• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

12 വര്‍ഷം കാത്തുസൂക്ഷിച്ച ജനപ്രീതി നഷ്ടമായി; കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടിയിരുന്നില്ലെന്ന് കുമാരസ്വാമി

ബംഗളൂരു: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കഴിഞ്ഞ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ താന്‍ 12 വര്‍ഷത്തോളം കാത്തുസൂക്ഷിച്ച ജനപ്രീതി നഷ്ടമായെന്ന് കുമാരസ്വാമി പറഞ്ഞു.

‌കോവിഡ്‌ പൊസിറ്റീവാണെന്നറിഞ്ഞിട്ടും ജീവനക്കാരിയെ കാബിന്‍ ക്രൂവില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ; ഗുരുതര വീഴ്‌ച്ച

രാവണനെ നല്ലവനാക്കാന്‍ നോക്കുന്നു, അതിവിടെ നടക്കില്ലെന്ന് ബിജെപി, സെയ്ഫിന് മുന്നറിയിപ്പ്!!

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെയും കുമാരസ്വാമി വിമര്‍ശനം ഉന്നയിച്ചു. താന്‍ കെണിയില്‍പ്പെട്ടന്നും. ഇതിനായി ഗൂഡാലോചന നടത്തിയത് സിദ്ധരാമയ്യയാണെന്നും കുമാരസ്വാമി ആരോപിച്ചു. ബിജെപി പോലും തന്നെ ഇത്രയധികം വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന് പിന്നാലെ കുമാരസ്വാമിയുടെ പരമാര്‍ശങ്ങള്‍ മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തി. കുമാരസ്വാമി കള്ളം പറയാന്‍ വിദഗ്ദനാണെന്നും കണ്ണീരൊഴുക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സംസ്‌കാരമാണെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു.

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

2006-2007 കാലഘട്ടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ നേടിയ ജനപ്രീതിയിരുന്നു. സംസ്ഥാനത്തെ അധികാരം ബിജെപിക്ക് കൈമാറാത്തതിന്റെ പേരില്‍ നടത്തിയ പ്രചരണങ്ങളെയും അതിജീവിച്ച് തകരാതെ സൂക്ഷിച്ച 12 വര്‍ഷത്തെ ജനപ്രീതിയാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ നഷ്ടപ്പെട്ടതെന്ന് കുമാരസ്വാമി പറഞ്ഞു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബൈഡന്റെ ഫലം അസാധുവാക്കാൻ ആവശ്യപ്പെട്ട് ജോർജിയ ഗവർണറെ വിളിച്ചു: ട്രംപിനെതിരെ വെളിപ്പെടുത്തൽ

ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്ന് പറഞ്ഞ കോണ്‍ഗ്രസിനോട് സഖ്യം ചേരരുതായിരുന്നു. പാര്‍ട്ടിയുടെ മേധാവി ദേവഗൗഡ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് അന്ന് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ ശക്തി നഷ്ടപ്പെടുന്നതിന് ഇത് പ്രധാനകാരണമായെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചു.

ഭാരത് ബന്ദ് ശക്തമാകും; കോണ്‍ഗ്രസ്-ഇടത്-ടിആര്‍എസ് പിന്തുണ, പ്രതിഷേധം കത്തുന്നു

'ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്'

'ആ ഷൂ നക്കിയുടെ പേര് ചവറ്റുകൊട്ടയില്‍ എറിയണം' രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി

കേരളത്തെ തഴഞ്ഞ് ബിജെപി നേതൃത്വം; തമ്മിലടിയില്‍ പരിഭവം... വരുന്നത് അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍?

English summary
Goodwill had maintained for 12 years was lost when start alliance with Congress Says HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X