• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധം ഇനിയില്ല; വേദികളില്‍ നിന്ന് അപ്രത്യക്ഷം; രമ്യ വീണ്ടും സിനിമയില്‍

ബെംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിനെ കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളിലൂടെ ആശ്ചര്യപ്പെടുത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് രമ്യ എന്ന ദിവ്യ സ്പന്ദന രാഷ്ട്രീയം പൂര്‍ണമായി വിട്ടുവെന്ന് റിപ്പോര്‍ട്ട്. തന്റെ പഴയ തട്ടകമായ സിനിമാ മേഖലയില്‍ അവര്‍ വീണ്ടും സജീവമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിങിനെ ദേശീയ തലത്തില്‍ നയിച്ചത് രമ്യയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ശേഷം അവര്‍ പതിയെ രാഷ്ട്രീയ മേഖലയില്‍ നിന്ന് പിന്‍മാറി. ട്വിറ്റര്‍ പ്രൊഫൈലില്‍ കോണ്‍ഗ്രസ് പദവിയും അവര്‍ നീക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് യോഗങ്ങളില്‍ തീരെ കാണാതായ അവര്‍ പഴയ തട്ടകത്തിലേക്ക് തിരിച്ചിരിക്കുകയാണ്.....

ശത്രുക്കളെ കടന്നാക്രമിക്കുന്ന രീതി

ശത്രുക്കളെ കടന്നാക്രമിക്കുന്ന രീതി

കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് രമ്യ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖങ്ങളിലൊന്നായത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയെയും മോദിയെയും കടന്നാക്രമിക്കുന്ന ട്വീറ്റുകളായിരുന്നു രമ്യയുടെത്. മിക്കതും വിവാദമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

 ദില്‍ കി രാജ

ദില്‍ കി രാജ

കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം രമ്യ രാഷ്ട്രീയ രംഗത്ത് സജീവമായിട്ടില്ല. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി പദവിയും ഒഴിഞ്ഞു. ഇപ്പോള്‍ അവരുടെ പുതിയ ചിത്രമായ ദില്‍ കി രാജയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് രമ്യ വീണ്ടും വാര്‍ത്തയായത്.

രാഷ്ട്രീയത്തോട് ഗുഡ്‌ബൈ

രാഷ്ട്രീയത്തോട് ഗുഡ്‌ബൈ

രമ്യ സജീവ രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നുവെന്നാണ് സൂചന. കര്‍ണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപിയാണ് രമ്യ. 2003ല്‍ സിനിമാ ജീവിതം തുടങ്ങിയ അവര്‍ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 39 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ നഗരഹാവു ആണ് ഏറ്റവും ഒടുവിലെ ചിത്രം.

 രാഷ്ട്രീം തുടങ്ങിയത് ഇങ്ങനെ

രാഷ്ട്രീം തുടങ്ങിയത് ഇങ്ങനെ

സിനിമയില്‍ തിളങ്ങി നിന്ന വേളയിലാണ് 2012ല്‍ രമ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2013ല്‍ മാണ്ഡ്യ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് ലോക്‌സഭയിലെത്തി. അന്ന് 31 വയസായിരുന്നു രമ്യയ്ക്ക്. പ്രായം കുറഞ്ഞ എംപി എന്ന ഖ്യാതിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രമ്യ തോറ്റു.

ദേശീയതലത്തിലേക്ക് കളംമാറി

ദേശീയതലത്തിലേക്ക് കളംമാറി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ വീണ്ടും മല്‍സരിച്ച രമ്യ ജെഡിഎസ് നേതാവ് സിഎസ് പുട്ടരാജുവിനോട് 5500 വോട്ടിന് പരാജയപ്പെട്ടു. എങ്കിലും രമ്യ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. 2017ലാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സജീവമാക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധി രമ്യയെ ഏല്‍പ്പിച്ചത്.

മൂര്‍ച്ചയേറിയ വാക്കുകള്‍

മൂര്‍ച്ചയേറിയ വാക്കുകള്‍

മൂര്‍ച്ചയേറിയ വാക്കുകളിലൂടെ രാഷ്ട്രീയ ശത്രുക്കളെ നേരിട്ട രമ്യയുടെ രീതി കോണ്‍ഗ്രസിനെ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ സജീവ മാക്കി. അതോടൊപ്പം തന്നെ വിവാദങ്ങളും തലപൊക്കി. മോദിക്കെതിരായ രമ്യയുടെ പല ട്വീറ്റുകളും വന്‍ പ്രതിഷേധത്തിന് കാരണമായി. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വേദികളില്‍ നിന്ന് അപ്രത്യക്ഷമായ രമ്യ സിനിമാ രംഗത്ത് വീണ്ടും സാന്നിധ്യമാകുകയാണ്.

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

English summary
Goodbye to Congress active politics; Ramya again in Screen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X