കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി എസ് ടി നരേന്ദ്ര മോദിക്ക് സെല്‍ഫ് ഗോള്‍ ആകുമോ?

  • By Kishor
Google Oneindia Malayalam News

ദില്ലി: രാജ്യസഭ വരുത്തിയ മാറ്റങ്ങളുമായി ലോക്‌സഭ വീണ്ടും ചരക്ക് സേവന നികുതി ബില്‍ അംഗീകരിച്ചു. നികുതി ഭീകരത ഇല്ലാതാക്കുന്നതിനാണ് ജി എസ് ടി ബില്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നും മോദി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള അണ്ണാ ഡി എം കെ അംഗങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ എം പിമാരുടെയും പിന്തുണയോടെയാണ് ജി എസ് ടി ബില്‍ ലോക്‌സഭയില്‍ പാസായത്.

<strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!</strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!

രാജ്യത്തിന്റ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പക്വതയാണ് ഒരേസ്വരത്തില്‍ ബില്ല് പാസാക്കുന്നതിലൂടെ കണ്ടത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നത്. ജി ഡി പി അടക്കം ഒരുപാട് മെച്ചങ്ങളാണ് ജി എസ് ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഒരുപാട് അതേ സമയം, കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ചരക്ക് സേവന നികുതി മോദി സര്‍ക്കാരിന് സെല്‍ഫ് ഗോള്‍ ആകുമോ എന്ന ഭയവുംം പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്.

narendramodi

സംസ്ഥാനങ്ങളുടെ നികുതി നഷ്ടമാണ് മോദി സര്‍ക്കാരിന് വെല്ലുവിളിയാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഉത്പാദക സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൊണ്ട് തിരിച്ചടിയുണ്ടാകുക. ഇക്കാരണം കൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി എം കെ ബില്ലിനെ എതിര്‍ക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലും ഇവര്‍ ബില്ലിനെ എതിര്‍ത്തു. വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. എന്നാല്‍ ഡി എം കെ ബില്ലിനെ പിന്തുണച്ചു എന്നത് മറ്റൊരു കാര്യം.

കേന്ദ്രസര്‍ക്കാരിന് ജി എസ് ടി സെല്‍ഫ് ഗോളാകും എന്ന പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് ബില്ലിനെ പിന്തുണക്കുന്നത് എന്നൊരു സന്ദേശം വാട്‌സ് ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ജി എസ് ടിയുടെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വിലക്കയറ്റമുണ്ടാകുമെന്നും ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളായ ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അങ്ങനെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നാണത്രെ കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്.

English summary
Could GST be the Narendra Modi's self goal?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X