Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ ബെംഗളൂരു ഓഫീസ് വേറെ ലെവല്‍; ന്യൂയോര്‍ക്കുമായി 2 വ്യത്യാസം; ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല

ബെംഗളൂരു: പഠനം കഴിഞ്ഞാലുടന്‍ വിദേശ ജോലി സ്വപ്‌നം കാണുന്നവരാണ് നമ്മുടെ ചെറുപ്പക്കാരില്‍ അധികവും. പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവര്‍. അമേരിക്കയും യുകെയുമൊക്കെയുമാണ് ഇവരുടെ സ്വപ്‌നങ്ങളിലുള്ളത്. അതില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ടെക് ഭീമനായ ഗൂഗിളിന്റെ ഓഫീസില്‍ ജോലി കിട്ടുക എന്നതാണ് ഏതൊരു ടെക്കിയുടെയും സ്വപ്നം. ഗൂഗിളിന് ഇന്ത്യയിലും ഓഫീസ് ഉണ്ടെങ്കിലും യുഎസിലെ സിലിക്കണ്‍ വാലിയിലുള്ള ഗൂഗിളിന്റെ ആസ്ഥാനത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.

ഇപ്പോഴിതാ, ലോകത്തിന്റെ രണ്ട് കോണുകളിലിരിക്കുന്ന ഗൂഗിളിന്റെ ഓഫീസുകള്‍ തമ്മിലുള്ള വ്യത്യാസം പങ്കുവെച്ചുകൊണ്ടുള്ള ഒരു യുവതിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു കമ്പനി തന്നെയാണെങ്കിലും ഓഫീസുകള്‍ തമ്മില്‍ ഇത്ര വലിയ വ്യത്യാസമുണ്ടോ എന്നാണ് യുവതിയുടെ വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്. ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലും ന്യൂയോര്‍ക്ക് ഓഫീസിലും ഒരു പോലെ ജോലി ചെയ്ത ദിക്ഷാ അഗര്‍വാള്‍ എന്ന യുവതിയാണ് ഇന്‍സ്ഗ്രാമില്‍ രസകരമായ വീഡിയോ പങ്കുവെച്ചത്.

google

ബെംഗളൂരുവിലെ ഗൂഗിള്‍ ഓഫീസ് വൈബ് ഒന്നു വേറെ തന്നെയാണെന്ന് ദിക്ഷ സാക്ഷ്യപ്പെടുത്തുന്നു. ചെയ്യുന്ന ജോലി ഗൗരവമുള്ളതാണെങ്കിലും രണ്ട് ഓഫീസുകളിലെയും അന്തരീക്ഷം വ്യത്യസ്തമാണെന്ന് അവര്‍ പറയുന്നു. ബെംഗളൂരുവിലെ ഗൂഗിള്‍ ഓഫീസ് എപ്പോഴും ഊര്‍ജ്ജസ്വലമാണെന്നാണ് ദിക്ഷ പറയുന്നത്. എല്ലാവരും പരസ്പരം സംസാരിച്ചും ചിരിച്ചും ബഹളം വെച്ചും ജോലി ചെയ്യുന്ന അന്തരീക്ഷമാണിവിടെ.

എന്നാല്‍ ന്യൂയോര്‍ക്കിലെ ഗൂഗിള്‍ ഓഫീസിലെ അവസ്ഥ വ്യത്യസ്തമാണ്. അവിടെ ഓരോരുത്തരും അവരവരുടെ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരസ്പരം വലിയ സൗഹൃദ സംഭാഷണങ്ങളില്ല. അതേസമയം, ബെംഗളൂരു ഓഫീസില്‍ അനുവദിക്കാത്ത ചില പ്രത്യേകതകള്‍ ന്യൂയോര്‍ക്ക് ഓഫീസിലുണ്ട്.

ന്യൂയോര്‍ക്ക് ഗൂഗിള്‍ ഓഫീസില്‍ വളര്‍ത്തുന്ന നായ്ക്കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. ജോലിക്കിടെ ബോറടിച്ചാല്‍ കളിക്കാന്‍ ഓമനമൃഗങ്ങളെയും ഒപ്പം കൂട്ടാന്‍ ഓഫീസ് അനുവദിക്കുന്നു. ഓഫീസിനുള്ളില്‍ തന്നെ മദ്യം വിളമ്പുന്ന ശീലവും ന്യൂയോര്‍ക്ക് ഓഫീസിലുണ്ടെന്ന് ദിക്ഷ പറയുന്നു. ഇന്ത്യയിലെ ഓഫീസുകളില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രണ്ടു കാര്യങ്ങളാണിതെന്ന് ദിക്ഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു.

വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ജോലി ചെയ്യുന്ന രീതിയില്‍ ഗൂഗിള്‍ ഒരൊറ്റ ടീമാണ്. നൂതനമായ ആശയങ്ങളെ സ്വാഗതം ചെയ്യുന്നതിലും ജീവനക്കാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിലും രണ്ട് രാജ്യങ്ങളിലെയും ഓഫീസുകള്‍ ഒരു പോലെയാണെന്ന് ദിക്ഷ സാക്ഷ്യപ്പെടുത്തുന്നു. നഗരങ്ങള്‍ മാറുമ്പോള്‍ ഗൂഗിളിന്റെ സംസ്‌കാരത്തില്‍ ചെറിയ മാറ്റങ്ങള്‍ വരാം, പക്ഷേ ഗൂഗിള്‍ എന്നും ഗൂഗിള്‍ തന്നെയാണ് എന്നാണ് ദിക്ഷയുടെ പക്ഷം.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. 'ഇത്രയും സത്യസന്ധമായ ഒരു വിവരണം ഇതിനു മുമ്പ് കണ്ടിട്ടില്ല' എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. ഐടി ലോകത്തെ ഈ ഇന്‍സൈഡര്‍' വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഗൂഗിള്‍ ഓഫീസിലെ മനോഹരമായ ഇന്റീരിയറിനും വലിയ കൈയടി ലഭിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+