസ്.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 14/10/2017 (ഒക്ടോബര്‍ 14, 2017)

English summary
Good news! Railways Ministry to give jobs to 1 lakh people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X