'കൊള്ളാം കെജ്രിവാളേ നന്നായി; പക്ഷേ ഞങ്ങളെ വെറുതെ വിടണേ'
ദില്ലി: കോണ്‍ഗ്രസിനെയും ബി ജെ പിയെയും കെട്ടുകെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ അത്ഭുത വിജയം കണ്ട് അന്തം വിട്ടിരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെയും ബി ജെ പിയെയും തോല്‍പിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും ഒരു തരത്തില്‍ അവരും പേടിച്ചിരിക്കുകയാണ്. അടുത്ത തോല്‍വി തങ്ങള്‍ക്കാകുമോ എന്നത് തന്നെയാണ് ആ പേടി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പാര്‍ട്ടി തോറ്റതില്‍ വിഷമം ഉണ്ടെങ്കിലും മോദിയെ ഒന്ന് കൊട്ടാന്‍ കിട്ടിയ അവസരമായാണ് ഇതിനെ കാണുന്നത്. മറ്റ് പാര്‍ട്ടിക്കാര്‍ക്കാകട്ടെ കോണ്‍ഗ്രസിനെയും ബി ജെ പിയെയും കളിയാക്കാനും കുറ്റം പറയാനും കിട്ടിയ അവസരമാണ് ഇത്. രാജ്യത്ത് മോദി തരംഗമില്ല എന്നും കോണ്‍ഗ്രസ് നാമാവശേഷമായി എന്നും അവര്‍ പറയുന്നു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകട്ടെ ആപ്പിന്റെ ജയത്തെക്കുറിച്ച് ഒന്നും മിണ്ടിയതേയില്ല. കെജ്രിവാളിനെ ഒന്ന് അഭിനന്ദിക്കുന്നതില്‍ നിര്‍ത്തി അവര്‍ തങ്ങളുടെ പ്രതികരണം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുദ്ധര രാജെ സിന്ധ്യെ എന്നിവര്‍ ഒന്നും വിട്ട് പറഞ്ഞില്ല. വസുദ്ധര രാജെ സിന്ധ്യെ ഒന്നും പ്രതികരിക്കരുതെന്ന് തന്റെ മന്ത്രിമാരോടും പറഞ്ഞാതായാണ് റിപ്പോര്‍ട്ട്.
ജനാധിപത്യത്തിന്റെ വന്‍ വിജയം എന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പറഞ്ഞത്. മമതാ ബാനര്‍ജിയും പ്രകാശ് സിംഗ് ബാദലും ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ചു. അഖിലേഷ് യാദവ്, മണിക് സര്‍ക്കാര്‍, ഉമ്മന്‍ ചാണ്ടി, സിദ്ധരാമയ്യ തുടങ്ങിയവരും ആം ആദ്മി പാര്‍ട്ടിയെയും അരിവന്ദ് കെജ്രിവാളിനെ അഭിനന്ദിച്ചവരില്‍ പെടുന്നു.












Click it and Unblock the Notifications